തമിഴ്നാട്ടിൽ ലോറിയും കാറും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ചെന്നൈ: മണല്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ വേപ്പൂരിന് സമീപമാണ് അപകടം.

പുലര്‍ച്ചെ രണ്ടുമണിയോടെ ചെന്നൈ-തിരുച്ചി ദേശീയപാതയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും ഉള്‍പ്പെടുന്നു.

ചെന്നൈ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി കടലൂര്‍ പോലീസ് അറിയിച്ചു. അമിത വേഗതയാണ്‌അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

കാര്‍ ലോറിയെ ഇടിച്ചതിന് പിന്നാലെ വാഹനങ്ങളുടെ കൂട്ടയിടി നടന്നു. രണ്ടും ബസും രണ്ടു ലോറിയും രണ്ടു കാറും അപകടത്തില്‍ കൂട്ടിയിടിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മളെ ചിലർക്ക് അവരുടെ ആവശ്യങ്ങൾക്ക് മാത്രം മതി ; ചിരിച്ചു കൊണ്ട് എല്ലാം നേരിടണം; സോഷ്യൽ മീഡിയയിലേക്ക് ശക്തമായി തിരികെയെത്തി അഖിൽ എൻ.ആർ.ഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts