ബെംഗളൂരു: നാലംഗ സംഘം ആളുകള്‍ക്ക് നടുവിലിട്ട് ഗുണ്ടയെ വെട്ടിക്കൊന്നു.
നോർത്ത് ബംഗളുരുവിലെ ബാറില്‍ വെച്ചാണ് നാലംഗ സംഘം നിരവധി കേസുകളില്‍ പ്രതിയായ ആളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
സോളദേവനഹള്ളിയിലെ ബാറില്‍ വെച്ച് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്.
ഹെബ്ബാള്‍ സ്വദേശിയും നിരവധി കേസുകളില്‍ പ്രതിയുമായ ജയറാം മദ്യപിക്കാനായി ബാറില്‍ എത്തിയിരുന്നു.
ഈ സമയം നാലംഗ സംഘം വടിവാളുകളുമായി ബാറിലേക്ക് ഇരച്ചു കയറുകയായിരുന്നു.
ഇവരെ കണ്ട് ജയറാം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
അവർ വളഞ്ഞിട്ട് ഇയാളെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
സംഭവ സമയത്ത് ബാറില്‍ ഉണ്ടായിരുന്നവർ അക്രമം കണ്ട് ഓടി രക്ഷപ്പെട്ടു.
ഹെബ്ബാള്‍ പോലീസ് സ്റ്റേഷനില്‍ മാത്രം ആറില്‍ അധികം കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ജയറാം.
മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.