കാട്ടനകള്‍ക്കും വേണം വന്ധ്യംകരണം വിചിത്രമായ ആവശ്യവുമായി വനം വികസന കോർപറേഷൻ ചെയർപഴ്സൻ

മൈസൂരു : കാട്ടാനകളുടെ എണ്ണം പെരുകുന്നതു തടയാൻ ആനകൾക്കു വന്ധ്യംകരണം ആരംഭിക്കണമെന്നു കർണാടക വനം വികസന കോർപറേഷൻ ചെയർപഴ്സൻ പത്മിനി പൊന്നപ്പ. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും വനംമന്ത്രി ബി.രമാനാഥ റായിക്കും നിവേദനം നൽകി. കുടക് മേഖലയിൽ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്.

കർഷകർ രാപകൽ അധ്വാനിച്ചു വളർത്തുന്ന വിളകൾ നിമിഷനേരംകൊണ്ടാണു കാട്ടാനകൾ നശിപ്പിക്കുന്നത്.

കാട്ടാനകളുടെ ആക്രമണത്തിൽ മൂന്നുവർഷത്തിനിടെ കുടക് മേഖലയിൽ മാത്രം 42 പേർ മരിച്ചു. ആനകളുടെ എണ്ണം വർധിക്കുന്നതു തടയുക മാത്രമാണ് ഇതിനുള്ള പോംവഴിയെന്നും പത്മിനി പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us