അജ്ഞാത വാഹനമിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം.

ബെംഗളുരു: മലയാളി യുവാവ് ബൈക്കിൽ പോകവേ അജ്ഞാത വാഹനമിടിച്ച് മരിച്ചു. മണ്ണാർക്കാട് സ്വദേശിയും മാന്യത ടെക്പാർക്ക് കോൺസെന്റിക്സ് ജീവനക്കാരനുമായ ബി രാഹുലാണ് (21) മരിച്ചത്. ജോലിക്ക് ബൈക്കിൽപോകുന്നതിനിടെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു, വാഹനം കണ്ടെത്താനായില്ല.

Read More

പിഞ്ച് കുഞ്ഞുങ്ങളെ പൂട്ടിയിട്ട് അമ്മയും അച്ഛനും ജോലിക്ക് പോയി; സഹോദരങ്ങളായ 5 വയസുകാരനും, രണ്ട് വയസുകാരിക്കും കിടക്കക്ക് തീപിടിച്ച് ദാരുണ മരണം

ബെം​ഗളുരു: ഒരു നാടിനെയാകെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ് സഹോദരങ്ങളായ പിഞ്ച് കു‍ഞ്ഞുങ്ങളുടെ മരണം. നേപ്പാൾ സ്വദേശികളും ഇലക്ട്രോണിക് സിറ്റി ബസപുര മെയിൻ റോഡിലെ താമസക്കാരുമായ ദേവേന്ദ്രയുടെയും, രൂപസിയുടെയും മക്കളായ സജൻ(5), ലക്ഷ്മി(2) എന്നിവരാണ് കിടക്കക്ക് തീപിടിച്ച് പുകയേറ്റ് മരിച്ചത്. മാതാപിതാക്കൾ ജോലിക്ക് പോയസമയത്താണ് ദാരുണസംഭവം നടന്നത്. സെക്യൂരിറ്റിയായി ജോലി ചെയ്യുകയാണ് പിതാവ് ദേവേന്ദ്ര. വീട്ടുജോലിക്ക് പോകുന്ന രൂപസി കുഞ്ഞുങ്ങളെ മുറിക്കകത്തിട്ട് പൂട്ടി മുൻവശവും പിറകുവശവും പൂട്ടിയാണ് ജോലിക്ക് പോയത്. അ​ഗ്നിബാധ ഉണ്ടായെങ്കിലും കുഞ്ഞുങ്ങൾക്ക് പുറത്തേക്ക് ഇറങ്ങി ഒാടാനാകാതിരുന്നത് ഇതിനാലാണ്. കനത്ത പുക ശ്വസിച്ച് അബോധാവസ്ഥയിലായി തീർന്ന കുഞ്ഞുങ്ങളെ…

Read More

വീണ്ടും വില്ലനായി പട്ടം; നൂൽ കുരുങ്ങി മെഡിക്കൽ വിദ്യാർഥിക്ക് ദാരുണാന്ത്യം

ബെള​ഗാവി: പട്ടത്തിന്റെ നൂൽ കുരുങ്ങി മെഡിക്കൽ വിദ്യാർഥി മരിച്ചു. ​ഗ്ലാസ് പൗഡർ പുരട്ടിയ നൂൽ കഴുത്തിൽ കുരുങ്ങി ബെള​ഗാവിയിലെ ഭാരതേഷ് ഹോമിയോ മെഡിക്കൽ കോളേജിലെ അവസാന വർഷ ബിഎംഎച്ച്എസ് വിദ്യാർഥിയായ മണിപ്പൂർ സ്വദേശി ദീപക് സിംങ് (23) ആണ് മരിച്ചത്. ബൈക്ക് ഒാടിച്ചെത്തിയ ദീപകിന്റെ കഴുത്തിൽ നൂൽ കുരുങ്ങി ആഴത്തിൽ മുറിവും, ചെവി അറ്റു തൂങ്ങുകയുമായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആണ് മരിച്ചത്.

