112.6 കിലോമീറ്റർ സൈക്കിൾ ട്രാക്കും, നടപ്പാതയും ഒരുങ്ങുന്നു; കാൽനടക്കാരുടെ സുരക്ഷിത യാത്രയും, സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കലും ലക്ഷ്യം

ബെം​ഗളുരു: 26 മെട്രോ സ്റ്റേഷനുകളിലേക്കും , വ്യവസായ മേഖലകളിലേക്കും സൈക്കിൾ ട്രാക്കും , നടപ്പാതയും നിർമ്മിക്കുന്നു. 99.2 കോടി ചിലവിട്ട് ഇവ ഒരുക്കുന്നത് സൈക്കിൽ യാത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതോടൊപ്പം തന്നെ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യും. വിശദ പദ്ധതി ഒരാഴ്ച്ചക്കകം പൂർത്തിയാകുമെന്നും ഡിസംബറിൽ ടെൻഡർ ക്ഷണിക്കാനാകുെമന്നും ബിബിഎംപി വ്യക്തമാക്കി.

Read More

പരിസ്ഥിതി സൗഹൃദ യാത്ര പ്രോത്സാഹിപ്പിക്കൽ; സൈക്കിൾ ഷെയറിംങ് സംവിധാനമെത്തി

ബെം​ഗളുരു: പരിസ്ഥിതി സൗഹൃദ യാത്ര മുൻനിർത്തി സൈക്കിൾ ഷെയറിംങെത്തി. ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പിന്റെ നേതൃത്വത്തിലാണ് യുലുബൈക്സിന്റെ 200 സൈക്കിളുകൾ 20 പോയിന്റിൽ ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാർക്ക് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോ​ഗിക്കാം.

Read More

സുരക്ഷിത യാത്രയൊരുക്കാനെത്തുന്നു സൈക്കിൾ ട്രാക്ക്

ബെം​ഗളുരു: ന​ഗരത്തിൽ സുരക്ഷിത യാത്രയൊരുക്കാൻ സൈക്കിൾ ട്രാക്കുകൾ നിർമ്മിക്കുന്നു. പരിസ്ഥിതി സൗഹാർദ്ദ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി ബിബിഎംപി കബൺ റോഡിൽ നിർമ്മിക്കുന്ന സൈക്കിൾ ട്രാക്ക് അവസാന ഘട്ടത്തിലേക്ക് കടന്നു. കബൺപാർക്ക് സർക്കിൾ മുതൽ മണിപ്പാൽ സെന്റർ വരെ ഏകദേശം 2 കിലോമീറ്റർ ദൂരത്തിലാണ് സൈക്കിൾ ട്രാക്ക് നിർമ്മിക്കുന്നത്.

Read More

പശ്ചിമ ഘട്ട ഭം​ഗി ആസ്വദിക്കാൻ ടൂർ ഒാഫ് നീല​ഗിരീസ് സൈക്കിൾ റാലിയെത്തുന്നു

ബെം​ഗളുരു; 11 ആമത് ടൂർ ഒാഫ് നീല​ഗിരീസ് സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. പശ്ചിമഘട്ട നിരകളുടെ ഭം​ഗി നേരിട്ടറിയാൻ കഴിയുമെന്നതണ് ഇതിന്റെ നേട്ടം. ഡിസംബർ 9 മുതൽ 16 വരെയാണ് റാലി നടക്കുക. 9 ന് മൈസുരുവിൽ നിന്നാരംഭിച്ച് ഹാസൻ , കുശാൽന​ഗർ , ബത്തരി, കൽപ്പറ്റ വഴി ഊട്ടിയിൽ 16 ന്സമാപിക്കും. കർണ്ണാടക, കേരളം, തമിഴ്നാട് എനനിവടങ്ങളിലൂടെ 950കിലോമീറ്റർ താണ്ടുന്ന റാലിയിൽ 13 രാജ്യങ്ങളിൽ നിന്നുള്ള 110 സൈക്കിള് റൈഡിംങ് താരങ്ങൾ പങ്കെടുക്കും. 17 വനിതകളും ഇതിൽ ഉൾപ്പെടുന്നു.

Read More

ഹരിത ക്യാംപസ് ലക്ഷ്യം; സൈക്കിൾ സവാരിയെ പ്രോത്സാഹിപ്പിച്ച് എെഎെഎസ് സി

ബെം​ഗളുരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് വിദ്യാർഥികളുടെ ഇടയിൽ സൈക്കിൾ സവാരി ശീലമാക്കുന്നതിനുള്ള നടപടകളുമായി രം​ഗത്ത്. ബൈക്കുകളുടെ ഉപയോ​ഗം പരമാവധി കുറച്ച് സൈക്കിൾ ഉപയോ​ഗിക്കാനാണ് നിർദ്ദേശം. പഴയ സൈക്കിൾ വാങ്ങുവാനുള്ള അവസരവും ക്യാംപസിലുണ്ട് .

Read More
Click Here to Follow Us