ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ലഹരി കടത്ത് വീണ്ടും

കണ്ണൂർ : ബെംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസ് വഴി ലഹരി വസ്തുക്കൾ കണ്ണൂരിലേക്ക് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി പോലീസ് പിടിയിൽ. ഹൊസങ്കടിയില്‍ വെച്ച്‌ കണ്ണൂരില്‍ നിന്നുള്ള പൊലീസ് സംഘമാണ്  പിടികൂടിയത്.

കണ്ണൂര്‍ തെക്കി ബസാര്‍ സ്വദേശി നിസാം അബ്ദുല്‍ ഗഫൂറാണ് പോലീസ് പിടിയിലായത്. ബെംഗളൂരു-കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് ശൃംഖലയെ കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടയിലാണ് ടൂറിസ്റ്റ് ബസില്‍ അയച്ച എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്ന് പിടികൂടിയത്. നിസാമിനെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആർസിബി വിജയഘോഷം അതിരുകടന്നു; പലയിടത്തും ആരാധകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts