ബെംഗളൂരു: നഗരത്തിൽ പ്രവർത്തിക്കുന്ന ഹുക്ക ബാറുകളിൽ കഞ്ചാവ് പോലുള്ള നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര വ്യാഴാഴ്ച നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ മാസം സിസിബി പോലീസ് മൂന്ന് നാല് ഹുക്ക ബാറുകൾ റെയ്ഡ് ചെയ്യുകയും പുകവലിക്കാൻ ഉപയോഗിച്ച വസ്തുക്കൾ പിടിച്ചെടുക്കുകയും ഉൽപ്പന്നങ്ങളിൽ നിരോധിത പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സാമ്പിളുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ജ്ഞാനേന്ദ്ര പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ കണക്കനുസരിച്ച്, നഗരത്തിൽ കുറഞ്ഞത് 68 ഹുക്ക ബാറുകളും 49 വിനോദ ക്ലബ്ബുകളും പ്രവർത്തിക്കുന്നുണ്ടെന്നും അവിടുങ്ങളിലായി നിരവധി…
Read MoreTag: Drugs
ബെംഗളൂരുവിൽ നിന്നും എത്തിച്ച ലഹരി വസ്തുക്കൾ പിടിച്ചെടുത്തു
കോഴിക്കോട് : ബെംഗളൂരുവിൽ നിന്നും കോഴിക്കോട് നഗരത്തിലേക്ക് സ്ഥിരമായി ലഹരി വസ്തുക്കൾ എത്തിക്കുന്ന യുവാവ് പോലീസ് പിടിയിൽ. കോഴിക്കോട് മങ്കാവ് സ്വദേശി ഫസലുദീൻ ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്നും 70 ലക്ഷം രൂപ വില വരുന്ന ലഹരി വസ്തുക്കളും പിടിച്ചെടുത്തു. ഹാഷിഷ് ഓയില്‍, കൊക്കൈയിന്‍, ലഹരി ഗുളികള്‍ എന്നിവയാണ് പിടിച്ചെടുത്തത്. 83 എല്‍.എസ്.ഡി. സ്റ്റാമ്പുകളും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ ഫസലുദ്ദീൻ ഇതിന് മുമ്പും ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയതിന്റെ പേരില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നാണ് പ്രധാനമായും ലഹരി വസ്തുക്കള്‍ ഇയാള്‍ നാട്ടിലേക്ക് എത്തിക്കുന്നത്.
Read Moreഹുക്ക ബാറുകളിൽ മയക്കുമരുന്ന് ഉപയോഗം, മുന്നറിയിപ്പ് നൽകി സർക്കാർ
ബെംഗളൂരു: നഗരത്തിൽ പ്രവർത്തിച്ചു വരുന്ന ഹുക്ക ബാറുകളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള നിരോധിത ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി കൈകൊള്ളുമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി. ഫെബ്രുവരിയിൽ സിസിബി പോലീസ് ചില ബാറുകൾ റെയ്ഡ് ചെയ്ത് പുകവലിക്കാൻ ഉപയോഗിച്ച ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഇവ കൂടുതൽ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. ഇത്തരം ബാറുകളിലേക്ക് സ്കൂൾ കുട്ടികൾ ഉൾപ്പെടെ ആളുകൾ എത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് മന്ത്രി പറഞ്ഞു. സർക്കാരിന്റെ കണക്കു പ്രകാരം നഗരത്തിൽ 68 ഓളം ഹുക്ക ബാറുകൾ പ്രവർത്തിക്കുന്നുണ്ട്.
Read Moreബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ലഹരി കടത്ത് വീണ്ടും
കണ്ണൂർ : ബെംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസ് വഴി ലഹരി വസ്തുക്കൾ കണ്ണൂരിലേക്ക് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി പോലീസ് പിടിയിൽ. ഹൊസങ്കടിയില്‍ വെച്ച് കണ്ണൂരില്‍ നിന്നുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. കണ്ണൂര്‍ തെക്കി ബസാര്‍ സ്വദേശി നിസാം അബ്ദുല്‍ ഗഫൂറാണ് പോലീസ് പിടിയിലായത്. ബെംഗളൂരു-കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് ശൃംഖലയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടയിലാണ് ടൂറിസ്റ്റ് ബസില്‍ അയച്ച എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്ന് പിടികൂടിയത്. നിസാമിനെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Read Moreന്യൂസിലൻഡിലേക്ക് കടത്താനിരുന്ന 1.9 കിലോഗ്രാം മയക്കുമരുന്ന് എൻസിബി പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു : നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ബെംഗളൂരു യൂണിറ്റ് വെള്ളിയാഴ്ച രാത്രി നഗരത്തിലെ കൊറിയർ സെന്ററിൽ നടത്തിയ റെയിഡിൽ ന്യൂസിലൻഡിലേക്ക് അയയ്ക്കാൻ ഉദ്ദേശിച്ചിരുന്ന 1.9 കിലോഗ്രാം സ്യൂഡോഫെഡ്രിൻ പിടിച്ചെടുത്തു. കേസിൽ രണ്ട് പേരെ എൻസിബി അറസ്റ്റ് ചെയ്തു. പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്തേക്ക് പോയ പാഴ്‌സൽ പിടികൂടിയതെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു, ചരക്കിന്റെ സമഗ്രമായ പരിശോധനയിൽ 50 സ്പൂളുകൾ മെറ്റാലിക് നൂൽ കണ്ടെത്തി, ഓരോന്നിനും ഏകദേശം 40 ഗ്രാം പൊടിയുടെ രൂപത്തിൽ ഒളിപ്പിച്ചിരുന്നത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരമുള്ള…
Read More2 കോടി വില വരുന്ന കഞ്ചാവുമായി സ്ത്രീകൾ അടക്കം നാലുപേർ പിടിയിൽ
തൃശൂർ : കർണാടക സ്വദേശി ഉൾപ്പെടെ നാലു പേർ കോടികളുടെ കഞ്ചാവുമായി തൃശ്ശൂരിൽ പോലീസ് പിടിയിൽ. കര്‍ണ്ണാടക സ്വദേശി മുനീര്‍, ഭാര്യ ശാരദ, ബന്ധു ശ്വേത, മണ്ണാര്‍ക്കാട്ട് താഴത്തെ കല്ലടി വീട്ടില്‍ ഇസ്മയില്‍ എന്നിവരെയാണ് പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നും നെടുമ്പാശ്ശേരിക്ക് രണ്ട് കാറുകളിലായി കടത്തുകയായിരുന്ന കഞ്ചാവ് വഴിയിൽ വെച്ച് എക്സൈസ് സംഘം പിടികൂടുകയായിരുന്നു.
Read Moreഹാഷിഷ് ഓയിലുമായി മൂന്നു പേർ പിടിയിൽ
ബെംഗളൂരു: കോടികൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി മലയാളി ഉൾപ്പെടെ മൂന്നു പേർ പോലീസ് പിടിയിൽ. ബെംഗളൂരു മടിവാള സ്വദേശി വിക്രം, കോട്ടയം സ്വദേശി സിഗിൽ വർഗീസ്, കോയമ്പത്തൂർ സ്വദേശി വിഷ്ണു പ്രിയ എന്നിവരെയാണ് ഹൊളിമാവ് പോലീസ് അറസ്റ്റ് ചെയ്തത്. വിശാഖപട്ടണത്ത് നിന്നുമാണ് പ്രതികളായ സിഗിലും വിഷ്ണു പ്രിയയും ലഹരി വസ്തുക്കൾ എത്തിച്ചുകൊണ്ടിരുന്നത്. പ്രതിയായ വിക്രം ഇത് ആവശ്യക്കാരായ മറ്റ് പലരിലും എത്തിക്കുകയാണ് ചെയ്തിരുന്നത്.
Read Moreബെംഗളൂരുവിൽ നിന്നും അയക്കുന്നത് തുണിത്തരങ്ങൾ നാട്ടിൽ എത്തുന്നത് ലഹരി വസ്തുക്കൾ
കണ്ണൂർ : ബിസിനസ് നടത്താനുള്ള തുണികൾ എന്ന വ്യാജേന ബെംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസിൽ നാട്ടിലേക്ക് എത്തിക്കുന്നത് കോടികൾ വില വരുന്ന ലഹരി വസ്തുക്കൾ. 2 കിലോയോളം എംഡി എംഎ യും 7.5 ഗ്രാം ഓപ്പിയം, 67 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയാണ് കണ്ണൂരിലെ ദാമ്പതികളിൽ നിന്നും പിടിച്ചെടുത്തത്. ഒരു കോടിക്ക് മുകളില്‍ വിലവരുന്ന മയക്കുമരുന്നുകള്‍ ആണ് ഇവയെന്ന് പോലീസ് പറയുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ക്വാളിറ്റി പരിശോധന നടത്തിയാല്‍ ഇതിന്റെ വില ഇനിയും കൂടാനാണ് സാധ്യത. അഫ്സല്‍ , ഭാര്യ ബള്‍ക്കീസ് എന്നിവരാണ് പിടിയിലായത്.…
Read Moreബെംഗളൂരുവിൽ നിന്നും കടത്തിയ ലഹരിയുമായി കോഴിക്കോട് സ്വദേശി
ബെംഗളൂരു : ബെംഗളൂരുവിൽ നിന്നും സ്ഥിരമായി കഞ്ചാവ് കടത്തി കണ്ണൂർ നഗരത്തിലെ പല ഇടങ്ങളിലായി എത്തിച്ചുകൊണ്ടിരുന്ന കൊയിലാണ്ടി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി തുറയൂരിലെ നടക്കല്‍ വീട്ടില്‍ സുഹൈലാണ് (25) പിടിയിലായത്. കണ്ണൂര്‍ നഗരത്തിലെ ബല്ലാര്‍ഡ് മൂന്നാംപീടിക റോഡില്‍ വെച്ചു എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക്ക് സ്പെഷ്യല്‍ സക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജില്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ ഇന്നലെ രാത്രി പിടികൂടിയത്. ഇയാളിൽ നിന്നും 335 ഗ്രാം എല്‍.എസ്ഡി , 15.37 ഗ്രാം മെത്താം ഫറ മിന്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.
Read Moreട്രെയിനിൽ കഞ്ചാവ് വേട്ട; 57 കിലോ കഞ്ചാവ് റെയിൽവേ പോലീസ് പിടികൂടി
ബെംഗളൂരു: ഹൗറ എക്‌സ്‌പ്രസിലും കാക്കിനാഡ എക്‌സ്പ്രസിലുമുള്ള യാത്രക്കാരിൽ നിന്ന് മൂന്ന് ദിവസത്തിനിടെ ആറ് ലക്ഷം രൂപ വിലമതിക്കുന്ന 57 കിലോ കഞ്ചാവ് (മരിജുവാന) ബെംഗളൂരു ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) പിടികൂടി. സംഭവത്തിൽ അക്ഷയ് കുമാർ പ്രധാൻ, കെ നൗഷാദ്, സന്ദീപ് പി വിക്രം, ബി ത്യാഗരാജ് എന്നിങ്ങനെ നാല് പേരെ പോലിസ് അറസ്റ്റ് ചെയ്യുകയും നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ചരക്കുകൾ ട്രെയിനിൽ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് കർണാടകയിലെ ജിആർപി…
Read More