മയക്കുമരുന്ന് കടത്തൽ; മൂന്ന് പേർ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി.

ബെംഗളൂരു: സാംബിയയിൽ നിന്നും ബെൽജിയത്തിൽ നിന്നുമായെത്തിയ മയക്കുമരുന്ന് അടങ്ങിയ രണ്ട് രഹസ്യ കൊറിയർ ബെംഗളൂരു വിമാനത്താവളത്തിലെ ടെർമിനലിൽ വെച്ച് പിടിയിലായി. KIA, കസ്റ്റംസ് ഇന്റലിജൻസ് യൂണിറ്റ് (CIU), സ്പെഷ്യൽ ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (SIIB), ബെംഗളൂരു എയർപോർട്ട്, എയർ കാർഗോ കമ്മീഷണറേറ്റ് എന്നിവയുടെ പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കൊറിയർ പിടിച്ചെടുത്തത്. ഫെബ്രുവരി 14 നാണ് ഇതുമായി ബന്ധപ്പെട്ട ഓപ്പറേഷൻ ആരംഭിച്ചത്, തുടർന്ന് നടത്തിയ പരിശോധനയിയിലാണ് 7 കോടി രൂപ വിലമതിക്കുന്ന 1.002 കിലോ ഹെറോയിനും 2.82 കോടി രൂപ വിലമതിക്കുന്ന 4.581 കിലോഗ്രാം…

Read More

കൊച്ചിയില്‍ വന്‍ ലഹരിവേട്ട; എട്ടംഗ സംഘം പിടിയിൽ.

കൊച്ചി: ഇടപ്പള്ളി മാമംഗലത്തെ ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ ലഹരി വില്‍പന. പരിശോധനയില്‍ യുവതിയുള്‍പ്പെടെയുള്ള എട്ടംഗ  സംഘമാണ് മരുന്നുമായി പിടിയിലായത്. വില്‍പനയ്‌ക്കെത്തിയ നാലുപേരും വാങ്ങാനെത്തിയ നാലുപേരുമാണ് പിടിയിലായത് ഇവരിൽ നിന്നും മാരക മയക്കുമരുന്നായ 55 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കൂടാതെ പ്രതികളുടെ മൂന്ന് വാഹനങ്ങളും എക്‌സൈസ് കസ്റ്റഡിയിലെടുത്തട്ടുണ്ട്. കൊച്ചി മാമംഗലത്തെ ഹോട്ടലില്‍ റൂമെടുത്ത് വില്‍പന നടത്തുന്നതിനിടെയാണ് അറസ്റ്റിലായത്. ആലുവ സ്വദേശികളായ റിച്ചു റഹ്മാന്‍, മലപ്പുറം സ്വദേശി മുഹമ്മദലി, തൃശൂര്‍ സ്വദേശി ബിപേഷ്,കണ്ണൂര്‍ സ്വദേശി സല്‍മാന്‍ എന്നിവര്‍ ഇടപ്പള്ളിയിലെ ഹോട്ടലില്‍ ഇന്നലെ മുതല്‍ താമസിച്ചുവരികയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ…

Read More

ഒറ്റ ദിവസം മൂന്ന് വ്യത്യസ്ത റെയിഡ്; 19 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ.

ബെംഗളൂരു: മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി നാല് മയക്കുമരുന്ന് കടത്തുകാരെ വെസ്റ്റ് ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 19 കിലോ കഞ്ചാവിനുപുറമെ 375 ഗ്രാം വീഡ് ഓയിലും പിടിച്ചെടുത്തട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറായ സുനിലിനെയാണ് കെങ്കേരി പോലീസ് പിടികൂടിയത് ഇയാളിൽ നിന്ന് 10.2 കിലോ കഞ്ചാവും 500 രൂപയും പിടിച്ചെടുത്തു. പോലീസ് പട്രോലിംഗിനിടയിൽ സംശയാസ്പദമായ രീതിയിൽ ഇയാളെ കണ്ടതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പോലീസ് ഇയാളെ പിടികൂടിയത്.  സമാനമായി സൂര്യനാരായണ, ലോകേഷ് എന്നിവരെ ബൈദരഹള്ളി പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്നും 4.4…

Read More

മൂന്ന് കോടിയുടെ മയക്കുമരുന്നുമായി രണ്ട് നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ

ബെംഗളൂരു : മയക്കുമരുന്ന് കടത്തിയെന്നാരോപിച്ച് രണ്ട് നൈജീരിയൻ പൗരന്മാരെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.ബെംഗളൂരുവിലെ ഹൊറമാവ് നിവാസികളായ സിക്‌സ്റ്റസ് (30), ചുക്വുദ്‌ബെം (34) എന്നിവരെയാണ് അറസ്റ്റിലായ പ്രതികൾ. 1.5 കിലോ എംഡിഎംഎ ക്രിസ്റ്റലുകൾ, എംഡിഎംഎ മിശ്രിതം കലർത്തിയ രണ്ട് പ്ലാസ്റ്റിക് കന്നാസുകൾ, 300 ഗ്രാം വീഡ് ഓയിൽ, മൂന്ന് കോടി രൂപ വിലമതിക്കുന്ന 120 ഗ്രാം എംഡിഎംഎ ബ്ലോക്കുകൾ എന്നിവ ഇവരിൽ നിന്ന് പിടികൂടിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും എച്ച്ബിആർ ലേഔട്ടിലെ അംബേദ്കർ ഗ്രൗണ്ടിന് സമീപത്തുനിന്നാണ് വിദേശ പൗരന്മാരെ…

Read More

നഗരത്തിൽ മയക്കുമരുന്നു വേട്ട.

ബെംഗളൂരു:  മയക്കുമരുന്ന് കടത്ത് സംഭവത്തിൽ പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) രണ്ട് നൈജീരിയക്കാരെ പിടികൂടി. ഇതിന്റെ ഫലമായി കോളേജ് വിദ്യാർത്ഥികൾക്കും ഐടി ജീവനക്കാർക്കും വ്യവസായികൾക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്ന പ്രതികളിൽ നിന്ന് 400 ഗ്രാം എംഡിഎംഎ, 40 ഗ്രാം കൊക്കെയ്ൻ, 400 ഗ്രാം ഹാഷിഷ് എന്നിവയുൾപ്പെടെ 80 ലക്ഷം രൂപയുടെ മയക്കുമരുന്ന് സിസിബി യൂണിറ്റ് പിടികൂടി. സംഭവത്തിൽ രണ്ട് പ്രതികൾക്കെതിരെയും എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

Read More

പുതുവത്സരാഘോഷത്തിനുള്ള 80 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി.

ബെംഗളൂരു: സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് (സിസിബി) 80 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടുകയും രണ്ട് നൈജീരിയക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടികൂടിയ മയക്കുമരുന്നുകളിൽ എംഡിഎംഎ ഗുളികകൾ, കൊക്കെയ്ൻ, ഹാഷിഷ് എന്നിവ ഉൾപ്പെടുന്നു. ന്യൂ ഇയർ പാർട്ടിക്ക് ഉപയോഗിക്കാനായിരുന്നു മയക്കുമരുന്നെന്നാണ് റിപ്പോർട്ട്. ബാഗലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സിസിബിയുടെ നാർക്കോട്ടിക് വിഭാഗമാണ് റെയ്ഡ് നടത്തിയത്. രണ്ട് പ്രതികളും കോളേജ് വിദ്യാർത്ഥികൾക്കും ഐടി ജീവനക്കാർക്കും വ്യവസായികൾക്കും മയക്കുമരുന്ന് വിതരണം ചെയ്തുവരികയായിരുന്നു. മുംബൈയിൽ നിന്നാണ് പ്രതികൾ നിരോധിത വസ്തുക്കൾ കൊണ്ടുവന്നതെന്ന് ബെംഗളൂരു പോലീസ് പറയുന്നത്. പ്രതികൾ ബംഗളൂരു…

Read More

സിറ്റി പോലീസ് ലഹരിക്കെതിരെയുള്ള ഡ്രൈവ് ഫ്ലാഗ് ഓഫ് ചെയ്തു.

ചെന്നൈ: സംസ്ഥാനത്ത് സിറ്റി പോലീസ് ലഹരിക്കെതിരെയുള്ള നീക്കങ്ങൾ ആരംഭിച്ചു. അതിന്റെ ഭാഗമായി നഗരത്തിലെ മയക്കുമരുന്ന് വിപത്ത് തടയാൻ ലക്ഷ്യമിട്ടുള്ള സൈക്കിൾ പട്രോളിംഗ് ഈസ്റ്റ് സോൺ ലോ ആൻഡ് ഓർഡർ ജോയിന്റ് കമ്മീഷണർ എസ് പ്രഭാകരൻ ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. ചെന്നൈയിലുടനീളം നടക്കുന്ന മയക്കുമരുന്ന് ബോധവത്കരണ കാമ്പയിന്റെ ഭാഗമാണ് ഈ ശ്രമങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ട്രിപ്ലിക്കെയ്ൻ അസിസ്റ്റന്റ് കമ്മീഷണർ എം എസ് ബാസ്‌കറും സന്നിഹിതനായിരുന്നു.

Read More

മോഡേണായി ലഹരി ഇടപാടുകൾ; ഭക്ഷണവിതരണ ആപ്പുകൾ വഴി ന​ഗരത്തിൽ ലഹരികച്ചവടം

ബെം​ഗളുരു; ലഹരി കച്ചവടത്തിന് പുതിയ വഴിതേടിയ രണ്ട് പേർ പോലീസ് പിടിയിൽ. ഇത്തവണ ഭക്ഷണ വിതരണ ആപ്പുകൾ വഴിയാണ് ലഹരി കച്ചവടം നടത്തിയത്. അസം സ്വദേശികളായ രണ്ട്പേരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 60 ലക്ഷം രൂപയുടെ ലഹരി മരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഭക്ഷണ സാധനങ്ങൾ എത്തിക്കാനെന്ന വ്യാജേന പുസ്തകങ്ങളിലും സമ്മാനപൊതികളിലും ഭം​ഗിയായി പൊതിഞ്ഞാണ് അസം സ്വദേശികൾ ന​ഗരത്തിൽ ലഹരി കച്ചവടം ചെയ്തു വന്നതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഓരോ പുസ്തകങ്ങളുടെയും ഉൾതാളുകൾ മുറിച്ചെടുത്ത് പകരം ലഹരി മരുന്നടങ്ങിയ പാക്കറ്റ് വെച്ചാണ് സംശയം…

Read More

ബെം​ഗളുരുവിലെ വിവാദമായ റിസോർട്ടിലെ ലഹരി പാർട്ടി; മലയാളികളുൾപ്പെടെ 37 പേർക്ക് ജാമ്യം

ബെം​ഗളുരു; രാത്രി വൈകി അനേക്കലിലെ റിസോർട്ടിൽ ലഹരി മരുന്ന് പാർട്ടി സംഘടിപ്പിച്ച കേസിൽ മലയാളികൾ ഉൾപ്പെടെ 37 പേർക്ക് ജാമ്യം ലഭിച്ചു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്. രക്ത പരിശോധന ഫലത്തിൽ ലഹരി പദാർഥങ്ങൾ ഉപയോ​ഗിച്ചു എന്ന് തെളിഞ്ഞാൽ ശക്തമായ നിയമ നടപടി എടുക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. 21-22 വയസ് പ്രായമുള്ളവരും വിദ്യാർഥികളായ മലയാളികളും ഉൾപ്പെടുന്നതാണ് കേസ്. ഇഅതിൽ 3 യുവതികളും ഉൾപ്പെട്ടിരുന്നു. ആപ് മുഖേനയാണ് പാർട്ടിക്കായി രജിസ്റ്റർ നടത്തിയത്.

Read More

കർണാടകയിലേക്ക് കഞ്ചാവ് കടത്താൻ ശ്രെമം; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ആന്ധ്രപ്രദേശിലെ ഗോദാവരിയിൽ നിന്ന് 360 കിലോ കഞ്ചാവ് കർണാടകയിലേക്ക് കടത്താൻ ശ്രെമിച്ച ബീദർ സ്വദേശിയായ യുവാവിനെ ആന്ധ്ര പോലീസ് പിടികൂടി. ഹൈദരാബാദിൽ സ്ഥിര താമസക്കാരനായ രാജ്‌കുമാർ (27) ആണ് പിടിയിലായത്. ഒരു പിക്കപ്പ് വാനിൽ ആണ് ആന്ധ്രയിൽ നിന്നും ഇയാൾ കഞ്ചാവ് കടത്താൻ ശ്രെമിച്ചതു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിലായത്. രാജ്‌കുമാറിന് ഒപ്പമുണ്ടായിരുന്നയാൾ പോലീസ് പരിശോധനക്കിടെ ഓടി രക്ഷപെട്ടു. 40 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന കഞ്ചാവ് ശേഖരം ആണ് പോലീസ് പിടികൂടിയത്. രാജ്‌കുമാർ സ്ഥിരമായി…

Read More