യെദ്യൂരപ്പയുടെ സംസ്ഥാന പര്യടനം; ബിജെപിക്ക് ​ഗുണകരമെന്ന് വിലയിരുത്തൽ

ബെം​ഗളുരു; കർണ്ണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ നടത്താൻ തീരുമാനിച്ചിരിക്കുന്ന സംസ്ഥാന പര്യടനം ബിജെപിയ്ക്ക് ഏറെ ​ഗുണകരമാകുമെന്ന് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് വ്യക്തമാക്കി. പാർട്ടിയെ ശക്തിപെടുത്താൻ സംസ്ഥാന പര്യടനം നടത്തുമെന്ന് യെദ്യൂരപ്പ നടത്തിയ പ്രഖ്യാപനം ഏതാനും പാർട്ടി നേതാക്കളിൽ മുറുമുറുപ്പ് ഉണ്ടാക്കിയതായി വിവരങ്ങൾ പുറത്ത് വന്നിരുന്നു. നിലവിലെ മുഖ്യമന്ത്രി ബസവ ബൊമ്മൈയുടെ പ്രവർത്തനം ഏറെ മികച്ചതെന്നും അരുൺ സിങ് വിലയിരുത്തി. ജനക്ഷേമ പദ്ധതികളുമായാണ് ബൊമ്മൈ മുന്നോട്ട് പോകുന്നതെന്നും നിരീക്ഷിച്ചു. ​ഗണേശ ചതുർഥിയ്ക്ക് ശേഷം പര്യടനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നിയമസഭ സമ്മേളനം വന്നതോടെ പര്യടനം…

Read More

സുബ്രഹ്മണ്യൻ സ്വാമി ഫ്രീലാൻസ് രാഷ്ട്രീയം നടത്തുന്നു; ആഞ്ഞടിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെം​ഗളുരു; നിയമ സഭയിൽ വിലക്കയറ്റത്തെക്കുറിച്ച് സംസാരിയ്ക്കവേ സുബ്രഹ്മണ്യൻ സ്വാമിയെക്കുറിച്ച് പരാമർശിച്ച് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബിജെപിയുടെ രാജ്യസഭാം​ഗമായ സുബ്രഹ്മണ്യൻ സ്വാമി ഫ്രീലാൻസ് രാഷ്ട്രീയം നടത്തുന്ന വ്യക്തിയാണെന്നാണ് മുഖ്യമന്ത്രി പറയ്ഞ്ഞത്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കഴിഞ്ഞ ഫെബ്രുവരിയിലെ പെട്രോൾ വിലവർദ്ധനയുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യൻ നടത്തിയ ട്വീറ്റിനെക്കുറിച്ച് പരാമർശിച്ചപ്പോഴാണ് ബൊമ്മെ ഇക്കാര്യം പറഞ്ഞത്. രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപയും, സീതയുടെ നേപ്പാളിൽ 53 രൂപയും, രാവണന്റെ ലങ്കയിൽ 51 രൂപയും മാത്രമാണെന്നായിരുന്നു സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തത്. ഇത് തെറ്റാണെങ്കിൽ ബിജെപി നേതാക്കൾ എതിർക്കണമെന്നും സിദ്ധരാമയ്യ…

Read More

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തുമെന്ന് അരുൺ സിംഗ്

ബെംഗളൂരു: 2023 ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഭാരതീയ ജനത പാർട്ടി (ബി.ജെ.പി.) വീണ്ടും അധികാരത്തിലെത്തുമെന്ന് ബി.ജെ.പി കർണാടകയുടെ ചുമതല കൂടിയുള്ള ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു. ബി.ജെ.പി. ഇപ്പോൾ ജനങ്ങൾക്ക് വേണ്ടിയുള്ള വികസന പ്രവർത്തനങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ജെ.ഡി.എസിന് അധികാരം കിട്ടിയപ്പോഴും അവർക്ക് ഒന്നും ചെയ്യാനായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെ.ഡി.എസ്-കോൺഗ്രസ് പാർട്ടികളുമായി താരതമ്യം ചെയ്താൽ ബി.ജെ.പി. ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിനായി ബി.ജെ.പിയെ സജ്ജമാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി നടക്കുന്ന കർണാടക സംസ്ഥാന പര്യടനത്തിനിടയിൽ മൈസൂരുവിൽ വെച്ചാണ് അദ്ദേഹം…

Read More

കർണാടകയിൽ ആദ്യഘട്ട മന്ത്രിസഭ രൂപവത്കരണം ഈയാഴ്ച

ബെംഗളൂരു: സംസ്ഥാനത്തെ ആദ്യഘട്ട മന്ത്രിസഭയിൽ മന്ത്രിമാരയി ആരൊക്കെ വേണം എന്നുള്ള തീരുമാനവും പുതിയ മന്ത്രിസഭാ രൂപവത്കരണവും ഈയാഴ്ച നടക്കും. ഇരുപതോളം മന്ത്രിമാരെ ആദ്യ ഘട്ട ലിസ്റ്റിൽ ഉൾപ്പെടുത്തും. നിലവിൽ മന്ത്രിമാരും പുതുമുഖങ്ങളും ഈ മന്ത്രിസഭയിലുണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആദ്യഘട്ട മന്ത്രിസഭാ രൂപവത്കരിച്ചതിനു ശേഷം അപ്പോഴത്തെ സാഹചര്യം വിലയിരുത്തി മറ്റുള്ളവർക്കും മന്ത്രിസ്ഥാനം നൽകുമെന്നും, ബി,ജെ,പി പാർട്ടി ദേശീയനേതൃത്വത്തിന്റെ തീരുമാനം ഇന്നുണ്ടാകുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. കൂടുതൽ പേർക്ക് മന്ത്രിയാകണം എന്ന ആഗ്രഹം ഉള്ളതിനാൽ പാർട്ടിയുടെ കേന്ദ്രനേതാക്കളുമായി കൂടിയാലോചിച്ചശേഷം മാത്രമേ മന്ത്രിമാരുടെ അന്തിമപട്ടിക പുറത്തിറക്കു…

Read More

ലോക്സഭാ തിരഞ്ഞെടുപ്പ്; പാർട്ടിപ്രവർത്തകരെ സജ്ജമാക്കാൻ കോൺഗ്രസും ബി.ജെ.പി.യും

ബെംഗളൂരു: പാർട്ടി പ്രവർത്തകരെ ലോകസഭാ തിരഞ്ഞെടുപ്പിന് സജ്ജമാക്കാൻ കോൺഗ്രസും ബി.ജെ.പി.യും ശ്രമംതുടങ്ങി. പാർട്ടിയെ ബൂത്ത്തലത്തിൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കോൺഗ്രസ്പാർട്ടി നേതാക്കളുമായി പ്രവർത്തകരെ ബന്ധിപ്പിക്കുന്നതിനായി ആരംഭിച്ച ശക്തി ആപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 8.4 ലക്ഷം പ്രവർത്തകരെ നാലുമാസത്തിനുള്ളിൽ ബൂത്തുതലത്തിലുള്ളജില്ലാ നേതൃത്വവുമായി ബന്ധപ്പെടുത്താൻ കഴിഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിനായി ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തിനനുസരിച്ച് ഇവരായിരിക്കും പ്രവർത്തിക്കുന്നത്.

Read More

കാർഷികവായ്പ എഴുതിത്തള്ളിയെന്ന് പ്രഖ്യാപിച്ചിട്ടും അനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ല; യെദ്യൂരപ്പ

ബെം​ഗളുരു:മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും പ്രതിപക്ഷ നേതാവ് ബി.എസ്. യെദ്യൂരപ്പയും തമ്മിൽ കാർഷിക വായ്പ എഴുതിത്തള്ളുന്നതിനെച്ചൊല്ലി നിയമസഭയിൽ വാക്‌പോര് ശക്തം. കാർഷികവായ്പ എഴുതിത്തള്ളിയെന്ന് പ്രഖ്യാപിച്ചിട്ടും അനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ലെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി രം​ഗത്തെത്തി.സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്നും കാർഷിക വായ്പകളുടെ തിരിച്ചടവ് സംബന്ധിച്ച സർക്കാർ നിർദ്ദേശം പൊതുമേഖലാ ബാങ്കുകൾ അംഗീകരിച്ചിട്ടില്ലെന്നും യെദ്യൂരപ്പ ആരോപിച്ചു. സർക്കാർ നടപടിയെ അട്ടിമറിക്കാനാണ് യെദ്യൂരപ്പ പൊതുമേഖല ബാങ്കുകളുമായി ബന്ധപ്പെട്ട് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി ആരോപിച്ചു. ഇതിനെതിരേ ബി. ജെ.പി. അംഗങ്ങൾ സഭയിൽ ബഹളം വെക്കുകയും പരാമർശത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും…

Read More

മൂന്നാംമുന്നണി വേണ്ടെന്ന അഭിപ്രായവുമായി തൃണമൂല്‍ കോണ്‍ഗ്രസ്.

