മൈസൂരു റിംഗ് റോഡിൽ പുള്ളിപ്പുലി വാഹനമിടിച്ച് ​ചത്തു

ബെംഗളൂരു: വെള്ളിയാഴ്ച രാത്രി ഉത്തനഹള്ളിക്ക് സമീപം മൈസൂരു റിംഗ് റോഡിൽ വാഹനമിടിച്ച് ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന ആൺപുലി ചത്തു.

വെള്ളിയാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം നടന്നതെന്ന് മൈസൂരു ഡിവിഷനിലെ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ലക്ഷ്മികാന്ത് പറഞ്ഞു.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പുലർച്ചെ നാലോടെ നട്ടെല്ലിന് പരിക്കേറ്റ പുള്ളിപ്പുലി ചത്തു. ഇടിച്ച വാഹനം കണ്ടെത്താനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചാമുണ്ഡി മലയിൽ നിന്നായിരിക്കാം പുലി വന്നത് എന്നാണ് നിഗമനം. പുലിയുടെ പോസ്റ്റ്‌മോർട്ടം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts