ഒറ്റ ദിവസം മൂന്ന് വ്യത്യസ്ത റെയിഡ്; 19 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ.

ബെംഗളൂരു: മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി നാല് മയക്കുമരുന്ന് കടത്തുകാരെ വെസ്റ്റ് ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 19 കിലോ കഞ്ചാവിനുപുറമെ 375 ഗ്രാം വീഡ് ഓയിലും പിടിച്ചെടുത്തട്ടുണ്ട്.

ഓട്ടോറിക്ഷാ ഡ്രൈവറായ സുനിലിനെയാണ് കെങ്കേരി പോലീസ് പിടികൂടിയത് ഇയാളിൽ നിന്ന് 10.2 കിലോ കഞ്ചാവും 500 രൂപയും പിടിച്ചെടുത്തു. പോലീസ് പട്രോലിംഗിനിടയിൽ സംശയാസ്പദമായ രീതിയിൽ ഇയാളെ കണ്ടതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പോലീസ് ഇയാളെ പിടികൂടിയത്. 

  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ

സമാനമായി സൂര്യനാരായണ, ലോകേഷ് എന്നിവരെ ബൈദരഹള്ളി പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്നും 4.4 കിലോ കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. ഇയാൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്ന പ്രതികൾ ബെംഗളൂരുവിൽ വിൽപന നടത്തിവരികയായിരുന്നു. കൂടാതെ മറ്റൊരു അറസ്റ്റിൽ, നാല് കിലോ കഞ്ചാവും 375 ഗ്രാം വീഡ് ഓയിലും വിൽക്കാൻ ശ്രമിക്കുന്നതിനിടെ ശരത് എന്ന ഡീലറെ മഗഡി റോഡ് പോലീസ് പിടികൂടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
[masterslider id="10"]

Related posts