കർഷക-പ്രതിപക്ഷ കക്ഷികളുടെ ഭാരത ബന്ദ് ആരംഭിച്ചു;നഗരം സാധാരണ നിലയിൽ;കൂടുതൽ വിവരങ്ങൾ..

ബെംഗളൂരു : കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കർഷക നിയമത്തിനെതിരെ കർഷക സംഘടനകളും പ്രതിപക്ഷ കക്ഷികളും ചേർന്ന് നടത്തുന്ന ഭാരത ബന്ദ് ആദ്യമണിക്കൂറുകളിൽ നഗര ജന ജീവിതത്തെ ബാധിച്ചില്ല.

ബി.എം.ടി.സിയും കെ.എസ്.ആർ.ടി.സിയും നമ്മ മെട്രോയും സർവീസ് നടത്തുന്നുണ്ട്. ഓല -ഊബർ ടാക്സി അസോസിയേഷൻ ബന്ദിന് പിൻതുണ അറിയിച്ചിട്ടുണ്ടെങ്കിലും ഓൺലൈൻ ടാക്സികൾ നഗരത്തിൽ ലഭ്യമാണ്.

ഓട്ടോകളും സർവീസ് നടത്തുന്നുണ്ട്.

  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്

അതേ സമയം ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിലും ദേശീയ പാതകളിലും ബന്ദ് ആചരിക്കുമെന്ന് കർണാടക രാജ്യ റൈത്ത സംഘ അറിയിച്ചു.

നഗരത്തിലെ കർഷക, തൊഴിലാളി, ദളിത് സംഘടനകളുടെ കൂട്ടായ്മയായ ഐക്യ ഹോരാട്ട ബന്ദിന് പിൻതുണ നൽകുന്നുണ്ട്.

ബന്ദിനെ പിൻതുണക്കുന്നതായി കർണാടക പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ അറിയിച്ചു.

ബന്ദിനെ പിൻതുണച്ച്  3000 ഓളം സ്വകാര്യ സ്കൂളുകൾ ഇന്നത്തെ ഓൺലൈൻ ക്ലാസുകൾ റദ്ദാക്കി.

ബന്ദിനെ നേരിടാൻ കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതായി ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

പോലീസിന് പുറമെ 125 പ്ലാറ്റൂൺ റിസർവ് പോലീസും 5000 ഹോം ഗാർഡുകളും രംഗത്തുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
[masterslider id="10"]

Related posts