ജനറേറ്റർ മോഷ്ടാക്കൾ പിടിയിൽ

ബെംഗളൂരു: ബാങ്കുകളിൽ നിന്ന് ജനറേറ്ററുകൾ മോഷ്ടിച്ച രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ. കൂടാതെ മോഷ്ടിച്ച ജനറേറ്ററുകൾ കൈപ്പറ്റുന്ന മറ്റൊരാളെയും സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.

സംശയത്തിന്റെ അടിസ്ഥാനത്തിൽ നരസിംഹരാജ പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു, എന്നാൽ ചോദ്യം ചെയ്യലിൽ, ബാങ്കിന് പുറത്ത് സൂക്ഷിച്ചിരുന്ന ജനറേറ്ററുകൾ തങ്ങൾ തന്നെയാണ് മോഷ്ടിച്ചതെന്ന് ഇരുവരും സമ്മതിച്ചു.

  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ

മാണ്ഡ്യയിലെ എൻആർ പോലീസ്, മെറ്റഗള്ളി പോലീസ്, മലവള്ളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാങ്കുകളിൽ നിന്ന് മൂന്ന് ജനറേറ്ററുകൾ മോഷ്ടിച്ചിട്ടുണ്ടെന്നും ഇവർ സമ്മതിച്ചു. ഇവരിൽ നിന്നും 3.6 ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് ജനറേറ്ററുകളും ഇരുവരും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഒരു എസ്‌യുവിയും പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts