ഫിഫയും യുവേഫയും റഷ്യയെ വിലക്കി.

യുക്രെയ്നിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഫുട്ബോൾ ടീമിനെയും റഷ്യൻ ക്ലബ്ബുകളെയും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിലക്കി ഫിഫയും യുവേഫയും.

ഇതോടെ മാർച്ചിൽ നടക്കുന്ന ലേകകപ്പ് പ്ലേഓഫ് മത്സരങ്ങൾ റഷ്യൻ ടീമിന് കളിക്കാനാവില്ല.

ഈവര്‍ഷം നടക്കാനിരിക്കുന്ന ഖത്തര്‍ ലോകകപ്പില്‍ റഷ്യയെ പങ്കെടുപ്പിക്കരുതെന്ന് യുറോപ്യന്‍ യൂണിയന്‍ ക്ലബുകള്‍ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു. ലോകകപ്പ് യോഗ്യതാമല്‍സരങ്ങളാണെങ്കില്‍ പോലും റഷ്യക്കെതിരെ കളിക്കില്ലെന്ന് പോളണ്ട്, സ്വീഡന്‍, ഇംഗ്ലണ്ട്, ചെക്ക് റിപ്പബ്ലിക് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യന്‍ ക്ലബുകള്‍ക്ക് വിലക്കേര്‍പെടുത്തി യുവേഫയും രംഗത്തെത്തിയിരുന്നു.

  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി

രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയും ഫിഫയും റഷ്യക്കെതിരെ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയ്ക്കും റഷ്യയെ പിന്തുണയ്ക്കുന്ന ബെലാറൂസിനെതിരെയും കായികലോകത്ത് ഇതോടെ പ്രതിഷേധം ശക്തമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts