ബെംഗളൂരു : ഭക്ഷണം കഴിക്കുന്നതിനൊപ്പം മദ്യം കഴിക്കുന്നതിനെ എതിർത്ത മകനെ അച്ഛൻ കൊലപ്പെടുത്തി. കനകപുര സ്വദേശി ഗോവിന്ദരാജു(33)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗോവിന്ദരാജുവിന്റെ അച്ഛൻ നാഗരാജു എന്ന വെങ്കട്ടരാജുവിനെ(58) കനകപുര റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് വീട്ടിൽ ചിക്കൻകറിയുണ്ടാക്കിയപ്പോൾ ഇതിനൊപ്പം കഴിക്കാൻ മദ്യം സംഘടിപ്പിക്കാൻ നാഗരാജു ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ ഗോവിന്ദരാജു എതിർത്തു. ഇതിന്റെപേരിൽ അച്ഛനും മകനും തമ്മിൽ സംഘട്ടനമുണ്ടായതായി പോലീസ് പറഞ്ഞു. തുടർന്ന് നാഗരാജു വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. രാത്രി മടങ്ങിവന്നപ്പോൾ ഉറങ്ങിക്കിടക്കുകയായിരുന്ന മകനെ ഇയാൾ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത്…
Read MoreTag: crime
നെലമംഗലയ്ക്ക് സമീപം ഓട്ടോ ഡ്രൈവർ ക്രൂരമായി കൊല്ലപ്പെട്ടു
ബെംഗളൂരു: നെലമംഗലയ്ക്ക് സമീപം ഹുസ്കുരു റോഡിന് സമീപം യുവാവ് ക്രൂരമായി കൊല്ലപ്പെട്ടു. ഓട്ടോ ഡ്രൈവറായ ശ്രീനിവാസ് (28) ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരു തനിസാന്ദ്ര സ്വദേശിയാണ് കൊല്ലപ്പെട്ട ശ്രീനിവാസ്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് സൂചന. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read Moreവൈറ്റ്ഫീൽഡിൽ പ്രായപൂർത്തിയാകാത്ത മകൻ 40 കാരിയായ അമ്മയെ കൊലപ്പെടുത്തി പോലീസിന് മുന്നിൽ കീഴടങ്ങി
ബെംഗളൂരു: ഭീമാ ലേഔട്ടിൽ പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ കൊലപ്പെടുത്തി പോലീസിന് മുന്നിൽ കീഴടങ്ങി കെആർ പുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഭീമാ ലേഔട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് കൊലപാതകം നടന്നത് കോലാർ ജില്ലയിലെ മുൽബാഗൽ സ്വദേശിയായ നേത്ര (40) യാണ് മരിച്ചത്. വാക്കുതർക്കത്തെത്തുടർന്ന് നേത്രയുടെ മകൻ ലോഹദണ്ഡ് കൊണ്ട് അമ്മയുടെ തലയിൽ അടിക്കുകയായിരുന്നു. അമ്മയെ കൊലപ്പെടുത്തിയ ശേഷം പ്രതി പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നുവെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൾബാഗലിലെ ഒരു കോളേജിൽ ഡിപ്ലോമ പഠിക്കുകയായിരുന്നു കുട്ടി. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്ന് കോളേജിലേക്ക്…
Read Moreമുൻ ഭാര്യയെയും ഭർത്താവിനെയും കൊലപെടുത്തിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: മുന്‍ഭാര്യയെയും ഭര്‍ത്താവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. 19കാരി ഹിന മെഹബൂബ്, ഭര്‍ത്താവ് 21കാരന്‍ യാസിന്‍ ആദാം എന്നിവരെയാണ് തൗഫിഖ് ഷൗക്കത്ത് കൊന്നത്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട തൗഫിഖിനെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെ പിടികൂടുകയായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ഹിനയും തൗഫിഖും വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും നടത്തിയ ഒരു യാത്രയ്ക്ക് വേണ്ടി യാസിന്‍ ഡ്രൈവറായ വാഹനമാണ് വാടകയ്ക്ക് വേണ്ടി വിളിച്ചിരുന്നത്. ഈ യാത്രയില്‍ വച്ചാണ് ഹിനയും യാസിനും തമ്മില്‍ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും…
Read Moreകാമുകിയെ സ്വന്തമാക്കാൻ മക്കളെ എറിഞ്ഞു കൊന്നു; യുവാവിനെയും കാമുകിയെയും വധശിക്ഷയ്ക്ക് വിധേയരാക്കി
ചൈന: കാമുകിയെ സ്വന്തമാക്കാൻ സ്വന്തം മക്കളെ എറിഞ്ഞുകൊന്ന യുവാവിനെയും കാമുകിയായ യുവതിയേയും വധശിക്ഷക്ക് വിധേയരാക്കി. ഴാങ് ബോ, കാമുകി യേ ചെങ്‌ചെൻ എന്നിവരെ ബുധനാഴ്ച വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കുകയായിരുന്നു. 2020 നവംബറിലാണ് തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്ചിങ് നഗരത്തിലുള്ള കെട്ടിടത്തിന്റെ 15-ാം നിലയിലുള്ള തന്റെ അപ്പാർട്ട്‌മെന്റിന്റെ ജനലിലൂടെയാണ് ഴാങ് സ്വന്തം മക്കളെ പുറത്തേക്കെറിഞ്ഞത്. രണ്ട് വയസുള്ള പെണ്‍കുട്ടിയും ഒരുവയസുള്ള ആണ്‍കുട്ടിയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. കാമുകിയുടെ നിർബന്ധപ്രകാരമാണ് ഇയാള്‍ കൊടും ക്രൂരത ചെയ്തത്. വിവാഹിതനാണെന്നും രണ്ട് മക്കളുണ്ടെന്നുമുള്ള കാര്യം മറച്ചുവെച്ചാണ് ഇയാള്‍ യേ ചെങ്‌ചെനുമായി ബന്ധം…
