മംഗളൂരു വിമാനത്താവളം പകൽ സമയം അടച്ചിടും

ബെംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം 2023 ജനുവരി 27 മുതല്‍ നാല് മാസത്തേക്ക് ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറ് മണി വരെ അടച്ചിടുമെന്ന് എയര്‍പോര്‍ട് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.

റണ്‍വേയില്‍ അടക്കം അറ്റകുറ്റപണികള്‍ക്കും മറ്റുമായാണ് അടച്ചിടുന്നത്. 2023 മെയ് 31 വരെ ഞായറാഴ്ചയും ദേശീയ അവധി ദിനങ്ങളും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9.30 നും വൈകിട്ട് ആറിനും ഇടയില്‍ പ്രവൃത്തികള്‍ നടക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

2,450 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുള്ള കോണ്‍ക്രീറ്റ് റണ്‍വേ 2006 മെയ് മാസത്തിലാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. രാത്രിയിലും കുറഞ്ഞ ദൃശ്യപരതയിലും വിമാനങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന റണ്‍വേ സെന്‍ട്രല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതും റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയകളുടെ മെച്ചപ്പെടുത്തലുകളും പ്രവൃത്തിയില്‍ ഉള്‍പെടുന്നു.

കോഴിക്കോട്ട് ഐഎക്സ് 1344 വിമാനാപകടം സംബന്ധിച്ച്‌ അന്വേഷണം നടത്തിയ അന്വേഷണ സമിതിയുടെ നിര്‍ദേശപ്രകാരമുള്ള സുരക്ഷയും വര്‍ധിപ്പിക്കും. നിര്‍മാണ പ്രവര്‍ത്തങ്ങള്‍ കണക്കിലെടുത്ത് വിമാനങ്ങളുടെ സമയത്തില്‍ മാറ്റമുണ്ടാവുമെന്നും എന്നാല്‍ അന്തര്‍ദ്ദേശീയ, ആഭ്യന്തര വിമാനങ്ങള്‍ ഒന്നും തന്നെ റദ്ദാക്കില്ലെന്നുമാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us