മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയെ പിടിക്കൂടി

കാസർക്കോട് : ബെംഗളൂരുവിൽ നിന്നും കാസർക്കോടേക്ക് മാരക മയക്കുമരുന്നായ എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ വിദ്യാനഗര്‍ ചാലക്കുന്നിലെ ഷകീഫ മന്‍സില്‍ പി.കെ ഷാനിബിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കാസര്‍കോട് ഡിവൈ.എസ്. പി.പി. ബാലകൃഷ്ണന്‍ നായരുടെയും വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ വി.വി മനോജിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

കഴിഞ്ഞമാസം ആദ്യം വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നായന്മാര്‍മൂലയില്‍ നിന്നും വന്‍തോതില്‍ എം.ഡി.എം.എയുമായി അബ്ദുല്‍ മുനവ്വര്‍ എന്ന മുന്നയെ അറസ്റ്റുചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അനേഷണം ഷാനിബിലേക്ക് എത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts