ബെംഗളൂരു: സൈക്കിൾ യാത്രക്കാർക്ക് സൗജന്യ റിപ്പയറിങ് സൗകര്യമൊരുക്കുന്നതിനുള്ള പെഡൽ പോർട്ട് കിയോസ്കുകൾ കൂടുതൽ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്നു.നഗരത്തിൽ സൈക്കിൾ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെയാണ് വിദേശരാജ്യങ്ങളിലെ പോലെ സ്വയം പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന സൗജന്യ പെഡൽ പോർട്ട് (മിനി വർക്ഷോപ്) വ്യാപകമാക്കുന്നത്. തുടർ യാത്രാ സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരഗതാഗത ഡയറക്ടറേറ്റ് (ഡൽറ്റ്), ബിഎംആർസിയുമായി സഹകരിച്ചാണ് പെഡൽ പോർട്ട് സ്ഥാപിക്കുന്നത്. സൈക്കിൾ പമ്പ്, വിവിധ വലുപ്പത്തിലുള്ള സ്പാനറുകൾ എന്നിവയാണ് പോർട്ടിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ പ്രവർത്തനം മനസ്സിലാക്കാൻ ക്യുആർ കോഡും സ്ഥാപിക്കും ആദ്യത്തെ പെഡൽ പോർട്ട് കഴിഞ്ഞ…
Read MoreTag: cycle
സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും സുരക്ഷയൊരുക്കാൻ ‘സ്ലോ സ്റ്റീറ്റ്’ ജനകീയമാക്കാൻ ഒരുങ്ങി ഡൾട്ട്
ബെംഗളൂരു: സൈക്കിൾ ഡേ കാമ്പെയ്നിന്റെ വിജയത്തിന് ശേഷം, സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും സുരക്ഷിതമായി സഞ്ചരിക്കാൻ മുൻഗണന നൽകുന്നതിന് വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കുന്ന ‘സ്ലോ സ്ട്രീറ്റ്’ ആശയം ആവർത്തിക്കാൻ ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്പോർട്ട് (ഡൾട്ട്) ഇപ്പോൾ ശ്രമിക്കുന്നു. ഇക്കാര്യത്തിൽ അഭിപ്രായവും നിർദേശങ്ങളും തേടാൻ ഏജൻസി പൊതുജനങ്ങളുമായി ചർച്ച നടത്തി. ചർച്ച് സ്ട്രീറ്റിലും കൊമേഴ്സ്യൽ സ്ട്രീറ്റിലും ഈ ആശയം പ്രാബല്യത്തിൽ വരുന്നതോടെ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത് ആവർത്തിക്കാനാണ് അധികൃതരുടെ പദ്ധതി. എൻജിഒകളും റസിഡന്റ് വെൽഫെയർ അസോസിയേഷനുകളും ഈ ആശയം ജനകീയമാക്കാൻ മുന്നോട്ടുവന്നാൽ, ബിബിഎംപി,…
Read Moreസൈക്കിളുമായി മെട്രോയിൽ എത്തിയവർ കുടുങ്ങി
ബെംഗളൂരു: സൈക്കിളുകൾ മെട്രോ ട്രെയിനിൽ കയറ്റമെന്ന ബിഎംസിആർസിഎല്ലിന്റെ ഉത്തരവിൽ ആശങ്ക തുടരുന്നു. സൈക്കിളുമായി സ്റ്റേഷനിൽ എത്തിയ യാത്രക്കാർ സൈക്കിൽ പാക്ക് ചെയ്ത് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് സുരക്ഷ ഉദ്യോഗസ്ഥർ യാത്രക്കാരെ തടഞ്ഞു. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ഉത്തരവിൽ പിഴവ് ഉണ്ടെങ്കിൽ തിരുത്തി പുതിയത് ഇറക്കുമെന്ന് ബിഎംആർസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ എ എസ് ശങ്കർ അറിയിച്ചു.
Read Moreഗതാഗത കുരുക്ക് ; സൈക്കിൾ യാത്രയിൽ ശ്രദ്ധേയമായി ഔട്ടർ റിങ് റോഡ്
ബെംഗളൂരു: ഔട്ടർ റിങ് റോഡിൽ മെട്രോ നിർമാണത്തെ തുടർന്നു ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സൈക്കിൾ യാത്രികരുടെ എണ്ണം കൂടുന്നു. പ്രതിദിനം 500 സൈക്കിളുകളെങ്കിലും ഈ വഴി കടന്നുപോകുന്നതായി ഡിജിറ്റൽ സൈക്കിൽ മീറ്റർ റിപ്പോർട്ട്. ദൊഡ്ഡനകുണ്ഡി മേൽപാലത്തിനു സമീപത്തെ സൈക്കിൾ ട്രാക്കിലാണു ഡിജിറ്റൽ സൈക്കിൾ മീറ്റർ സ്ഥാപിച്ചത്. നഗര ഗതാഗത ഡയറക്ടറേറ്റുമായി സഹകരിച്ച് സസ്റ്റെയ്നബിൾ അർബൻ മൊബിലിറ്റി അക്കോർഡ് ആണ് സൈക്കിൾ ഡിജിറ്റൽ മീറ്റർ സ്ഥാപിച്ചത്. 12 കിലോമീറ്ററിലാണ് സൈക്കിൾ ട്രാക്ക് നിർമാണം പൂർത്തിയായത്. ബാഗ്മനെ ടെക്പാർക്ക്, പ്രസ്റ്റീജ് ടെക്നോസ്റ്റാർ, ദൊഡ്ഡനകുണ്ഡി ബസ് സ്റ്റോപ്പ്, ഗ്രാഫൈറ്റ് ഇന്ത്യ…
Read Moreവനിതകൾക്ക് സൈക്കിൾ നൽകി ബെംഗളൂരുവും ഡൽഹിയും
ബെംഗളൂരു: ബെംഗളൂരുവിലും ഡൽഹിയിലും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സൈക്കിൾ നൽകി ഗ്രീൻ പീസ് ഇന്ത്യ. 500 ഓളം സൈക്കിളുകളാണ് നൽകിയത്. വനിതാ ദിനത്തിന് മുന്നോടിയാണ് ഗ്രീൻ പീസ് ഇന്ത്യയുടെ ഈ പ്രവർത്തി. പരിസ്ഥിതിയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വസ്ത്ര നിർമ്മാണ കമ്പനികൾ, മറ്റ് നിർമാണ മേഖല, വീട്ടുജോലി എന്നിവിടങ്ങളിലെ സ്ത്രീ തൊഴിലാളികൾക്കാണ് സൈക്കിൾ നൽകിയത്. വളരെ ദൂരം നടന്നു പോയാണ് പല സ്ത്രീകളും ഇന്ന് ജോലി ചെയ്യുന്നത്. കഴിഞ്ഞ വർഷവും ഇതേ പോലെ സൈക്കിൾ വിതരണം നടത്തിയിരുന്നു.
Read Moreതാളം തെറ്റി സൈക്കിൾ ഷെയറിംങ് പദ്ധതി; മോഷണം വ്യാപകം
ബെംഗളുരു; ഒട്ടനവധി പേർക്ക് ആശ്രയമായ സൈക്കിൾ ഷെയറിംങ് പദ്ധതിയുടെ താളം തെറ്റുന്നു. അനവധി സൈക്കിളുകളാണ് മോഷണം പോകുന്നത്. പെഡൽ, ലുലു, ബൗൺസ് എന്നീ കമ്പനികളുടെയാണ് സൈക്കിളുകൾ നിരത്തിലുള്ളത്. ഡോക്കിംങ് സ്റ്റേഷനുകളിൽ നിന്ന് പോലും ഇവ കാണാതാകുകയാണ്. ആപ്പ് ഉപയോഗിച്ച് ക്യുആർകോഡ് സംവിധാനം വഴി ലോക്ക് തുറന്ന് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഉപയോഗം ക്രമീകരിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി വന്നതോടെ ഈ പദ്ധതിക്ക് ആവശ്യക്കാർ കുറഞ്ഞിരുന്നു. കൃത്യമായ സ്ഥലങ്ങളിലല്ലാതെ ഇവ ഉപേക്ഷിക്കുകയും പാർട്സുകൾ ഇളക്കിയെടുത്ത് കൊണ്ടുപോകുന്നതും പതിവായി തീർന്നു. ഡോക്കിംങ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിച്ചാൽ ഇത്തരം…
Read Moreവർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിട; എച്ച്എസ്ആർ ലെ ഔട്ടിൽ സൈക്കിൾ ട്രാക്കുകൾ ഉടനെത്തും
ബെംഗളുരു: നാലുവർഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം എച്ച്എസ്ആർ ലെ ഔട്ടിൽ സൈക്കിൾ ട്രാക്കുകൾ എത്തുന്നു. 2 മീറ്റർ വീതിയും 7.2 കിലോമീറ്റർ വീതിയുമുള്ള ട്രാക്കിംങ് സംബന്ധമായജോലികൾ ബിബിഎംപി അടുത്ത ആഴ്ച്ച ആരംഭിക്കും. മറ്റ് വാഹനങ്ങൾ കയറാതിരിക്കാൻ ട്രാക്ക് പച്ചവരകൊണ്ട് വേരർതിരിക്കും. റോഡിന്റെ ഒരു വശത്ത് മാത്രമുള്ള റോഡിലൂടെ ഇരുഭാഗത്തേക്കും സൈക്കിൾ ഓടിക്കാം.
Read Moreസൈക്കിൾ ഷെയറിംഗ് പദ്ധതി; ദുരുപയോഗം ചെയ്യുന്നതായി പരാതി രൂക്ഷം
ബെംഗളൂരു: സൈക്കിൾ ഷെയറിംഗ് പദ്ധതി ദുരുപയോഗം ചെയ്ത് ജനങ്ങൾ. ബെംഗളുരു നഗരത്തിലെ സൈക്കിൾ ഷെയറിങ് പദ്ധതി ദുരുപയോഗം ചെയ്ത് സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. ഉപയോഗിക്കാനെടുക്കുന്ന സൈക്കിളുകൾ വഴിയരികിൽ അലക്ഷ്യമായി ഉപേക്ഷിക്കുന്നുതായും പാർട്സുകൾ മോഷണം പോകുന്നതായും പരാതികൾ ഉയരുന്നു. ബെംഗളുരു നഗരത്തിലെ രൂക്ഷമായ ഗതാഗതകുരുക്കിൽ വലയുന്നവർക്ക് ആശ്വാസമായാണ് ഒരു വർഷം മുൻപ് സ്റ്റാർട്ട് അപ്പ് സംരംഭകരുടെ സഹായത്തോടെ സൈക്കിൾ ഷെയറിങ് പദ്ധതി ബിബിഎംപി ആരംഭിച്ചത്.
Read Moreസൈക്കിൾ റാലിയുമായി വനിതാ പോലീസ്; ലക്ഷ്യമിടുന്നത് വനിതാ ശാക്തീകരണ സന്ദേശം
ബെംഗളുരു: ബെളഗാവിയിൽ നിന്ന് ബെംഗളുരുവിലേക്ക് സൈക്കിൾറാലിക്ക് തയ്യാറെടുത്ത് വനിതാ പോലീസ് അംഗങ്ങൾ. സ്ത്രീ ശാക്തീകരണ സന്ദേശമാണ് ലക്ഷ്യം. ഡിസംബർ 5 ന് ബെളഗാവിയിൽ നിന്ന് പുറപ്പെട്ട് റാലി 1700 കിലോമീറ്റർ പിന്നിടും. കെഎസ് ആർപി നാലാം ബറ്റാലിയനിലെ നിഷ ജെയിംസ്ആണ് വനിതകളുടെ റാലി നയിക്കുക.
Read Moreസൈക്കിളുകൾക്ക് മാത്രമായി ട്രാക്ക്; മൈസുരു പദ്ധതി നടപ്പാക്കിയത് 8 വർഷങ്ങൾക്ക് മുൻപേ
ട്രിൻ ട്രിൻ ഇന്ത്യയിൽ ആദ്യമായി നടപ്പിൽ വരുത്തിയത് മൈസുരുവിലാണ്. 8 വർഷങ്ങൾക്ക് മുൻപേ സൈക്കിൾ യാത്രക്കാർക്ക് മാത്രമായി പ്രത്യക നടപ്പാതയും നിലവിൽ വന്നിരുന്നു. യാത്രക്കാരുടെ സുരക്ഷക്കായി മറ്റു വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ മഞ്ഞയും കറുപ്പും കൊണ്ട് ട്രാക്കിനെ വേർതിരിച്ചിട്ടുമുണ്ട്.
Read More