പ്രതീക്ഷ തെറ്റിച്ച് തക്കാളി; കർഷകൻ ജീവനൊടുക്കി

ബെംഗളൂരു : തക്കാളിയുടെ വിലത്തകർച്ചയെത്തുടർന്ന് കടക്കെണിയിലായ കർഷകൻ ജീവനൊടുക്കി.

തുമകൂരു പാവഗഡ താലൂക്കിലെ യാരബഹള്ളി സ്വദേശി നാരായണപ്പ(65)യെയാണ് പ്രദേശത്തെ വൈദ്യുതി ടവറിന്റെ മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഏതാനും മാസം മുമ്പ് തക്കാളിവില കുതിച്ചുയർന്നപ്പോൾ നാരായണപ്പ സ്വകാര്യ പണമിടപാടുകാരിൽ നിന്ന് മൂന്ന് ലക്ഷം രൂപ കടംവാങ്ങി ഒരേക്കർ സ്ഥലത്ത് തക്കാളികൃഷിയിറക്കിയിരുന്നു. ‌

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

വിളവെടുപ്പായപ്പോഴേക്കും തക്കാളി വില കൂപ്പുകുത്തി. കടമെടുത്ത പണത്തിന്റെ പലിശപോലും തിരിച്ചടയ്ക്കാനായില്ല.

ഇതിന്റെ നിരാശയിലാണ് നാരായണപ്പ ജീവനൊടുക്കിയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

ഇദ്ദേഹത്തിന് ഭാര്യയും നാലുമക്കളുമുണ്ട്.

കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണമെന്ന് കർണാടക രാജ്യറെയ്‍ത്ത സംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts