ബെംഗളൂരു: ഒരുകോടി വിലവരുന്ന മയക്കുമരുന്ന് കണ്ണൂരില്‍ പിടികൂടിയ സംഭവത്തില്‍ അന്താരാഷ്ട്രറാക്കറ്റുകൾക്ക് ബന്ധം. ബെംഗളൂരുവിൽ നിന്നും ഈ കേസുമായി ബന്ധപ്പെട്ട നൈജീരിയൻ സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ ഒരാഴ്ച്ചയായി ബെംഗളൂരില്‍ ക്യാമ്പ് ചെയ്യുന്ന പ്രത്യേക അന്വേഷണസംഘമാണ് മയക്കുമരുന്ന് മൊത്തവില്‍പ്പനക്കാരനായ നൈജീരിയന്‍ യുവാവിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ അറസ്റ്റിലായ കണ്ണൂര്‍ തെക്കിബസാര്‍ നിസാമിന് അതീവമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം. എ നല്‍കിയത് ഈ നൈജീരിയന്‍ സ്വദേശിയാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് പോലീസ് എത്തിയത്.
കസ്റ്റഡിയിലായ നൈജീരിയന്‍ പൗരന്‍ അന്താരാഷ്ട്രമയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ ജനീസിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ കര്‍ണാടകയിലോ മഹാരാഷ്ട്രയിലോ കടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.