ബെംഗളൂരു: മംഗളൂരുവിൽ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവചിത്രകാരന്റെ മൃതദേഹം കണ്ടെത്തി. മൂടുഷെഡ്ഡേയിലെ ശിവനഗര സ്വദേശി അരുൺ കുമാറിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് കണ്ടെത്തി. ഒക്ടോബർ 27ന് വൈകിട്ടാണ് അരുൺകുമാർ മംഗളൂരു ഗുർപൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. അരുൺകുമാറിനെ കണ്ടെത്താൻ പോലീസും അഗ്‌നിരക്ഷാസേനയും തിരച്ചിൽ നടത്തിവരികയായിരുന്നു. അരുൺകുമാർ പ്രദേശത്തെ അറിയപ്പെടുന്ന ചിത്രകാരനാണ്. 2017ൽ വിവാഹിതനായ ഇദ്ദേഹത്തിന് ഒരു മകനുണ്ട്. അരുൺകുമാർ പിന്നീട് വിവാഹമോചനം നേടി. ഏതാനും വർഷം മുമ്പ് വിഷാദ രോഗത്തെ തുടർന്ന് അരുൺ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഒക്ടോബർ 27ന്…
Read MoreTag: death
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു
ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെയിന്ററായ ശിവാനന്ത, ഭാര്യ ശോഭ എന്നിവരാണ് മരിച്ചത്. ഇവർക്ക് ഒരു മകനും മകളും ഉണ്ട്. ഉച്ചയ്ക്ക് 12 മുതൽ 1 മണിക്കും ഇടയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശിവാനന്ത തൂങ്ങി മരിക്കുകയായിരുന്നു. നിസാര പ്രശ്‌നങ്ങളുടെ പേരിൽ ഭാര്യയുമായി ശിവാനന്ത സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ മക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. കൊലപാതകവും മരണവും സംബന്ധിച്ച കൂടുതൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read Moreമലിനജലം കുടിച്ച് കർണാടകയിൽ 4 മരണം
ബെംഗളൂരു: മലിന ജലം കുടിച്ച് യാദ്ഗിർ ജില്ലയിൽ മൂന്നുപേർ മരിച്ചതിനുപിന്നാലെ ബെലഗാവിയിലും മരണം. ബെളഗാവി രംദുർഗ മുധനൂരിലാണ് സംഭവം. 70 കാരനായ ശിവപ്പയാണ് മരിച്ചത്. 20 കുട്ടികളടക്കം 94 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സർക്കാർ വിതരണം ചെയ്യുന്ന കുടിവെള്ളം ഉപയോഗിച്ചവർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. മരണപ്പെട്ടയാളുടെ കുടുംബത്തിന് സംസ്ഥാന ജലവിഭവ മന്ത്രി ഗോവിന്ദ് കർജോൾ 10 ലക്ഷം സഹായധനം പ്രഖ്യാപിച്ചു. പൈപ്പ് വെള്ളം നേരിട്ട് ഉപയോഗിക്കുന്ന ഗ്രാമവാസികൾ ഒഴിവാക്കണമെന്നും ഗ്രാമത്തിലെ പ്ലാന്റിൽനിന്ന് ശുദ്ധീകരിച്ച…
Read Moreചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മംഗളൂരു ആശുപത്രിയിൽ മരിച്ചു
ബെംഗളൂരു: മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. ബെൽത്തങ്ങാടി ഗുണ്ടൂരി അശോക് നിവാസിൽ താമസിക്കുന്ന അങ്കിതയാണ് മരിച്ചത്. വേണൂർ ഗവ. പ്രീ യൂണിവേഴ്‌സിറ്റി കോളേജിൽ കൊമേഴ്‌സ് വിഭാഗത്തിൽ ഒന്നാം പി.യു.സി വിദ്യാർത്ഥിനിയാണ് അങ്കിത. അശോക് പൂജാരിയുടെയും പ്രതിമ പൂജാരിയുടെയും മകളായ അങ്കിത കുറച്ച് ദിവസങ്ങളായി അസുഖ ബാധിതനായിരുന്നു. ബെൽത്തങ്ങാടിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ ഒക്ടോബർ 22ന് മംഗളൂരുവിലെ സ്വകാര്യാസ്പപത്രി മാറ്റുകയാണുണ്ടായത്.