ന്യൂഡല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേയ്ക്ക് ഒരു മൂന്നാംമുന്നണി വേണ്ടെന്ന അഭിപ്രായവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. മൂന്നാം മുന്നണിയുടെ രൂപീകരണം ബിജെപി വിരുദ്ധവോട്ടുകള്‍ ചിതറിപ്പോകാന്‍ മാത്രമേ സഹായിക്കൂവെന്ന് ടി.എം.സി എം.പി സുഗത റോയ് പറഞ്ഞു. ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി മുന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനിടയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കുന്നത്. മൂന്നാം മുന്നണി പ്രതിപക്ഷവോട്ടുകള്‍ ചിതറിപ്പോകാനേ സഹായിക്കൂ. ഞങ്ങള്‍ അത് ആഗ്രഹിക്കുന്നില്ല. എല്ലാവരും ബിജെപിക്കെതിരെ ഒന്നിച്ച് നില്‍ക്കണം. കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളെ ഇതിന്‍റെ ഭാഗമാക്കാനാണ് ശ്രമം. ബിജെപിയുടെ സഖ്യകക്ഷികളും ഇതിലേക്ക് വരുമെന്നും…

Read More

കെഎം മാണിയെ എന്‍ഡിഎയിലേക്ക് കുമ്മനം സ്വാഗതം ചെയ്തു.

തിരുവനന്തപുരം: കെ.എം.മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍  കുമ്മനം രാജശേഖരന്‍. എന്‍ഡിഎ നയപരിപാടികളും വീക്ഷണവും അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാം. എല്ലാവരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടക കക്ഷികള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും കുമ്മനം പറഞ്ഞു. അതുകൂടാതെ ബിഡിജെഎസുമായുള്ള തര്‍ക്കം ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് മുമ്പ് അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ കെ.എം.മാണിയുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് കുമ്മനം ഇപ്രകാരം പ്രതികരിച്ചത്. അതേസമയം, തെരഞ്ഞെടുപ്പില്‍…

Read More

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുന്നണികള്‍.

കെ. കെ രാമചന്ദ്രന്‍ നായരുടെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍, ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക ലിസ്റ്റ് പ്രഖ്യാപിച്ച് മൂന്ന്‍ മുന്നണികളും രംഗത്തെത്തി. സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായതോടെ മണ്ഡലത്തില്‍ പ്രചാരണത്തിന് ചൂടുപിടിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയായി കെപിസിസി നിര്‍വ്വാഹക സമിതിയംഗം ഡി. വിജയകുമാറും, എല്‍ഡിഎഫിന് വേണ്ടി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി. എസ് ശ്രീധരന്‍ പിള്ളയുമാണ് മത്സരിക്കുന്നത്. ശക്തമായ ത്രികോണ മത്സരത്തിനാണ് ചെങ്ങന്നൂര്‍ വേദിയാകുന്നത്‌. പി. സി വിഷ്ണുനാഥില്‍ നിന്നും മണ്ഡലം…

Read More

ബിജെപിയുടെ അന്ത്യത്തിന്‍റെ തുടക്കമെന്ന് മമത.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലേയും ബീഹാറിലേയും ലോക്സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ബിജെപിയെ വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി രംഗത്ത്. ഉത്തര്‍പ്രദേശിലെ രണ്ട് മണ്ഡലങ്ങളിലും ബിഎസ്പി-എസ്പി സഖ്യം വിജയിച്ചതിലുള്ള സന്തോഷം ട്വിറ്റെറിലൂടെയാണ് മമത പങ്കുവെച്ചത്. ബിജെപിയുടെ അന്ത്യത്തിന്‍റെ തുടക്കമെന്നാണ് മമത ട്വീറ്റിലൂടെ സൂചിപ്പിച്ചിരിക്കുന്നത്. ബിഹാറിലെ അരാരിയ, ജെഹനാബാദ് ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിന് ആര്‍ജെഡിയേയും ലാലു പ്രസാദിനെയും മമത അഭിനന്ദിച്ചു. മഹത്തായ വിജയമെന്നാണ് മമത ട്വീറ്റ് ചെയ്തത്.

Read More
Click Here to Follow Us