ബെംഗളൂരു: നിര്‍മ്മാണത്തിലിരുന്ന മെട്രോ പില്ലര്‍ തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രികരായ അമ്മയും രണ്ടുവയസുള്ള കുഞ്ഞുമാണ് മരിച്ചത്. ബെംഗളൂരുവിലെ നാഗവര മേഖലയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. കല്യാണ്‍ നഗറില്‍ നിന്ന് എച്ച്‌ആര്‍ബിആര്‍ ലേഔട്ടിലേക്കുള്ള റോഡില്‍ നിര്‍മിക്കുന്ന മെട്രോ റെയില്‍വേ തൂണാണ് തകര്‍ന്നുവീണത്. ബൈക്ക് യാത്രികരായ മൂന്ന് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടം നടന്ന ഉടനെ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Read MoreTag: death
തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു, 7 പേർക്ക് പരിക്ക്
ബെംഗളൂരു: കർണാടകയിൽ നിന്നെത്തിയ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്. പാലാ-പൊൻകുന്നം റോഡിൽ പൂവരണി ചരളയിൽ ഞായറാഴ്ച പുലർച്ച അഞ്ചിനായിരുന്നു അപകടം. ശബരിമലക്ക് പോകുകയായിരുന്ന കർണാടക സ്വദേശികളായ 13 പേർ വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.തീർഥാടകർ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് പാലായിലേക്ക് പോവുകയായിരുന്ന കാറിലാണ് ആദ്യം ഇടിച്ചത്. തുടർന്ന് റോഡിലെ സൈഡിലെ പുരയിടത്തിലേക്ക് മറിയുകയായിരുന്നു. കാർ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. പാലായിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സേനയുടെ…
Read Moreമൈസൂരു റിംഗ് റോഡിൽ പുള്ളിപ്പുലി വാഹനമിടിച്ച് ചത്തു
ബെംഗളൂരു: വെള്ളിയാഴ്ച രാത്രി ഉത്തനഹള്ളിക്ക് സമീപം മൈസൂരു റിംഗ് റോഡിൽ വാഹനമിടിച്ച് ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന ആൺപുലി ചത്തു. വെള്ളിയാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം നടന്നതെന്ന് മൈസൂരു ഡിവിഷനിലെ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ലക്ഷ്മികാന്ത് പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പുലർച്ചെ നാലോടെ നട്ടെല്ലിന് പരിക്കേറ്റ പുള്ളിപ്പുലി ചത്തു. ഇടിച്ച വാഹനം കണ്ടെത്താനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാമുണ്ഡി മലയിൽ നിന്നായിരിക്കാം പുലി വന്നത് എന്നാണ് നിഗമനം. പുലിയുടെ പോസ്റ്റ്‌മോർട്ടം നടത്തി.
Read Moreവീണ്ടും ഭക്ഷ്യവിഷബാധ, പെൺകുട്ടി മരിച്ചു
കാസർകോട് : സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം. കാസർഗോഡ് തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവതി(19) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം ഒന്നാം തീയതിയാണ് ഹോട്ടലിൽ നിന്ന് വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഇതിനു പിന്നാലെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു കുറച്ചു ദിവസങ്ങളായി കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് വിവരം.
Read Moreറെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോമിലെ മാലിന്യ ഡ്രമ്മിൽ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: യശ്വന്ത്പൂര റെയില്‍വേ സ്റ്റേഷനിലെ മാലിന്യ ഡ്രമ്മില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. യശ്വന്ത്പൂർ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ ക്ലീനിംഗ് ജീവനക്കാര്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡ്രം വസ്ത്രങ്ങള്‍ കൊണ്ട് മൂടിയ നിലയിൽ ആയിരുന്നു . 20 വയസ്സിനു മുകളില്‍ പ്രായമുണ്ടെന്ന് കരുതുന്ന യുവതിയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ആരാണ് എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത്…
Read Moreഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു
കോട്ടയം : പ്രമുഖ ചലച്ചിത്ര ഗാനരചയിതാവ് ബീയാർ പ്രസാദ് (61) അന്തരിച്ചു. ചലച്ചിത്ര ഗാനരചയിതാവ്, സംവിധായകൻ, പ്രഭാഷകൻ, അവതാരകൻ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയനായെങ്കിലും ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2003ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലൂടെയാണ് ചലച്ചിത്ര ഗാനരചന രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് വാമനപുരം ബസ് റൂട്ട്, ജലോത്സവം, വെട്ടം, സൽപ്പേർ രാമൻ കുട്ടി, തത്സമയം ഒരു പഠനം തുടങ്ങി ഇരുപത്തഞ്ചോളം സിനിമകൾക്ക് ഗാനരചന. ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലെ ഒന്നാം കിളി പൊന്നാം കിളിയെന്ന ഗാനം ഏറെ ശ്രദ്ധനേടി. ‘ജലോത്സവ’ത്തിൽ അൽഫോൻസ്…
Read Moreതമിഴ്നാട്ടിൽ ലോറിയും കാറും കൂട്ടിയിടിച്ച് 5 പേർ മരിച്ചു
ചെന്നൈ: മണല്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ വേപ്പൂരിന് സമീപമാണ് അപകടം. പുലര്‍ച്ചെ രണ്ടുമണിയോടെ ചെന്നൈ-തിരുച്ചി ദേശീയപാതയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും ഉള്‍പ്പെടുന്നു. ചെന്നൈ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി കടലൂര്‍ പോലീസ് അറിയിച്ചു. അമിത വേഗതയാണ്‌അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കാര്‍ ലോറിയെ ഇടിച്ചതിന് പിന്നാലെ വാഹനങ്ങളുടെ കൂട്ടയിടി നടന്നു. രണ്ടും ബസും രണ്ടു ലോറിയും രണ്ടു കാറും അപകടത്തില്‍ കൂട്ടിയിടിച്ചു.