Read Moreപാമ്പ് കടിയേറ്റ് ഗർഭിണി മരിച്ചു
ബെംഗളൂരു: ഫാം ഹൗസില്‍ കിടന്നുറങ്ങുകയായിരുന്ന ഗര്‍ഭിണി പാമ്പുകടിയേറ്റ് മരിച്ചു. വിജയപുര മുദ്ദെബിഹാല്‍ കുന്ദോജി വില്ലേജില്‍ ഇന്നലെയാണ് സംഭവം. നിര്‍മല യെല്ലപ്പക്കാണ് (25) പാമ്പുകടിയേറ്റത്. യുവതി നാലുമാസം ഗര്‍ഭിണിയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇവരെ മുദ്ദെബിഹാലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് വിജയപുര ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read Moreമാതൃഭൂമി ഡയറക്ടർ ഉഷ വീരേന്ദ്രകുമാർ അന്തരിച്ചു
കോഴിക്കോട്: മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മാതൃഭൂമി മുന്‍ എംഡിയും എഴുത്തുകാരനുമായ എം പി വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്. മഹാരാഷ്‌ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലയുടെയും മകളാണ് ഉഷ. മക്കള്‍: എം.വി. ശ്രേയാംസ് കുമാര്‍ (മാനേജിങ്ങ് ഡയറക്ടര്‍ മാതൃഭൂമി), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കള്‍: എം.ഡി. ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍ (ബെംഗളൂരൂ)
Read Moreമലയാളി നേഴ്സ് ട്രെയിനിൽ നിന്നും വീണ് മരിച്ചു
ബെംഗളൂരു: നാട്ടിലേക്ക് പോകുന്നതിനിടെ ട്രെയിനിന്റെ വാതിൽ തട്ടി പുറത്തേക് വീണു യുവതി മരിച്ചു. പോരുവഴി ഇടയ്ക്കാട് മണ്ണാറോഡ് പുത്തൻപുരയിൽ ജോയിയുടെയും ലിസ്സിയുടെയും മകൾ പി ജെ നോബി 27 ആണ് മരിച്ചത്. ബെംഗളൂരു സിറ്റി മജിസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ നാട്ടിലേക്ക് പോകുന്നതിനിടെ ബംഗാരപ്പട്ടയ്ക്ക് സമീപം തിങ്കൾ രാത്രയ് 7:30 നാണ് അപകടം. ട്രെയിനിന്റെ വാതിൽ പിറകിൽ തട്ടി പുറത്തേക്ക് വീണതാകാമെന്നാണ് സൂചന. ബെംഗളൂരുവിൽ ബി എസ് സി നഴ്സിംഗ് പഠനത്തിന് ശേഷം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. സഹോദരി: അഞ്ജു
Read Moreബൈക്കിടിച്ച് പരിക്കേറ്റ യുവാവ് 4 മാസത്തിനു ശേഷം മരിച്ചു
ബെംഗളൂരു: കണ്ണൂർ പഴയങ്ങാടിയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് കഴിഞ്ഞ നാല് മാസമായി അബോധാവസ്ഥയിൽ കഴിഞ്ഞ യുവാവ് മംഗളൂരു ആശുപത്രിയിൽ മരിച്ചു. ഉജേ മച്ചാറു സ്വദേശി എസ്.വൈ.എസ് നേതാവ് ഹമീദിന്റെ മകനും ഉപ്പിനങ്ങാടിയിലെ ‘ബ്രൈറ്റ് ലുക്ക്’വസ്ത്ര സ്ഥാപന ഉടമയുമായ കെ.അഷ്റഫ്(32) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം കേരളത്തിലെ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം നാലിനാണ് യുവാവ് അപകടത്തിൽ പെട്ടത്.ഭാര്യയേയും രണ്ട് മക്കളേയും കാറിൽ ഇരുത്തി സാധനം വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ അതിവേഗം വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മംഗളൂരു ആശുപത്രിയിൽ ചികിത്സ…
Read Moreമഠാധിപതി സ്വാമി ബസവലിംഗ ഹണിട്രാപ്പിന് ഇരയായതായി സൂചന
ബെംഗളൂരു: സ്വാമി ബസവലിംഗ മഠത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ സൂചനകൾ ലഭിച്ചതായി രാമനഗര പോലീസ്. ആത്മഹത്യ വിരൽ ചൂണ്ടുന്നത് ഹണിട്രാപ്പിലേക്കാണെന്ന് പോലീസ്. സ്വാമി ബസവലിംഗയുമായുള്ള വീഡിയോ കോളുകൾ സ്ക്രീൻ റെക്കോർഡ് ചെയ്ത് സ്ത്രീ സൂക്ഷിച്ചിരുന്നതായും ഇവ ഉപയോഗിച്ച് സ്വാമിയെ ബ്ലാക്ക് മെയിൽ ചെയ്തതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. അശ്ലീല വീഡിയോകൾ പുറത്ത് വിടുമെന്ന് സ്ത്രീയും കൂട്ടാളികളും സ്വാമിയെ ഭീഷണിപ്പെടുത്തിയതായി പറയുന്നു. സ്വാമിയുടെ മുറിയിൽ നിന്നും കിട്ടിയ ആത്മഹത്യ കുറിപ്പിൽ തന്നെ അപകീർത്തിപ്പെടുത്തി സ്ഥാനത്തു നിന്നും പുറത്താക്കാൻ ചിലർ ശ്രമിക്കുന്നതായി സ്വാമി ആരോപിച്ചിരുന്നു. ഇതിനു…
Read Moreപനി ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു
ബെംഗളൂരു: പനി ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ബെൽത്തങ്ങാടി മഡ്ഡടുക്കയിൽ അബ്ബാസിൻറെ മക്കളായ സഫാൻ (എട്ട്), സിനാൻ (നാൽ) മരിച്ചത്. പനിയെ തുടർന്ന് സഹോദരങ്ങളെ ആദ്യം ബെൽത്തങ്ങാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, കുട്ടികളുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ, മൂത്ത സഹോദരൻ ഇന്നലെ രാത്രിയും ഇളയ സഹോദരനും ഇന്ന് പുലർച്ചെയുമാണ് മരിച്ചത്.
Read More