ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ നടനും മക്കൾ നീതിമയ്യം അധ്യക്ഷനുമായ കമൽ ഹാസൻ കോയമ്പത്തൂരിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഡി.എം.കെ സഖ്യത്തിൻറെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. കോയമ്പത്തൂർ ലോക്‌സഭ മണ്ഡലത്തിൽ ജനവിധി തേടുന്നതിന്റെ മുന്നോടിയായാണ് വെള്ളിയാഴ്ച അവിനാശി റോഡിലെ ചിന്നിയംപാളയത്തിലെ വൃന്ദാവൻ ഓഡിറ്റോറിയത്തിൽ കോയമ്പത്തൂർ, സേലം ജില്ലയിലെ മുഖ്യ ഭാരവാഹികളുടെ യോഗം വിളിച്ചുകൂട്ടിയത്. ജനാധിപത്യം അപകടത്തിലാണെന്ന് കമൽ ഹാസൻ യോഗത്തിൽ പറഞ്ഞു. സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Read MoreTag: chennai’
മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ടാം വർഷ കെമിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് മരിച്ചത്. ഇതൊരു ആത്മഹത്യയാണെങ്കിൽ ഈ വർഷം മദ്രാസ് ഐഐടിയിൽ നടന്ന നാലാമത്തെ ആത്മഹത്യയായിരിക്കും ഇത്. ഈ മാസം ആദ്യം മദ്രാസ് ഐഐടിയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ പിഎച്ച്ഡി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അതിനുമുമ്പ്, മാർച്ചിൽ ഇതേ ക്യാമ്പസിൽ മൂന്നാം വർഷ വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തു. 20 വയസ്സുള്ള ഇയാൾ ആന്ധ്രാപ്രദേശ് സ്വദേശിയാണ്.…
Read Moreദളിത് പെൺകുട്ടിയെ വിവാഹം ചെയ്ത മകനെ പിതാവ് വെട്ടിക്കൊന്നു
ചെന്നൈ: ദളിത് യുവതിയെ വിവാഹം ചെയ്ത മകനെയും ഭാര്യയെയും പിതാവ് കൊലപ്പെടുത്തി. കൃഷ്ണഗിരി ജില്ലയിലെ അരുണാപതി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സുഭാഷ്(25), അമ്മ കണ്ണമ്മാള്‍(65) എന്നിവരാണ് കൊല്ലപ്പെട്ടത്. സുഭാഷിന്‍റെ ഭാര്യയും മുത്തശിയും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സുഭാഷിന്‍റെ അച്ഛന്‍ ദണ്ഡപാണിയാണ് കേസിലെ പ്രതി. മാര്‍ച്ചില്‍ അനുസൂയ എന്ന ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ച സുഭാഷ് വീട്ടില്‍ നിന്നുമിറങ്ങി പോയിരുന്നു. തിരുപ്പൂരിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പ്രതി ദണ്ഡപാണി വെള്ളിയാഴ്ചയാണ് തന്‍റെ ഗ്രാമമായ അരുണാപതിയിലേക്ക് മടങ്ങിയത്. സുഭാഷിനൊട് ഭാര്യയോടൊപ്പം വീട്ടിലേക്ക് വരാന്‍ പറയാന്‍…
Read Moreപൂജ ചടങ്ങുകൾക്കിടെ പൂജാരികൾ കുളത്തിൽ മുങ്ങി മരിച്ചു
ചെന്നൈ: താംബരത്തിനടുത്ത മടിപ്പാക്കം മൂവരസംപേട്ട ധര്‍മലിംഗേശ്വരര്‍ ക്ഷേത്രക്കുളത്തില്‍ അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു. ചെന്നൈ മടിപ്പാക്കം രാഘവന്‍ (18), മനീഷ് (20), കീഴ്ക്കട്ടളൈ യോഗേശ്വരന്‍ (23), പാനേഷ് (22), നങ്കനല്ലൂര്‍ സ്വദേശി ആര്‍. സൂര്യ (24) എന്നിവരാണ് ദാരുണമായി മരിച്ചത്. ക്ഷേത്രത്തിലെ പങ്കുനിഉത്രം ഉത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ ഒമ്പതരയോടെ നടന്ന ‘തീര്‍ഥവാരി’യെന്ന ചടങ്ങിനിടെയാണ് സംഭവം. പൂജാരിമാരും ഭക്തജനങ്ങളുമടങ്ങുന്ന മുപ്പതോളം പേരടങ്ങുന്ന സംഘം വിഗ്രഹം കയറ്റിയ പല്ലക്ക് തോളിലേറ്റി പൂര്‍ണകുംഭങ്ങളുമായി ക്ഷേത്രക്കുളത്തില്‍ മൂന്നുതവണ മുങ്ങി വേദമന്ത്രോച്ചാരണങ്ങള്‍ നടത്തുന്ന ചടങ്ങിനിടെയാണ് ചിലരുടെ കാലുകള്‍ ചളിയില്‍ താഴ്ന്നു മുങ്ങിയത്. അഞ്ചു…
Read Moreപ്രണയം നിരസിച്ച വിദ്യാർത്ഥിയെ വടിവാൾ കൊണ്ട് വെട്ടിയ യുവാവ് അറസ്റ്റിൽ
ചെന്നൈ: പ്രണയം നിരസിച്ച 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ വടിവാളുകൊണ്ട് വെട്ടി യുവാവ്. സെക്കരപ്പെട്ടി ഗ്രാമത്തിലാണ് സംഭവം. പ്രതിയായ സോളയപ്പനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. തിങ്കളാഴ്ച പരീക്ഷ കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. സ്‌കൂളില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേ പ്രതി സോളയപ്പന്‍ കുട്ടിയെ തടയുകയായിരുന്നു. ഉടന്‍ തന്നെ കൈയ്യില്‍ കരുതിയിരുന്ന വടിവാളുകൊണ്ട് മുഖത്ത് വെട്ടുകയും ചെയ്തു. രക്തം വാര്‍ന്ന കുട്ടിയെ പ്രദേശത്തുണ്ടായിരുന്നവര്‍ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിനിയുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് സോളയപ്പന്‍ ആക്രമിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Read Moreചെന്നൈ കലാക്ഷേത്രയിലെ പീഡനം, മലയാളി അധ്യാപകൻ അറസ്റ്റിൽ
ചെന്നൈ: കലാക്ഷേത്രയിലെ രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ ലൈംഗികാരോപണത്തിൽ മലയാളി അധ്യാപകൻ അറസ്റ്റിൽ. നൃത്ത അധ്യാപകനായ ഹരിപത്മൻ ആണ്. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഇദ്ദേഹം. കോളേജിലെ ഉന്നത വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. ലൈംഗിക പീഡനം, സ്ത്രീകളുടെ അഭിമാനത്തിന് ഭംഗം വരുത്തുന്ന രീതിയിൽ ഇടപെടൽ, ജോലി സ്ഥലത്തെ ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകൾ ഹരിപത്മനെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്. പൂർവ വിദ്യാർത്ഥിനിയുടെ പരാതി പ്രകാരം മാർച്ച് 31 നാണ് അധ്യാപകനെതിരെ അഡയാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചെന്നൈ നോർത്തിൽ നിന്ന് അധ്യാപകൻ…
Read More161 കോടി തട്ടിയെടുത്തു, ദമ്പതിമാരടക്കം 3 പേർ പിടിയിൽ
ചെന്നൈ: ധനകാര്യസ്ഥാപനം നടത്തി 161 കോടി രൂപ തട്ടിയെടുത്ത ദമ്പതിമാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. കോടമ്പാക്കം ആസ്ഥാനമായുള്ള ആംറോ കിങ്‌സ് എന്ന സ്ഥാപനമാണ് 3000-ത്തോളംപേരെ കബളിപ്പിച്ചത്. സ്ഥാപനത്തിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാജരാജന്‍, ഇയാളുടെ ഭാര്യയും കമ്പനി ഡയറക്ടറുമായ മുത്തുലക്ഷ്മി, ബന്ധു രഞ്ജിത്ത് കുമാര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനയില്‍ പണവും സ്വര്‍ണവും വെള്ളിയും പോലീസ് പിടിച്ചെടുത്തു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം 10 ശതമാനം ലാഭവിഹിതം നല്‍കുമെന്നും 22 മാസത്തിനുള്ളില്‍ നിക്ഷേപത്തുക തിരികെ നല്‍കുമെന്നുമായിരുന്നു…
Read More16 കിലോ കഞ്ചാവുമായി 2 മലയാളികൾ അറസ്റ്റിൽ
ചെന്നൈ: 16 കിലോ കഞ്ചാവുമായി രണ്ടു മലയാളികള്‍ ചെന്നൈയിൽ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശികളായ എ. നിഷാദ് (32), എസ്.അലിന്‍ (35) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് പരിശോധനയ്ക്കിടെ വാഷര്‍മാന്‍പേട്ടില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. കണ്ണന്‍ റോഡ്-ത്യാഗപ്പ സ്ട്രീറ്റ് ജങ്ഷനു സമീപം പോലീസ് സംഘം ഇരുവരെയും തടഞ്ഞു. ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടി നല്‍കിയതിനെത്തുടര്‍ന്ന് സംശയം തോന്നിയ പോലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നും ചെന്നൈയില്‍ വില്‍ക്കാനായിരുന്നു പദ്ധതിയെന്നും പോലീസ് പറഞ്ഞു. ഇരുവരെയും പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Read Moreപ്രധാന മന്ത്രിയ്ക്ക് കത്തയച്ച വിദ്യാർത്ഥി സി.ബി.ഐ കസ്റ്റഡിയിൽ
ചെന്നൈ: തഞ്ചാവൂരില്‍ പ്രധാനമന്ത്രിക്ക് ഇ- മെയില്‍ അയച്ച ഗവേഷക വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ സി.ബി.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നെത്തിയ 11 അംഗ സി.ബി.ഐ സംഘം തഞ്ചാവൂരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയില്‍ ജൈവകൃഷിയില്‍ ഗവേഷണ വിദ്യാര്‍ഥിയായ വിക്ടര്‍ ജെയിംസ് രാജയെയാണ് കസ്റ്റഡിയിലെടുത്തതെന്ന് കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിക്കയച്ച കത്തിലെ ഉള്ളടക്കം സി.ബി.ഐ കേന്ദ്രങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Read Moreബന്ധുക്കൾ വിഷം നൽകി, നടൻ പൊന്നമ്പലത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു
ചെന്നൈ: തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്ത് തിളങ്ങിനിന്ന വില്ലനായിരുന്നു പൊന്നമ്പലം. സ്റ്റണ്ട് ആർട്ടിസ്റ്റായി തുടക്കംകുറിച്ച താരം നാട്ടാമൈ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനായി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ സൂപ്പർതാരങ്ങൾക്കൊപ്പവും വില്ലനായി ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് വൃക്കകളുടെ പ്രവർത്തനം നിലച്ച് ഇദ്ദേഹം ആശുപത്രിയിൽ ആയത്. മരണത്തിന്റെ വക്കിൽ നിന്നും ബന്ധുവും സംവിധായകനുമായ ജഗന്നാനാഥൻ വൃക്ക ദാനം ചെയ്തതോടെയാണ് താരം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഫെബ്രുവരി പത്തിനായിരുന്നു പൊന്നമ്പലത്തിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. ഇപ്പോൾ ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലാണ്…
Read More