Read Moreസൂറത്ക്കലിൽ കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: മംഗളൂരു സൂറത്ത്ക്കലിനടുത്തുള്ള ലൈറ്റ് ഹൗസ് ബീച്ചിൽ കുളിക്കുന്നതിനിടെ തിരമാലകളിൽപെട്ട് കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു നഗരത്തിൽ കെ.പി.ടിയിൽ ഡിപ്ലോമ വിദ്യാർത്ഥിയായ സത്യത്തിന്റെ (18) മൃതദേഹം ലൈറ്റ് ഹൗസ് ബീച്ചിൽ നിന്ന് 1.5 കിലോമീറ്റർ അകലെ റെഡ് റോക്ക് ബീച്ചിൽ കണ്ടെത്തി. സത്യവും സുഹൃത്തും ശനിയാഴ്ച കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇരുവരും തിരമാലകളിൽപെടുകയായിരുന്നു. സത്യത്തിന്റെ സുഹൃത്ത് നീന്തി രക്ഷപ്പെട്ടു. സത്യത്തെ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു.
Read Moreകാറും കെഎസ്ആർടിസി യും കൂട്ടിയിടിച്ചുള്ള അപകടത്തിൽ മലയാളികൾ ഉൾപ്പെടെ 4 മരണം
ബെംഗളൂരു: കർണാടക കാർവാറിലെ അങ്കോളയിൽ കാർ അപകടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ നാലു പേർ മരിച്ചു. ദേശീയ പാത 66 ൽ അങ്കോളയിൽ ബലേഗുളിയിൽ കർണാടക ആർ. ടി. സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിൽ സഞ്ചരിച്ച തിരൂർ സ്വദേശി നിപുൺ പി തെക്കേപ്പാട്ട്, തൃശൂർ വടുകര പുളിയംപൊടി പീറ്ററിന്റെ മകൻ ജെയിംസ് ആൽബർട്ട്, കന്യാകുമാരി സ്വദേശി ആനന്ദ് ശേഖർ, തിരുപ്പതി സ്വദേശി അരുൺ പാണ്ഡ്യൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവർ മലപ്പുറം സ്വദേശി മുഹമ്മദ് ലതീബ് ഗുരുതര പരിക്കുകളോടെ…
Read Moreകോവിഡ് ബാധിച്ച യുവതി മരിച്ചു
ബെംഗളൂരു: കോവിഡ് ബാധിച്ച് മൈസൂരു കെ.ആര്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 29കാരി മരിച്ചു. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന യുവതി ദീര്‍ഘകാലമായി മരുന്ന് മുടക്കിയിരുന്നെന്ന് ആശുപത്രി ഡയറക്ടര്‍ കെ.ആര്‍.ദാക്ഷായണി പറഞ്ഞു. യുവതിയുടെ മറ്റു ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിന് പ്രധാന കാരണമായതെന്നും കോവിഡ് മാത്രമല്ലെന്നും ഡയറക്ടര്‍ വ്യക്തമാക്കി. നീണ്ട ഇടവേളക്കുശേഷം മൈസൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കോവിഡ് മരണമാണിത്. 2022 ഡിസംബര്‍ 30 വരെ 2,572 പേരാണ് മൈസൂരുവില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 2,33,981 പേര്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍, ആറ് രോഗികളാണുള്ളത്.
Read More