സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും സുരക്ഷയൊരുക്കാൻ ‘സ്ലോ സ്റ്റീറ്റ്’ ജനകീയമാക്കാൻ ഒരുങ്ങി ഡൾട്ട്

ബെംഗളൂരു: സൈക്കിൾ ഡേ കാമ്പെയ്‌നിന്റെ വിജയത്തിന് ശേഷം, സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും സുരക്ഷിതമായി സഞ്ചരിക്കാൻ മുൻഗണന നൽകുന്നതിന് വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കുന്ന ‘സ്ലോ സ്ട്രീറ്റ്’ ആശയം ആവർത്തിക്കാൻ ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്‌പോർട്ട് (ഡൾട്ട്) ഇപ്പോൾ ശ്രമിക്കുന്നു.

ഇക്കാര്യത്തിൽ അഭിപ്രായവും നിർദേശങ്ങളും തേടാൻ ഏജൻസി പൊതുജനങ്ങളുമായി ചർച്ച നടത്തി. ചർച്ച് സ്ട്രീറ്റിലും കൊമേഴ്‌സ്യൽ സ്‌ട്രീറ്റിലും ഈ ആശയം പ്രാബല്യത്തിൽ വരുന്നതോടെ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത് ആവർത്തിക്കാനാണ് അധികൃതരുടെ പദ്ധതി. എൻജിഒകളും റസിഡന്റ് വെൽഫെയർ അസോസിയേഷനുകളും ഈ ആശയം ജനകീയമാക്കാൻ മുന്നോട്ടുവന്നാൽ, ബിബിഎംപി, പൊലീസ് തുടങ്ങിയ മറ്റ് പങ്കാളികളിൽ നിന്ന് അനുമതി വാങ്ങുമെന്ന് ഡൾട്ട് അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷങ്ങളുടെ ശമ്പളം, ആഡംബര ഫ്ലാറ്റ്; എന്നിട്ടും ഉള്ളിൽ ശൂന്യത! ഐടി നഗരത്തിലെ യുവാക്കൾക്കിടയിൽ പടരുന്ന ആങ്‌സൈറ്റി; വൈറലായി ബെംഗളൂരു ടെക്കിയുടെ വീഡിയോ
  ആരാധകർ അതിരുവിടുന്നു; പാലഭിഷേകവും ആർപ്പുവിളികളും ഇനി ഓർമ്മ; തിയേറ്റർ ഫാൻസ് ഷോകൾ നിർത്തുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts