മെട്രോ കാത്തു നിന്ന് യാത്രക്കാർ മുഷിയില്ല; ഇനി 3 മിനിറ്റ് ഇടവേളകളിൽ സർവീസ്; മെട്രോ ലൈനുകളിൽ 21 ട്രെയിനുകൾ കൂടി ഉൾപ്പെടുത്തും

ബെംഗളൂരു: നഗരത്തിലെ മെട്രോ ട്രെയിൻ സർവീസുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി പർപ്പിൾ, ഗ്രീൻ ലൈനുകളിലായി 21 ട്രെയിൻ കൂടി ഏർപ്പെടുത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.

നിലവിൽ തിരക്കേറിയ സമയങ്ങളിൽ 5 മിനിറ്റ് ഇടവേളയിലാണ് സർവീസ് നടത്തുന്നത്. ഇത് മൂന്ന് മിനിറ്റിലേക്ക് മാറ്റുമെന്നും അടുത്തവർഷം ഇത് പ്രാബല്യത്തിൽ വരുത്തുമെന്നും അധികൃതർ അറിയിച്ചു.

  ബെംഗളൂരു നിവാസികൾ ശ്രദ്ധിക്കുക; ഫ്രീഡം പാർക്ക് പരിസരത്ത് ഗതാഗത നിയന്ത്രണം

നിലവിൽ 55 ട്രെയിനുകളാണ് ഇരു റൂട്ടുകളിലും സർവീസ് നടത്തുന്നത്.

പ്രതിദിന യാത്രക്കാരുടെ എണ്ണം 8 ലക്ഷത്തിന് അടുത്തെത്തിയതോടെയാണ് ട്രെയിനുകളുടെ എണ്ണം കൂട്ടുന്നത്. പുതിയ ട്രെയിനുകളിലും 6 കോച്ചുകളാണ് ഉണ്ടാകുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പബ്ബിൽ 150 രൂപയുടെ 'ചില്ലി ഡസ്റ്റഡ് ഗോൾഡ് ഫിംഗേഴ്സ്' ഓർഡർ ചെയ്ത യുവാവ്; വിളമ്പിയ വിഭവം കണ്ട് അമ്പരപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us