നിലു ബേബിയുടെ കുഞ്ഞനുജത്തി നിതാരയുടെ ചിത്രങ്ങൾ പങ്കുവച്ച് പേർളി-ശ്രീനീഷ്… ചിത്രങ്ങൾ കാണാം 

കഴിഞ്ഞ മാസമാണ് നടിയും അവതാരികയുമായ പേളി മാണി രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സോഷ്യ മീഡിയയില്‍ സജീവമായ താരം ഗർഭിണിയായതു മുതല്‍ കുഞ്ഞിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ പുതിയ കുഞ്ഞിനെ വരവേറ്റതിന് ശേഷം പേളി സേഷ്യല്‍ മീഡിയയില്‍ അത്ര സജീവമായിരുന്നില്ല. ഇപ്പോഴിതാ താരം കുഞ്ഞിന്റെ നൂലുകെട്ടല്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്കൊപ്പം കുഞ്ഞിന്റെ പേരും താരം വെളിപ്പെടുത്തിയിട്ടുണ്ട്. നിതാര എന്നാണ് പേര് നൽകിയിരിക്കുന്നത്. ഭർത്താവും നടനുമായ ശ്രീനിഷിനും മുത്ത മകള്‍ നിലു ബേബിക്കുമൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ‘ഞങ്ങളുടെ കുഞ്ഞു…

Read More

മകളുടെ വിവാഹത്തിന് സ്വർണമെടുക്കാൻ പൈസയുണ്ടോയെന്ന് പോലും നോക്കിയില്ല, രാധികയ്ക്ക് ആണ് കഷ്ടപ്പാട്; സുരേഷ് ഗോപിയെ കുറിച്ച് ജയറാം

സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മിക്കപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ദുരിതങ്ങള്‍ കേട്ട് ലക്ഷക്കണക്കിന് രൂപ നല്‍കി അദ്ദേഹം നിരവധി പേരെ സഹായിച്ചിട്ടുണ്ട്. ബാങ്ക് വായ്പ നിഷേധിച്ചതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ കര്‍ഷകൻ കെ ജി പ്രസാദിന്റെ കുടുംബത്തിന്റെ മുഴുവൻ സാമ്പത്തിക ബാദ്ധ്യതയും സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘ആ പാവം പൈസയുണ്ടാക്കുന്നത് മുഴുവൻ ഇതിനുവേണ്ടി ചെലവഴിക്കുകയാണ്. വരുന്ന പതിനേഴാം തീയതി ഗുരുവായൂരില്‍ വച്ച്‌ സ്വന്തം…

Read More

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കാൻ എത്തി സുരേഷ് ഗോപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ഇന്നലെ വൈകിട്ട് ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടികാഴ്ച. സുരേഷ് ഗോപിയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു.മകൾ ഭാഗ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും, സുരേഷ് ഗോപി നടത്തിയ പദയാത്രയും കൂടികാഴ്ചയിൽ ചർച്ചയായി. മോദിയുമായുള്ള കുടിക്കാഴ്ചയുടെ ഫോട്ടോകൾ സുരേഷ് ഗോപി പങ്കുവച്ചു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകൻ ശ്രേയസ് ആണ് വരൻ. സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാഗ്യം. ഗായിക കൂടിയാണ്.

Read More

ചാർളി ചാപ്ലിന്റെ മകൾ ജോസഫൈൻ ചാപ്ലിൻ അന്തരിച്ചു 

വാഷിങ്ടൺ: വിഖ്യാത കൊമേഡിയൻ ചാർളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈൻ ചാപ്ലിൻ അന്തരിച്ചു. 74 വയസായിരുന്നു. ജൂലൈ 13ന് പാരീസിൽ വെച്ചായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു. ചാപ്ലിന്റെയും ഭാര്യ ഊന ഒ നെയ്ലിന്റെയും എട്ടുമക്കളിൽ മൂന്നാമത്തെ കുട്ടിയായിരുന്നു ജോസഫൈൻ. മൂന്നു വയസിൽ തന്നെ ജോസഫൈൻ സിനിമയിൽ എത്തി. ചാപ്ലിനൊപ്പം 1952ലായിരുന്നു അരങ്ങേറ്റം. പിയർ പവോലോ പസ്സോളിനിയുടെ ദി കാന്റർ ബറി ടെയിൽസ്, ലോറൻസ് ഹാർവി നായകനായി എത്തിയത് എസ്‌കെപ് ടു ഡിസൺ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ഷാഡോമാൻ എന്ന ക്രൈം ത്രില്ലറിലൂടെയാണ് പ്രശസ്തയായത്. ജോസഫൈൻ…

Read More

കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണയുടെ മകള്‍ ജൂലിയെറ്റ അന്തരിച്ചു

മുംബൈ: കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണയുടെ ആറു വയസുകാരി മകള്‍ ജൂലിയെറ്റ അന്തരിച്ചു. ഗുരുതരമായ സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗമാണ് ജൂലിയെറ്റിന്റെ മരണത്തിന് കാരണമായത്. സമൂഹ മാധ്യമത്തിലൂടെ താരം തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ശ്വാസകോശത്തേയും മറ്റു ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്ന സിസ്റ്റിക് ഫൈബ്രോസിസ് എന്ന അസുഖം ബാധിച്ച ജൂലിയെറ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. ഏപ്രില്‍ ഒമ്പതിനായിരുന്നു ജൂലിയെറ്റ് മരണപ്പെട്ടത്. മകളുടെ ചിത്രത്തിനൊപ്പം വികാരനിര്‍ഭരമായ ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു. ഇക്കഴിഞ്ഞ ഐ.എസ്എ.ല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവച്ചിരുന്ന ആളാണ്…

Read More

മക്കളെ കൊന്ന് മൃതദേഹവുമായി ഓട്ടോയിൽ കറങ്ങിയ അച്ഛൻ പോലീസ് പിടിയിൽ 

ബെംഗളൂരു: പെണ്മക്കളെ കൊന്ന് മൃതദേഹവുമായി ഓട്ടോയില്‍ നഗരം കറങ്ങിയ 34 കാരന്‍ പോലീസ് പിടിയിൽ. കര്‍ണാടകയിലെ കലബുരാഗി ടൗണിലാണ് സംഭവം.  പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിന്റെ പിന്‍സീറ്റില്‍ വച്ച്‌ രാത്രിയില്‍ നഗരത്തിലൂടെ കറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവറാണ് പിടിയിലായത്. ഭോവ്‌ലി ഗല്ലിയില്‍ താമസിക്കുന്ന ലക്ഷ്മികാന്ത് എന്നയാളാണ് സോണി (11), മായുരി (9) എന്ന തന്റെ മക്കളെ കൊലപ്പെടുത്തിയത്. അകന്നുകഴിയുന്ന ഭാര്യ അഞ്ജലിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. നാല് മാസങ്ങള്‍ക്കു മുന്‍പ് അഞ്ജലി ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയിരുന്നു. തുടര്‍ന്ന് നാല് മക്കളെ തനിക്കൊപ്പം…

Read More

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തേനി: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തതിന് 48 കാരനെ തേനി വനിതാ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. തന്നെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി എന്ന പെൺകുട്ടിയുടെ പരാതിയിൽ ബന്ധുവായ 22കാരനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഡിഎൻഎ പരിശോധനയിൽ ഇയാൾ നിരപരാധിയാണെന്ന് തെളിയുകയും പെൺകുട്ടിയുടെ പിതാവുമായി നടത്തിയ മറ്റൊരു പരിശോധനയിൽ പിതാവ് കുറ്റക്കാരനാണെന്ന് തെളിയുകയും ചെയ്തു. പ്രതി തേനി ജില്ലയിലെ ദേവദാനപ്പട്ടി സ്വദേശിയാണ്. കുട്ടിയുടെ പിതാവും മാതാവും തമ്മിൽ അഭിപ്രായവ്യത്യാസത്തെ തുടർന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു. ദമ്പതികളുടെ 19 വയസ്സുള്ള…

Read More

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും മകളും വെന്തുമരിച്ചു

ബെം​ഗളുരു; അപാർട്ട്മെന്റിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും മകളും വെന്തു മരിച്ചു, ദേവരചിക്കനഹള്ളിയിലെ എസ്ബിഐ കോളനിയിലാണ് ദാരുണ സംഭവം നടന്നത്. ആശ്രിത് ആസ്പെയറെന്ന അഞ്ച് നില അപ്പാർട്ട്മെന്റിലാണ് അപകടം നടന്നത്. ലക്ഷ്മിദേവി( 80 ), മകൾ ഭാ​ഗ്യരേഖ (58) എന്നിവരാണ് മരണപ്പെട്ടത്. ഭാ​ഗ്യരേഖയുടെ ഭർത്താവ് റാവുവിന്റെ നില ​ഗുരുതരമായി തുടരുകയാണ്. അപാർട്മെന്റിൽ കുടുങ്ങിയ മറ്റ് 5 പേരെ അ​ഗ്നിരക്ഷാ സേന സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു, ബാൽക്കണി ​ഗ്രിൽ ചെയ്ത് അടച്ചിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമായി.

Read More

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനും മുഹമ്മദ് റിയാസും വിവാഹിതരായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രാവിലെ 10.30 നായിരുന്നു വിവാഹം നടന്നത്. എന്നാൽ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറച്ച് മാത്രമാണ് സംബന്ധിച്ചത്.

Read More

വീടുവാങ്ങാൻ നൽകിയ പണം നഷ്ടമായി; കുടുംബത്തിലെ 4 പേർ മരിച്ചനിലയിൽ

ബെം​ഗളുരു: വീടുവാാങ്ങിക്കാനായി നൽകിയ പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് യുവതി മാതാപിതാക്കളെയും മകളെയും കൊന്ന് ജീവനൊടുക്കി. ദൊഡ്ഡബൊമ്മസാന്ദ്രയിൽ താമസിക്കുന്ന സുധാറാണി(27), മാതാപിതാക്കളായ ജനാർദനൻ(52)), സുമിത്ര(45) എന്നിവരെ ഭക്ഷണത്തിൽവിഷം ചേർത്ത് നൽകിയും മകളായ സോണിക(6) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു വീട് വാങ്ങാനായി 25 ലക്ഷം വസ്തു ഉടമക്ക് നൽകിയെങ്കിും ഉടമ മരിച്ചതോടെ പണം ഇവർക്ക് തിരികെ ലഭിക്കാതാകുകയായിരുന്നു. സുധാറാണിയുടെ ഭർത്താവ് അർജുൻ മത്തിക്കരയിൽ മെഡിക്കൽ ഷോപ്പ് നടത്തുകയാണ്.

Read More
Click Here to Follow Us