മംഗളൂരു ജയിലിൽ ഭക്ഷ്യ വിഷബാധ; ഒരാളുടെ നില ഗുരുതരം 

ബെംഗളൂരു: കന്നട ജില്ല ജയിലില്‍ ഭക്ഷ്യവിഷബാധയെ തുടർന്ന് 45 തടവുകാരെ മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ബുധനാഴ്ചയുണ്ടായ സംഭവം മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാള്‍ ഇന്ന് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

ഉച്ചഭക്ഷണമായി ചോറും സാമ്പാറുമാണ് തടവുകാർക്ക് നല്‍കിയത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തടവുകാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് എല്ലാവരേയും പൊലീസ് വാഹനങ്ങളില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

  മോഷ്ടാക്കൾ ജാഗ്രതൈ!വീടുകൾക്കും സ്ഥാപനങ്ങൾക്കും ഇനി കരുത്തുറ്റ കാവൽ; അത്യാധുനിക 'സിഐഎംഎസ്' സുരക്ഷാ സംവിധാനം സജ്ജം

അതേസമയം പൊലീസ് കമ്മീഷണർ അനുപം അഗർവാള്‍ ആശുപത്രി സന്ദർശിച്ച്‌ ഡോക്ടർമാരുമായി സംസാരിച്ചിരുന്നു.

ഭക്ഷ്യസാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് ലഭിക്കുന്നതോടെ ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമാകുമെന്ന് അഗർവാള്‍ വ്യക്തമാക്കി. ജില്ല ജയിലില്‍ 350 തടവുകാരാണ് ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശയാത്ര തുടങ്ങും മുൻപ് വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് പുതുജീവൻ ഏകി വിമാനജീവനക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ വികസന കുതിപ്പ്: അന്താരാഷ്ട്ര സ്റ്റേഡിയത്തിനും ദുരഭിമാനക്കൊല തടയാനുളള പുതിയ നിയമത്തിനും അംഗീകാരം
[masterslider id="10"]

Related posts

Click Here to Follow Us