ബിജെപിയുടെ അട്ടിമറി മോഹങ്ങള്‍ തകര്‍ത്ത് കോണ്‍ഗ്രസിന് വിജയം.

ഭോപ്പാല്‍: ബിജെപിയുടെ അട്ടിമറി മോഹങ്ങള്‍ തകര്‍ത്ത് കോണ്‍ഗ്രസിന് വിജയം. മ​ധ്യ​പ്ര​ദേ​ശി​ലെ മം​ഗൗ​ളി, കോ​ലാ​റ​സ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോണ്‍ഗ്രസ് സീറ്റ് നിലനിറുത്തി.

മം​ഗൗ​ളി​യി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ബ്രി​ജേ​ന്ദ്ര സിം​ഗ് യാ​ദ​വ് 2,107 വോ​ട്ടു​ക​ൾ​ക്ക് ബി​ജെ​പി​യു​ടെ ഭാ​യി സാ​ഹ​ബ് യാ​ദ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. കോ​ലാ​റ​സി​ൽ മ​ഹേ​ന്ദ്ര സിം​ഗ് യാ​ദ​വ് ബി​ജെ​പി​യു​ടെ ദേ​വേ​ന്ദ്ര ജ​യ്നി​നെതിരെ വിജയം നേടി.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യ മ​ഹേ​ന്ദ്ര സിം​ഗ് ക​ലു​കേ​ദ, റാം ​സിം​ഗ് യാ​ദ​വ് എ​ന്നി​വ​രു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. കഴിഞ്ഞ 24നായിരുന്നു ഇരുമണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടന്നത്.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് ഈ ​ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളും. ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ശി​വ്രാ​ജ് സിം​ഗ് ചൗ​ഹാ​ൻ ചു​ക്കാ​ൻ പി​ടി​ച്ച​പ്പോ​ൾ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യാ​ണ് കോ​ണ്‍​ഗ്ര​സി​നെ ന​യി​ച്ച​ത്.

ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ വോട്ടര്‍മാരുടെ ചായ്‌വ് മനസ്സിലാക്കാന്‍ ഈ തെരഞ്ഞെടുപ്പ് ഏറെ സഹായകമാവും. അതിനാല്‍, ഉപതെരഞ്ഞെടുപ്പു ഫലം ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts