കൊച്ചിയില്‍ വന്‍ ലഹരിവേട്ട; എട്ടംഗ സംഘം പിടിയിൽ.

കൊച്ചി: ഇടപ്പള്ളി മാമംഗലത്തെ ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ ലഹരി വില്‍പന. പരിശോധനയില്‍ യുവതിയുള്‍പ്പെടെയുള്ള എട്ടംഗ  സംഘമാണ് മരുന്നുമായി പിടിയിലായത്. വില്‍പനയ്‌ക്കെത്തിയ നാലുപേരും വാങ്ങാനെത്തിയ നാലുപേരുമാണ് പിടിയിലായത്

ഇവരിൽ നിന്നും മാരക മയക്കുമരുന്നായ 55 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കൂടാതെ പ്രതികളുടെ മൂന്ന് വാഹനങ്ങളും എക്‌സൈസ് കസ്റ്റഡിയിലെടുത്തട്ടുണ്ട്. കൊച്ചി മാമംഗലത്തെ ഹോട്ടലില്‍ റൂമെടുത്ത് വില്‍പന നടത്തുന്നതിനിടെയാണ് അറസ്റ്റിലായത്.

  ബെംഗളുരുവിൽ മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിയില്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തി;

ആലുവ സ്വദേശികളായ റിച്ചു റഹ്മാന്‍, മലപ്പുറം സ്വദേശി മുഹമ്മദലി, തൃശൂര്‍ സ്വദേശി ബിപേഷ്,കണ്ണൂര്‍ സ്വദേശി സല്‍മാന്‍ എന്നിവര്‍ ഇടപ്പള്ളിയിലെ ഹോട്ടലില്‍ ഇന്നലെ മുതല്‍ താമസിച്ചുവരികയായിരുന്നു.

പുലര്‍ച്ചെ മൂന്ന് മണിയോടെ കൊല്ലത്തുനിന്ന് യുവതി അടക്കം നാല് പേര്‍ ഇവരെ കാണാനായി എത്തി. രഹസ്യവിവരത്തെത്തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാട്സാപ്പിലെ കല്യാണക്കുറി തുറന്നത് വിനയായി; ന​ഗരത്തിൽ വ്യാപാരിക്ക് നഷ്ടമായത് 5 ലക്ഷം രൂപ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിലെ വെള്ളക്കുപ്പി വില്ലനായേക്കാം; ജാഗ്രതാനിർദ്ദേശവുമായി കേരള പോലീസ്
[masterslider id="10"]

Related posts