മൂന്ന് കോടിയുടെ മയക്കുമരുന്നുമായി രണ്ട് നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ

ബെംഗളൂരു : മയക്കുമരുന്ന് കടത്തിയെന്നാരോപിച്ച് രണ്ട് നൈജീരിയൻ പൗരന്മാരെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.ബെംഗളൂരുവിലെ ഹൊറമാവ് നിവാസികളായ സിക്‌സ്റ്റസ് (30), ചുക്വുദ്‌ബെം (34) എന്നിവരെയാണ് അറസ്റ്റിലായ പ്രതികൾ.

1.5 കിലോ എംഡിഎംഎ ക്രിസ്റ്റലുകൾ, എംഡിഎംഎ മിശ്രിതം കലർത്തിയ രണ്ട് പ്ലാസ്റ്റിക് കന്നാസുകൾ, 300 ഗ്രാം വീഡ് ഓയിൽ, മൂന്ന് കോടി രൂപ വിലമതിക്കുന്ന 120 ഗ്രാം എംഡിഎംഎ ബ്ലോക്കുകൾ എന്നിവ ഇവരിൽ നിന്ന് പിടികൂടിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

  ഒരു പ്ലേറ്റ് പാസ്തയ്ക്ക് 5000 രൂപ! സൽമാൻ ഖാന്റെ സഹോദരി അർപിത ഖാന്റെ ആഡംബര റസ്റ്റോറന്റിലെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും എച്ച്ബിആർ ലേഔട്ടിലെ അംബേദ്കർ ഗ്രൗണ്ടിന് സമീപത്തുനിന്നാണ് വിദേശ പൗരന്മാരെ പിടികൂടിയതെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആർസിബി വിജയഘോഷം അതിരുകടന്നു; പലയിടത്തും ആരാധകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts