സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി”സൂപ്പർ സ്റ്റാർ”നഗരത്തിൽ !

ബെംഗളൂരു: ഞായറാഴ്ച രാത്രിയാണ് രജനീകാന്ത് നയന്തനഹള്ളിയിൽ താമസിക്കുന്ന തന്റെ മൂത്ത സഹോദരൻ സത്യനാരായണറാവുവിന്റെ വീട്ടിൽ എത്തിയത്.

ഡിസംബർ 31-ന് തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടത്താനിരിക്കുന്നതിന് മുന്നോടിയായി സഹോദരന്റെ അനുഗ്രഹം വാങ്ങുവാനായിരുന്നു ഈ സന്ദർശനം.

സൂപ്പർ സ്റ്റാറിന്റെ സാന്നിധ്യം കേട്ടറിഞ്ഞ് സത്യനാരായണറാവുവിന്റെ വീടിനു മുന്നിൽ തടിച്ച് കൂടിയ തന്റെ ആരാധകരെ താരം നിരാശപ്പെടുത്തിയില്ല. അദ്ദേഹം ബാൽക്കണിയിൽ നിന്ന് എല്ലാവരേയും കൈ വീശി കാണിച്ചു. തിങ്കളാഴ്ച രാവിലെ തന്നെ അദ്ദേഹം മടങ്ങുകയും ചെയ്തു.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം വലിയ ആകാംക്ഷയോടെയാണ് മറ്റ് രാഷ്ട്രീയ പാർട്ടികളും ജനങ്ങളും ഉറ്റ് നോക്കുന്നത്.

സിനിമയിലെ തന്റെ സഹപ്രവർത്തകനും അടുത്ത സുഹൃത്തും മറ്റൊരു സൂപ്പർ താരവുമായ കമൽഹാസൻ സ്വന്തം പാർട്ടിയുമായി തമിഴ്നാട് രാഷ്ട്രീയത്തിൽ പ്രവേശിച്ചതിന് പിറകേയാണ് രജനീകാന്തിന്റേയും രാഷ്ട്രീയ പ്രവേശനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
[masterslider id="10"]

Related posts