വീണ്ടും കോവിഡ്; മുൻകരുതൽ സ്വീകരിച്ച് കർണാടക 

ബെംഗളൂരു: ഇന്ത്യ ഉൾപ്പെടെ ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ് വൈറസ് വീണ്ടും. കേരളത്തിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികളിൽ മുൻകൂർ തയ്യാറെടുപ്പ് മോക്ക് ഡ്രിൽ നടത്താൻ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എല്ലാ ആശുപത്രികളിലും ഐസിയു കിടക്കകളുടെ ശേഷി, ഓക്‌സിജന്റെ ലഭ്യത, മരുന്നുകൾ ഉൾപ്പെടെയുള്ളവയുടെ ലഭ്യത എന്നിവ പരിശോധിക്കാൻ എല്ലാ ആശുപത്രികളിലും മുന്നൊരുക്ക പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ ആശങ്കാജനകമല്ലെങ്കിലും ഇത്തരമൊരു സാഹചര്യം ആവർത്തിച്ചാൽ സജ്ജമാകാനുള്ള നടപടികൾ സ്വീകരിക്കും. ബെംഗളൂരു…

Read More

കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട്,കണ്ണൂർ സ്വദേശികൾ

കോഴിക്കോട്: കേരളത്തിൽ വീണ്ടും കോവിഡ് മരണം. കോഴിക്കോടും കണ്ണൂരുമാണ് രണ്ടുപേർ മരിച്ചത്. കോഴിക്കോട് വട്ടോളി കുന്നുമ്മൽ സ്വദേശി കുമാരൻ (77), കണ്ണൂർ പാനൂരിൽ പാലക്കണ്ടി അബ്ദുള്ള (82) എന്നിവരാണു മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കുമാരന് കോവി‍ഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പാനൂരിൽ മാസ്കും സാനിറ്റയിസറും നിർബന്ധമാക്കും. ഭയം വേണ്ട ജാഗ്രത മതിയെന്നും ആരോഗ്യ ഉദ്യോഗസ്ഥർ നിർദേശിച്ചു.

Read More

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 3,325 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,379 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,77,257 ആയി.രോഗമുക്തി നിരക്ക് ഇപ്പോൾ 98.7 ശതമാനം. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 44,175പേരാണ്.പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് ശതമാനം. പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 3.87 ശതമാനം. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 220.66 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 95.21 കോടി രണ്ടാം…

Read More

ക്വാറന്റൈനിൽ കഴിയുന്ന 23 മലയാളികളിൽ 20 പേർ ഇന്ന് കേരളത്തിൽ എത്തി 

ബെംഗളൂരു: സുഡാനിൽ നിന്നും എത്തി ബെംഗളൂരുവിൽ ക്വാറന്റൈനിൽ കഴിയുന്ന 23 മലയാളികളിൽ 20 പേർ ഇന്ന് വൈകീട്ടുള്ള വിമാനത്തിൽ കേരളത്തിലേക്ക്.(കൊച്ചി-10, തിരുവനന്തപുരം-ഏഴ്, കോഴിക്കോട് -മൂന്ന്) എന്നിങ്ങനെയാണ് എത്തുന്നത്. ബാക്കിയുള്ള മൂന്നിൽ 2പേർ നാളെ എത്തും.ഒരാൾ ബെംഗളൂരു മലയാളിയാണ്. ഇവരുടെ വിമാന ടിക്കറ്റും മറ്റ് യാത്രാ സൗകര്യങ്ങളും ഒരുക്കും. ബെംഗളൂരു എൻ.ആർ.കെ ഓഫീസർ റീസയുടെ നേതൃത്വത്തിലാണ് ഇവരെ സ്വീകരിച്ചത്.

Read More

കോവിഡ് ആശങ്ക ഒഴിയാതെ കർണാടക ഉൾപ്പെടെ 8 സംസ്ഥാനങ്ങൾ

ബെംഗളൂരു: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജമാക്കണമെന്ന് കർണാടക ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവിശ്യപ്പെട്ടു. കർണാടകയ്ക്ക് പുറമെ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ രണ്ടായിരവും ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ആയിരത്തിന് മുകളിലാണ് പ്രതിദിന കൊവിഡ് കണക്ക്. ഈ പശ്ചാത്തലത്തിൽ  നിരീക്ഷണം ശക്തമാക്കണമെന്നും പരിശോധനകൾ കൃത്യമായി നടത്തണമെന്നും നിർദ്ദേശമുണ്ട്. . കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 11,692 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 19 പേർ മരിച്ചു.…

Read More

ഒരുമിക്കാം നന്മക്കായ്: ജലഹള്ളിയിൽ ഇന്ന് മെഗാ രക്തദാന ക്യാമ്പ് ഒരുക്കി ആർ.ഐ.ബി.കെ ബെംഗളൂരു

ബെംഗളൂരു: ഓരോ രക്തദാന ക്യാമ്പും ഓരോ അവസരങ്ങളാണ്. ഓരോ ജീവനുകൾ രക്ഷിക്കാനുള്ള അവസരം. ഇവിടെ നമുക്കും അങ്ങിനെ ഒരവസരം വന്നിരിക്കുന്നു. ഇന്ന് രാവിലെ 8.00 മുതൽ വൈകിട്ട് 6.00 വരെ സന്നദ്ധരക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ രക്തദാന ക്യാമ്പിലേക്ക് എല്ലാ സുമസ്സുകളെയും ക്ഷണിക്കുന്നു നാളെയുടെ അവസരം നമുക്കുള്ളതാണ്… ഒന്നിക്കാം എല്ലാവരേയും ഒരുമിപ്പിക്കാം…നന്മകൾക്കായ് കൈകോർക്കാം. രക്‌തദാനത്തിന് തയ്യാറാണെങ്കിൽ താഴെ കാണുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക https://surveyheart.com/form/623096f013f2d6259e70f3a1 കൂടുതൽ വിവരങ്ങൾക്ക് 9986938884 9379913940

Read More

വീണ്ടും തലപൊക്കി കോവിഡ്; സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നു

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധന. ആകെ സജീവ കോവിഡ് രോഗികളുടെ എണ്ണം തിങ്കളാഴ്ചയോടെ 510 ആയി ഉയർന്നു. മാസങ്ങൾക്ക് ശേഷമാണ് കോവിഡ് രോഗികളുടെ എണ്ണം 500-ന് മുകളിലെത്തുന്നത്. നിലവിൽ സംസ്ഥാനത്തെ പ്രതിവാര കോവിഡ് സ്ഥിരീകരണ നിരക്ക് 2.6 ശതമാനമാണ്. അതേസമയം ഭയക്കേണ്ട സാഹചര്യങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം പേർക്കും കാര്യമായ ലക്ഷണങ്ങളില്ല. ആഘോഷപരിപാടികളുടെ എണ്ണം കൂടിയതും മുഖാവരണം ധരിക്കുന്നത് പൂർണമായും ഒഴിവാക്കിയും രോഗികളുടെ എണ്ണം വർധിക്കുന്നതിന് ഒരു പരിധിവരെ കാരണമായതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.കോവിഡ് ഭീതി പൂർണമായി…

Read More

മൂക്കിലൂടെ നൽകാവുന്ന ആദ്യ കോവിഡ് വാക്സിനുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ നേസല്‍ കോവിഡ് വാക്‌സിന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ശാസ്ത്ര-സാങ്കേതികമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി. മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിനായ iNCOVACC ഭാരത് ബയോടെക്കാണ് നിര്‍മിക്കുന്നത്. രണ്ട് ഡോസായി വാക്‌സിന്‍ എടുക്കുന്നതിനും ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച്‌ വാങ്ങുമ്പോള്‍ ഡോസിന് 325 രൂപയ്ക്കും സ്വകാര്യ ക്ലിനിക്കുകള്‍ക്ക് 800 രൂപയ്ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് ഭാരത് ബയോടെക് വ്യക്തമാക്കിയിട്ടുള്ളത്. ഏത് വാക്‌സിനെടുത്ത 18 വയസ് പൂര്‍ത്തിയായവര്‍ക്കും ബൂസ്റ്റര്‍ ഡോസായി…

Read More

കോവിഡ് കേസുകൾ കൂടുന്നു; മാസ്ക് നിർബന്ധമാക്കി

തിരുവനന്തപുരം∙ കോവിഡ് സാഹചര്യം പരിഗണിച്ച് പൊതുസ്ഥലങ്ങൾ, തൊഴിലിടങ്ങൾ, ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും യാത്രകളിലും മാസ്‌ക്ക് നിർബന്ധമാക്കി കേരള സർക്കാർ ഉത്തരവായി. കോവിഡ് കേസുകൾ വിവിധ സ്ഥലങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനാലാണ് നിയന്ത്രണം. പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്നും .എല്ലാത്തരം വാഹനങ്ങളിലും ഗതാഗത സമയത്തും മാസ്കോ മുഖാവരണം കൊണ്ടോ വായും മൂക്കും മൂടണമെന്ന് സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്ഥാപനങ്ങൾ, കടകൾ, തിയറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ ഉപഭോക്താക്കൾക്ക് കൈ ശുചിയാക്കാനായി സോപ്പോ സാനിറ്റൈസറോ നൽകുകയും വേണം

Read More

നഗരത്തിൽ പുതുവത്സരാഘോഷ മാർഗനിർദേശം

ബെംഗളൂരു: പുതുവത്സരാഘോഷം മുന്നിൽ കണ്ടുള്ള കൂടുതൽ സുരക്ഷാ മാർഗ നിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മ അറിയിച്ചു. കോവിഡ് പരിശോധനയും ചികിത്സ സംവിധാനങ്ങളും കാര്യക്ഷമമാകുന്നതിന്റെ ഭാഗമായി ആരോഗ്യ, റവന്‍യു മന്ദ്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗംചേരും. ജനം ഭയപ്പെടേണ്ടതില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മുൻനിർത്തി നിയമസഭാ തിരഞ്ഞെടുപ്പ് നേരെത്തെയാക്കുമെന്നുള്ള അഭ്യൂഹങ്ങളും അദ്ദേഹം തള്ളി

Read More
Click Here to Follow Us