ട്രെയിനിൽ കഞ്ചാവ് വേട്ട; 57 കിലോ കഞ്ചാവ് റെയിൽവേ പോലീസ് പിടികൂടി

ബെംഗളൂരു: ഹൗറ എക്‌സ്‌പ്രസിലും കാക്കിനാഡ എക്‌സ്പ്രസിലുമുള്ള യാത്രക്കാരിൽ നിന്ന് മൂന്ന് ദിവസത്തിനിടെ ആറ് ലക്ഷം രൂപ വിലമതിക്കുന്ന 57 കിലോ കഞ്ചാവ് (മരിജുവാന) ബെംഗളൂരു ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) പിടികൂടി.

സംഭവത്തിൽ അക്ഷയ് കുമാർ പ്രധാൻ, കെ നൗഷാദ്, സന്ദീപ് പി വിക്രം, ബി ത്യാഗരാജ് എന്നിങ്ങനെ നാല് പേരെ പോലിസ് അറസ്റ്റ് ചെയ്യുകയും നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

ചരക്കുകൾ ട്രെയിനിൽ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് കർണാടകയിലെ ജിആർപി സൂപ്രണ്ട് ഡി ആർ സിരി ഗൗരി പറഞ്ഞു.

ട്രെയിനുകൾ വഴി കഞ്ചാവ് കടത്ത് കഴിഞ്ഞ നാല് മാസമായി തുടരുകയാണെന്നും  എന്നാൽ ശനിയാഴ്ച ഞങ്ങൾ നടത്തിയതാണ് വൻ കഞ്ചാവ്ൻ വേട്ട എന്നും ജിആർപി സൂപ്രണ്ട് വ്യക്തമാക്കി.

ഒഡീഷയിലും ആന്ധ്രാപ്രദേശിലും കൃഷി ചെയ്യുന്ന കഞ്ചാവിന്റെ വിളവെടുപ്പ് സീസൺ ആരംഭിച്ചട്ടുള്ളതിനാൽ ഈ ആഴ്ച കള്ളക്കടത്ത് പ്രവർത്തനത്തിൽ വർദ്ധനവ് ഞങ്ങൾ കാണുന്നുണ്ടെന്നും  m ഗൗരി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു
[masterslider id="10"]

Related posts