ഞെട്ടിത്തരിച്ച്‌ ബിജെപി ദേശീയ നേതൃത്വം… ഉപതെരഞ്ഞെടുപ്പില്‍ വൻ തിരച്ചടി!

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂര്‍ ഉള്‍പ്പടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന്‍ ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി വളരെ പിന്നിലാണ്. യോഗി ആദിത്യനാഥ്‌ തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലത്തിലെ തിരിച്ചടി ബിജെപി ദേശീയ നേതൃത്വത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. പത്തൊന്‍പത് റൗണ്ട് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 19000ത്തിലധികം വോട്ടിന്‍റെ ലീഡ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയ്ക്കുണ്ട്. ഫുല്‍പൂരില്‍ പതിനഞ്ച് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 22842 വോട്ടിന്‍റെ ലീഡുമായി എസ്പി മുന്നിലാണ്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ യോഗി മൂന്ന്‍ ലക്ഷത്തിലേറെ…

Read More

ഉത്തര്‍പ്രദേശില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് വിലക്ക്.

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഗോരഖ്പൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തിയ മാധ്യമങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂരില്‍ ബിജെപിയെ പിന്നിലാക്കി സമാജ് വാദി പാര്‍ട്ടി മുന്നേറിയിരുന്നു. ഇത് തത്സമയം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമങ്ങളെയാണ് വിലക്കിയത്. നിലവില്‍ ബിജെപിയുടെ ഉപേന്ദ്ര കുമാര്‍ ദത്ത് സമാജ് വാദി പാര്‍ട്ടിയുടെ പ്രവേന്‍ കുമാര്‍ നിഷാദിനേക്കാള്‍ 11000 വോട്ടുകള്‍ക്ക് പിന്നിലാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് പുറത്തിറങ്ങാന്‍ ജില്ലാ മജിസ്ട്രേറ്റ് രാജിവ് റൗത്തേല ആവശ്യപ്പെടുകയും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായി സംഘര്‍ഷത്തിന് ഇടയാക്കുകയുമായിരുന്നു.

Read More

ബി.ജെ.പി പ്രവര്‍ത്തകര്‍ പെരിയാറുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ തടിതപ്പി എച്ച്. രാജാ.

ചെന്നൈ: ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പെരിയാറുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ തടിതപ്പി ബിജെപി നേതാവ് എച്ച്. രാജാ. പെരിയാര്‍ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഇ.വി.ആര്‍ രാമസ്വാമിയുടെ പ്രതിമയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. പ്രതിമയെ ആവരണം ചെയ്തിരുന്ന ചില്ലുകള്‍ പൊട്ടിക്കുകയും പ്രതിമയുടെ മൂക്ക് തകര്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അതേസമയം, ത്രിപുരയില്‍ ലെനിന്‍റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടില്‍ പെരിയാറുടെ പ്രതിമയും തകര്‍ക്കുമെന്നായിരുന്നു ബി.ജെ.പി നേതാവ് എച്ച്. രാജ ഫേസ്ബുക്ക്…

Read More

മേഘാലയയില്‍ ബിജെപി-എന്‍പിപി സഖ്യം, നാളെ സത്യപ്രതിജ്ഞ.

ഷില്ലോങ്: മേഘാലയയില്‍ രണ്ടു സീറ്റ് മാത്രം നേടിയ ബിജെപി എന്‍പിപിയുടെ നേതൃത്വത്തില്‍ വിശാല മുന്നണി രൂപവത്കരിച്ച്‌ സര്‍ക്കാരുണ്ടാക്കും. എന്‍.പി.പി. യുഡിപി, ബിജെപി എച്ച്‌.എസ്.ഡി.പി എന്നീ പാര്‍ട്ടികളുടെ എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് ഭൂരിപക്ഷം ബോധ്യപ്പെടുത്തി. ഒരുകക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയാണിത്‌. നാളെ രാവിലെ 10.30ന് സത്യപ്രതിജ്ഞ നടക്കും. എന്‍പിപി നേതാവ് കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയാകും. സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയുണ്ടാകില്ലെന്നും ബിജെപി നേതാവ് ഹിമന്ത ബിശ്വാസും പ്രതികരിച്ചു. 17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) യാകും മുന്നണിക്ക് നേതൃത്വം…

Read More

ബിജെപിയുടെ അട്ടിമറി മോഹങ്ങള്‍ തകര്‍ത്ത് കോണ്‍ഗ്രസിന് വിജയം.

ഭോപ്പാല്‍: ബിജെപിയുടെ അട്ടിമറി മോഹങ്ങള്‍ തകര്‍ത്ത് കോണ്‍ഗ്രസിന് വിജയം. മ​ധ്യ​പ്ര​ദേ​ശി​ലെ മം​ഗൗ​ളി, കോ​ലാ​റ​സ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോണ്‍ഗ്രസ് സീറ്റ് നിലനിറുത്തി. മം​ഗൗ​ളി​യി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ബ്രി​ജേ​ന്ദ്ര സിം​ഗ് യാ​ദ​വ് 2,107 വോ​ട്ടു​ക​ൾ​ക്ക് ബി​ജെ​പി​യു​ടെ ഭാ​യി സാ​ഹ​ബ് യാ​ദ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. കോ​ലാ​റ​സി​ൽ മ​ഹേ​ന്ദ്ര സിം​ഗ് യാ​ദ​വ് ബി​ജെ​പി​യു​ടെ ദേ​വേ​ന്ദ്ര ജ​യ്നി​നെതിരെ വിജയം നേടി. കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യ മ​ഹേ​ന്ദ്ര സിം​ഗ് ക​ലു​കേ​ദ, റാം ​സിം​ഗ് യാ​ദ​വ് എ​ന്നി​വ​രു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. കഴിഞ്ഞ 24നായിരുന്നു ഇരുമണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടന്നത്. കോ​ണ്‍​ഗ്ര​സ് നേ​താ​വ്…

Read More

വിജയ് രൂപാണി ഇനി ഗുജറാത്തിനെ നയിക്കും;അധികാരം ഏറ്റെടുത്തു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പട്ടേൽ സമുദായത്തിൽ നിന്നും എട്ട് പേരാണ് വിജയ് രൂപാണി മന്ത്രിസഭയിൽ ഉള്ളത്.സൗരഭ് പട്ടേൽ അടക്കം ആനന്ദി ബെൻ പട്ടേലിന്‍റെ വിശ്വസ്തരായിരുന്ന പല മുതിർന്ന നേതാക്കളെയും പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. വിജയ് രൂപാണിയുടെ നേതൃത്വത്തിൽ 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്.ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ദേശീയ അദ്ധ്യക്ഷൻ അമിത്ഷാക്കൊപ്പം,എൽ.കെ അദ്വാനിയും കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്ലിയും എത്തിയിരുന്നു. പിണങ്ങി നിൽക്കുന്ന ആനന്ദി ബെൻ പട്ടേൽ ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ ആനന്ദി…

Read More

ബിജെപിക്കെതിരെ ആഞ്ഞടിച്ചു നവജ്യോത് സിംഗ് സിദ്ധു

രാജ്യസഭയിൽ നിന്നും ബിജെപിയിൽ നിന്നും രാജിവച്ചതിന് ശേഷം ഒരാഴ്ചയായി മൗനം പാലിച്ചിരുന്ന നവ്ജോധ് സിദ്ധു ശക്തമായ ഭാഷയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നു. ജന്മദേശമായ പഞ്ചാബിൽ നിന്നു തന്നെ മാറ്റിനിർത്താൻ നിരന്തരം ശ്രമമുണ്ടായതിനാലാണ് രാജ്യസഭാംഗത്വം രാജിവച്ചത്. തന്നെ തുണച്ച വോട്ടർമാരെ ഉപേക്ഷിച്ച് പഞ്ചാബ് വിട്ടുപോകില്ലെന്നും നവ്ജോധ് സിദ്ധു പറഞ്ഞു.പഞ്ചാബിൽ നിന്നു തന്നെ മാറ്റിനിർത്താൻ ശ്രമിച്ചതിനാലാണ് രാജ്യസഭാംഗത്വം രാജിവച്ചതെന്ന് സിദ്ധു പറഞ്ഞു. എന്നാൽ ഏത് പാർട്ടിയിലേക്കാണ് പോകുന്നതെന്ന സൂചന നൽകാൻ നവ്ജോധ് സിദ്ധു വിസമ്മതിച്ചു. പഞ്ചാബി നിയമസഭാതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സിദ്ധുവിനെ…

Read More
Click Here to Follow Us