ടിക്കറ്റില്ലായാത്ര യാത്ര ഉൾപ്പെടെയുള്ള നടപടികൾ; മൂന്നുമാസത്തിനിടെ ബി.എം.ടി.സി. പിഴയീടാക്കിയത് 19 ലക്ഷംരൂപ

ബെംഗളൂരു : കഴിഞ്ഞ മൂന്നുമാസത്തിനിടെ ടിക്കറ്റില്ലാതെ യാത്രചെയ്തതിനും സ്ത്രീകളുടെ സീറ്റ് കൈയടക്കിയതിനുമുൾപ്പെടെ യാത്രക്കാരിൽനിന്ന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) പിഴയായി ഈടാക്കിയത് 19 ലക്ഷംരൂപ. 10,069 യാത്രക്കാരിൽ നിന്നാണ് ഇത്രയും തുക ഈടാക്കിയത്.

ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെ കണ്ടെത്താൻ ബി.എം.ടി.സി. ചെക്കിങ് ജീവനക്കാർ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.

  നമ്മ മെട്രോയിൽ പാതിരാത്രി 'പാട്ടുക്കച്ചേരി'; യാത്രക്കാരെ വലച്ച 11 യുവതികൾക്കെതിരെ കേസ്

ഓഗസ്റ്റ്  സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ചെക്കിങ് ജീവനക്കാർ 57,219 ട്രിപ്പുകൾ പരിശോധിച്ചപ്പോൾ ടിക്കറ്റില്ലാതെ യാത്രചെയ്ത 8891 ആളുകളെയാണ് കണ്ടെത്തിയത്. ഇവരിൽനിന്നായി 17,96,030 രൂപ പിഴയീടാക്കി.

സ്ത്രീകളുടെ സീറ്റ് കൈയടക്കിയതിന് 1178 പേർക്കെതിരേയാണ് നടപടിയെടുത്തത്. ഇവരിൽനിന്നായി 1,17,800 രൂപ പിഴയീടാക്കി. കൃത്യനിർവഹണത്തിലെ വീഴ്ചയ്ക്ക് 5268 കണ്ടക്ടർമാർക്കെതിരേയും നടപടിയെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "സ്കാനിംഗ് നടക്കില്ല സഖാവേ... ചില്ലറയുണ്ടോ വരാൻ? ബെവ്‌കോ വീണ്ടും പഴയ പടി!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us