വീണ്ടും തലപൊക്കി കോവിഡ്; സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നു

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധന. ആകെ സജീവ കോവിഡ് രോഗികളുടെ എണ്ണം തിങ്കളാഴ്ചയോടെ 510 ആയി ഉയർന്നു. മാസങ്ങൾക്ക് ശേഷമാണ് കോവിഡ് രോഗികളുടെ എണ്ണം 500-ന് മുകളിലെത്തുന്നത്. നിലവിൽ സംസ്ഥാനത്തെ പ്രതിവാര കോവിഡ് സ്ഥിരീകരണ നിരക്ക് 2.6 ശതമാനമാണ്. അതേസമയം ഭയക്കേണ്ട സാഹചര്യങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

  'അറാത്തണ്ണന്റെ' അടുത്ത നോട്ടം അമൃതയിലേക്ക്; പ്രണയാഭ്യർത്ഥനയുമായി സന്തോഷ് വർക്കി, പണി പാളുമെന്ന് സോഷ്യൽ മീഡിയ!

രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം പേർക്കും കാര്യമായ ലക്ഷണങ്ങളില്ല. ആഘോഷപരിപാടികളുടെ എണ്ണം കൂടിയതും മുഖാവരണം ധരിക്കുന്നത് പൂർണമായും ഒഴിവാക്കിയും രോഗികളുടെ എണ്ണം വർധിക്കുന്നതിന് ഒരു പരിധിവരെ കാരണമായതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.കോവിഡ് ഭീതി പൂർണമായി ഒഴിഞ്ഞെങ്കിലും പനി ഉൾപ്പെടെയുള്ള രോഗ ലക്ഷണങ്ങളുമായി എത്തുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടു; യാത്രക്കാർ വലഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us