Read More11 കാരിയെ വെട്ടിക്കൊന്ന് അമ്മയുടെ സഹോദരൻ
കൊല്‍ക്കത്ത: 11 കാരിയെ അതി ദാരു ണമായി വെട്ടിക്കൊന്ന് മാതൃസഹോദരന്‍. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ തല ഇയാളുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെ ഒരു പഴയ കെട്ടിടത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു. സൃഷ്ടി കേശാരിയാണ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ ആണ് സംഭവം. സംഭവത്തില്‍ ബന്ധുവായ 27കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 29 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. പ്രദേശത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം ഇയാളുടെ വീട്ടില്‍ നിന്നും പോലീസ് കഴിഞ്ഞ…
Read Moreമൈസൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
മലപ്പുറം: മൈസൂരു സ്വദേശിയെ തലക്കടിച്ച് പുഴയില്‍ തള്ളി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. മൈസൂരു സ്വദേശിയായ മുബാറകിനെ (46) കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂര്‍ തൈവിളാകത്ത് മേലേവീട്ടില്‍ മജീഷ് എന്ന ഷിജുവിനെയാണ് (38) മഞ്ചേരി രണ്ടാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസ് ശിക്ഷിച്ചത്. 2022 മാര്‍ച്ച് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 20 വര്‍ഷം മുമ്പ് കേരളത്തിലെത്തിയ മുബാറക് നിലമ്പൂർ സ്വദേശിനിയെ വിവാഹം കഴിച്ച് ഭാര്യവീട്ടിലായിരുന്നു താമസിച്ചിരുന്നത്. സംഭവദിവസം പ്രതിയും…
Read Moreസംശയത്തിന്റെ പേരിൽ ഭാര്യയെ വീട്ടിൽ പൂട്ടിയിട്ടത് വർഷങ്ങൾ: പോലീസ് യുവതിയെ രക്ഷപ്പെടുത്തി
ബെംഗളൂരു: ആരുമായും സമ്പർക്കം ഇല്ലാതെ യുവതിയെ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ടത് പന്ത്രണ്ട് വര്‍ഷം. സംശയത്തിന്റെ പേരിൽ ആണ് ഈ ക്രൂരത കാട്ടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ പോലീസ് യുവതിയെ രക്ഷപ്പെടുത്തുകയും ഭര്‍ത്താവ് സന്നലയ്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൈസുരുവിലെ ഹിരേഗെ ഗ്രാമത്തിലാണ് സംഭവം. ഭാര്യ സുമയെയാണ് പന്ത്രണ്ട് വര്‍ഷമായി ഇയാള്‍ വീട്ടുതടങ്കലില്‍ ആക്കിയത്. ഇയാളുടെ മൂന്നാമത്തെ ഭാര്യയാണ് സുമയെന്ന് പോലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചയില്‍ തന്നെ യുവതിയെ ഇയാള്‍ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടിരുന്നതായും ഇയാളുടെ പീഡനം സഹിക്കവയ്യാതെ ആദ്യ രണ്ടുഭാര്യമാരും…
Read Moreവിവാഹ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും യുവാവ് കൊലപ്പെടുത്തി
ബെംഗളൂരു: നാല് മാസം മുമ്പ് വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തിൽ യുവതിയെയും കാമുകനെയും ഭർത്താവ് കൊലപ്പെടുത്തി. വിവാഹത്തിന് മുമ്പ് തന്നെ യുവതി മറ്റൊരു യുവാവുമായി പ്രണയത്തിൽ ആയിരുന്നു. എന്നാൽ, വീട്ടുകാരുടെ നിർബന്ധത്താൽ പ്രണയം മറച്ചുവെച്ച് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. വിവാഹ ശേഷം യുവതി പഴയ കാമുകനൊപ്പം ഒളിച്ചോടി. യാസീന ബാഗോഡെ (21), ഹീനകൗസർ സുദാരനെ (19) എന്നിവരാണ് കൊല്ലപ്പെട്ട ദമ്പതികൾ. തൗഫീഖ് കാദി (24) ആണ് കൊലക്കേസ് പ്രതി. മറ്റു രണ്ടുപേരെയും ആക്രമിക്കുന്നതിനിടെ, തടയാനെത്തിയ അമ്മ ആമിനാബായി ബാഗുഡയെയും ഭാര്യാപിതാവ് മുസ്തഫ മുല്ലയെയും ഇയാൾ…
Read Moreഒരു വയസുള്ള കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ
പാമ്പാടി: ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കല്‍ ജോസിലി ഡെയ്ല്‍ വീട്ടില്‍ തനുനസീറിനെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ വച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കുടുംബപ്രശ്നത്തെ തുടർന്ന് ഇയാള്‍ ഭാര്യയെയും പ്രായപൂർത്തിയാകാത്ത മൂത്തകുട്ടിയെയും ഉപദ്രവിച്ചിരുന്നു. ഈ സമയം ഉറങ്ങുകയായിരുന്ന ഒരു വയസുള്ള ഇളയ കുട്ടി ഇവരുടെ ശബ്ദം കേട്ട് ഉറക്കമുണർന്ന് കരഞ്ഞു. തുടർന്നാണ് ഇയാള്‍ കുട്ടിയെ എടുത്തുപൊക്കി തറയില്‍ എറിയാനും മുഖത്ത് ഇടിക്കാനും ശ്രമിച്ചത്. എന്നാല്‍ ഇത് കുട്ടിയുടെ മാതാവ് തടഞ്ഞതിനാല്‍…
Read More