യുവാവ് പിതാവിനെ പാറക്കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു

death murder

ബെംഗളൂരു: മണ്ഡ്യയില്‍ യുവാവ് പിതാവിനെ പാറക്കല്ലുകൊണ്ട് തലക്കടിച്ചുകൊന്നു. സുന്ധഹള്ളി ഗ്രാമത്തിലെ കെ.എൻ. നഞ്ചപ്പയാണ് (65) കൊല്ലപ്പെട്ടത്. മകൻ മഹാദേവ (40) സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. കുടുംബസ്വത്ത് മകള്‍ക്കു മാത്രമായി നല്‍കാനുള്ള നഞ്ചപ്പയുടെ തീരുമാനത്തെത്തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മണ്ഡ്യ റൂറല്‍ പോലീസ് പറഞ്ഞു. വാക്കുതർക്കം മൂത്ത് ആക്രമണത്തിന് മുതിർന്ന മകനില്‍ നിന്ന് രക്ഷപ്പെടാൻ നഞ്ചപ്പ പുറത്തേക്ക് ഓടിയിരുന്നു. പിന്തുടർന്ന മഹാദേവ റോഡരികില്‍ കിടന്ന പാറക്കല്ലുകൊണ്ട് തലക്കടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. തുടർച്ചയായുള്ള ഇടിയില്‍ തല ചതഞ്ഞു. ആക്രമണം തടയാൻ ശ്രമിച്ച നഞ്ചപ്പയുടെ ഭാര്യ…

Read More

സഹോദരിയുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തില്ല; ഭാര്യയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു 

ബെംഗളൂരു: സഹോദരിയുടെ വിവാഹ നിശ്ചയത്തിന് വരാത്തതിൻ്റെ പേരിൽ ഭാര്യയുമായി വഴക്കിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ കാമാക്ഷിപാളയ പോലീസ് അറസ്റ്റ് ചെയ്തു. സുങ്കടക്കാട്ടെ സൊല്ലപുരദമ്മ ക്ഷേത്രത്തിൽ ജയപ്രകാശ് (32) ആണ് അറസ്റ്റിലായത്. ഫെബ്രുവരി 15ന് രാവിലെ ഒമ്പത് മണിയോടെയാണ് ഇയാൾ ഭാര്യ ദിവ്യശ്രീയെ (26) കത്തി ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. ദാവംഗരെ സ്വദേശികളായ ജയപ്രകാശും ദിവ്യശ്രീയും പ്രണയിച്ച് മാതാപിതാക്കളുടെ എതിർപ്പിനെ തുടർന്ന് 2109ൽ വിവാഹിതരാവുകയായിരുന്നു. പിന്നീട് ഇരുവരും ബെംഗളൂരുവിലെ മുടലപ്പള്ളിയിലെ വാടകവീട്ടിൽ…

Read More

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നടനെതിരെ യുവതിയുടെ പരാതി

ബെംഗളൂരു: സിനിമാ നായികയാക്കാമെന്നും സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാരോപിച്ച് നടനെതിരെ പരാതി. കന്നഡ, തമിഴ് സിനിമകളിലെ നടൻ സന്തോഷിനെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചത്. സിനിമയിൽ അവസരം നൽകാമെന്ന് വിശ്വസിപ്പിച്ച് മൈസൂരുവിലും ഗോവയിലും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചു. തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ സന്തോഷ് ഫോണിൽ പകർത്തിയെന്നാണ് യുവതിയുടെ ആരോപണം. ഇപ്പോൾ താരത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റായ്ച്ചൂർ സ്വദേശിനിയായ യുവതി കുടുംബത്തോടൊപ്പം ബെംഗളൂരുവിലാണ് താമസിക്കുന്നത്. തനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം അയാൾ മുതലാക്കിയെന്നും യുവതി പറഞ്ഞു. 5 വർഷം…

Read More

വീട്ടിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി പണവും സ്വർണവും കവർന്നു 

ബെംഗളൂരു : വീട്ടിൽ അതിക്രമിച്ചുകയറിയ മൂന്നംഗ സംഘം യുവതിയേയും മക്കളേയും തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നതായി പരാതി. ഞായറാഴ്ച വൈകീട്ട് ബാഗലൂരിൽ ആണ് സംഭവം. 10,000 രൂപ, ഒരുലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ, രണ്ടുമൊബൈൽ ഫോണുകൾ എന്നിവയാണ് സംഘം കവർന്നത്. ഈ സമയത്ത് യുവതിയുടെ ഭർത്താവ് ജോലിയുടെ ഭാഗമായി ചെന്നൈയിലായിരുന്നു. സംഭവത്തിൽ ബാഗലൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. വീട്ടുപകരണങ്ങൾ വിൽക്കുന്നയാളെന്ന വ്യജേന ആദ്യം വീട്ടിലെത്തിയയാൾ വീട്ടുകാരുമായി സംസാരിക്കുന്നതിനിടെ മുഖം മൂട്ടിയിട്ട രണ്ടുപേർ കൂടി വീടിനകത്തുകയറി. തുടർന്ന്…

Read More

ഭർത്താവ് നടുറോഡിൽ തീകൊളുത്തിയ യുവതി മരിച്ചു

ആലപ്പുഴ: ചേർത്തയില്‍ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. പട്ടണക്കാട് സ്വദേശിനി ആരതിയാണ് (32) മരിച്ചത്. യുവതി ജോലിക്ക് പോകുന്നതിനിടെയാണ് ഇയാള്‍ വഴിയില്‍ തടഞ്ഞു നിർത്തി ശരീരത്തിലൂടെ പെട്രോളൊഴിച്ച്‌ തീകൊളുത്തിയത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ഇന്ന് രാവിലെയാണ് സംഭവം. ആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു. രണ്ട് പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരതി മരണത്തിന് കീഴടങ്ങുകയായിരുന്നു. യുവാവിനെതിരെ ഇവർ ഗാർഹിക പീഡനത്തിന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഏറെ നാളായി ഭർത്താവ് ശ്യാംജിത്തുമായി (42) അകന്നു കഴിയുകയാണ്…

Read More

ഭാര്യയെ കൊലപ്പെടുത്തി കേരളത്തിലേക്ക് ഒളിവിൽ പോയ യുവാവ് 31 വർഷത്തിനു ശേഷം പിടിയിൽ

ബെംഗളൂരു: 1993ൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 31 വർഷമായി ഒളിവിലായിരുന്ന ആളെ ഹെബ്ബാള് പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി സുബ്രമണി കേരളത്തിലേക്ക് ഒളിവിൽ പോയി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നിന്ന് ചിക്കമംഗളൂരുവിൽ തിരിച്ചെത്തിയിരുന്നു. ഇയാളെ ചിക്കമംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്ത് ബംഗളൂരുവിലെത്തിച്ചു. 1993ൽ ഭാര്യ സുധയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഹെബ്ബാൾ സ്വദേശിയായ സുബ്രമണി ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകക്കേസിലാണ് അറസ്റ്റ്. കോടതി നടപടികൾ നടക്കുമ്പോൾ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഇയാൾ കേരളത്തിലേക്ക് ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ…

Read More

ജ്വല്ലറി ഉടമയെ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്

ബെംഗളൂരു : നഗരത്തിൽ ജ്വല്ലറി ഉടമയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം തൊട്ടദഗുഡ്ഡദഹള്ളി ഭൈരവേശ്വര സർക്കിളിലെ അരിഹന്ത് ജൂവലേഴ്‌സിലാണ് സംഭവം. ഉടമ വിഷ്ണുവിനെയാണ് ഉപഭോക്താക്കളെന്ന വ്യാജേനയെത്തിയ നാലുപേർ ആക്രമിക്കാൻ ശ്രമിച്ചത്. പ്രതികളുടെ ലക്ഷ്യമെന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read More

യുവതിയെ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തി 

ഇടുക്കി: ഉടുമ്പൻചോലയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. സംഭവത്തിൽ അയൽവാസിയായ ശശി കുമാറിനെ ഉടുമ്പൻചോല പോലീസ് അറസ്റ്റ് ചെയ്തു. പാറക്കൽ ഷീല എന്ന യുവതിക്കാണ് പൊള്ളലേറ്റത്. ഇവർ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഇരുവരും തമ്മിലെ തർക്കത്തെ തുടർന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകുന്നേരം 3.30 ഓടെ ശശി കുമാർ ഷീലക്കുമേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റുതൊഴിലാളികൾ ചേർന്നാണ് ഷീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read More

അവിഹിത ബന്ധമെന്ന് സംശയം: ഭർത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി

death

ന്യൂഡല്‍ഹി: അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ 40കാരിയെ ഭർത്താവ് കൊലപ്പെടുത്തി. ഡല്‍ഹി ബുറാരി ഏരിയയിലെ സത്യ വിഹാറിലാണ് സംഭവം. പോലീസെത്തുമ്പോള്‍ മുഖം നിറയെ മുറിവുകളുമായി യുവതി രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഇവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. യുവതിയുടെ ഭര്‍ത്താവ് കുന്ദന്‍ ഷായെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ സംശയിച്ചിരുന്ന ഇയാള്‍ അവര്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് വിശ്വസിച്ചിരുന്നതായും ഇതിലുണ്ടായ പക കാരണമാണ് കൊലപാതകമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇരുവരും മാത്രം വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം നടന്നത്. ഇവരുടെ കുട്ടികള്‍ സ്‌കൂളിലേയ്ക്ക് പോയിരുന്നു.…

Read More

ശമ്പളം ചോദിച്ചതിന്റെ പേരിൽ തൊഴിലാളിയെ ഹോട്ടൽ ഉടമ ക്രൂരമായി മർദ്ദിച്ചു 

ബെംഗളൂരു: ശമ്പളം ചോദിച്ചതിന് ഹോട്ടൽ ഉടമ തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചിക്കമംഗളൂരു ജില്ലയിലെ കോപ്പ താലൂക്കിലെ സോമലാപുര ഗ്രാമത്തിലെ ആളൊഴിഞ്ഞ പ്രദേശത്താണ് സംഭവം. മർദനത്തിന് ഇരയായ ഹോട്ടൽ തൊഴിലാളിയാണ് സതീഷ്. കോപ്പ സ്വദേശിയായ സതീഷ് മഞ്ജു എന്നയാളിന്റെ നടത്തുന്ന ഹോട്ടലിൽ കൂലിപ്പണി ചെയ്യുകയായിരുന്നു. മാസങ്ങളോളം ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതെ ഉടമ ബുദ്ധിമുട്ടുകയായിരുന്നു. അങ്ങനെ ശമ്പളത്തിൻ്റെ പേരിൽ ഉടമയുമായി വഴക്കിട്ട് സതീഷ് ജോലി ഉപേക്ഷിച്ചു. എന്നാൽ കുടിശ്ശികയായ ശമ്പളം ചോദിച്ച് തൊഴിലാളി ഹോട്ടൽ ഉടമ മഞ്ജുവിനെ വിളിച്ചു. ഹോട്ടലിൽ നിന്നിറങ്ങിയ ശേഷം ശമ്പളം…

Read More