Read More

തേങ്ങ ചിരകുന്ന യന്ത്രത്തിലകപ്പെട്ട് ഹോട്ടൽ ജീവനക്കാരൻ മരിച്ചു

ബം​ഗളുരു: ഹോട്ടൽ ജീവനക്കാരന് തേങ്ങ ചിരകുന്ന യന്ത്രത്തിൽ കുടുങ്ങി ദാരുണ മരണം. ​ഗാന്ധി ന​ഗറിൽ ചാമുണ്ഡേശ്വരി മിലിട്ടറി ഹോട്ടലിലെ ജീവനക്കാരൻ ശിവമൊ​​​ഗ സ്വദേശി രൂപേഷ് ആണ് മരിച്ചത്. യന്ത്രത്തിൽ പൂർണ്ണമായി കുടുങ്ങിയ രൂപേഷിനെ ഒരു മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. സംഭവത്തിൽ ഹോട്ടലുടമ മഞ്ചുനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു.

Read More

പൊറോട്ട തൊണ്ടയിൽ കുടുങ്ങിയ മലയാളി യുവാവിന് ദാരുണാന്ത്യം‌

ബെം​ഗളുരു: സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കവേ പൊറോട്ട തൊണ്ടയിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം.വൈറ്റ് ഭീൽിൽ വർക് ഷോപ്പ് ജീവനക്കാരനായ കരിങ്കുളം പൊററക്കൽ വീട്ടിൽ ചന്ദ്രന്റെ മകൻ ഷിജു(28) ആണ് മരിച്ചത്. അവശനിലയിലായ ഷിജുവിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അമ്മ ഒാമന, സഹോദരി ​ഗീതു ,

Read More

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ ഘാതകനെന്ന് സംശയിക്കപ്പെടുന്നയാള്‍ സൗദിയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

ജിദ്ദ: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ കൊല്ലപ്പെട്ട ദിവസം തുര്‍ക്കിയിലെത്തിയ പതിനഞ്ചംഗ സൗദി സംഘത്തിലെ ഒരംഗം റിയാദില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. സൗദി റോയല്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ മഷാല്‍ സാദ് അല്‍ ബുസ്താനി (31) യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 2ന് രണ്ട് പ്രൈവറ്റ് ജെറ്റുകളിലായി റിയാദില്‍ നിന്നും തുര്‍ക്കിയിലെത്തിയ സൗദി സംഘത്തില്‍ മഷാലും ഉണ്ടായിരുന്നു. ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്നവരാണ് ഈ പതിനഞ്ച് പേര്‍. സംഭവത്തിൽ മഷാലിന്റെ അപകടമരണത്തെ കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. മറ്റൊരു സുപ്രധാന വിവരം കൂടി…

Read More

വില്ലനായി കൊതുക് തിരി; വൃദ്ധയുടെ ജീവനെടുത്തത് ഇങ്ങനെ

ട്രിച്ചി: കൊതുകുതിരിയില്‍ നിന്ന് തീ പടര്‍ന്നതിനെ തുടര്‍ന്ന് രോഗിയായ എഴുപത്തിയഞ്ചുകാരി വെന്തുമരിച്ചു. തിരുവെരുമ്പൂര്‍ സ്വദേശിനിയായ സരസ്വതിയാണ് ദാരുണമായി മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സരസ്വതി കഴിഞ്ഞ ഏതാനും ആഴ്ചകളായി തിരുവെരുമ്പൂരിലെ വീട്ടില്‍ തനിച്ചായിരുന്നു താമസം. രാത്രി കിടക്കാന്‍ നേരത്ത് കത്തിച്ചുവച്ച കൊതുകുതിരിയില്‍ നിന്ന് പുതപ്പിലേക്ക് തീ പടര്‍ന്നത് ഇവര്‍ അറിഞ്ഞില്ല. മുറിയിലാകെ തീ പടര്‍ന്നതോടെ അയല്‍പക്കക്കാര്‍ ഓടിയെത്തിയെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ ആര്‍ക്കും തീയണയ്ക്കാനായില്ല ഒടുവില്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെത്തിച്ചപ്പോഴേക്കും സരസ്വതിക്ക്…

Read More