കാർഷികവായ്പ എഴുതിത്തള്ളിയെന്ന് പ്രഖ്യാപിച്ചിട്ടും അനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ല; യെദ്യൂരപ്പ

ബെം​ഗളുരു:മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും പ്രതിപക്ഷ നേതാവ് ബി.എസ്. യെദ്യൂരപ്പയും തമ്മിൽ കാർഷിക വായ്പ എഴുതിത്തള്ളുന്നതിനെച്ചൊല്ലി നിയമസഭയിൽ വാക്‌പോര് ശക്തം.

കാർഷികവായ്പ എഴുതിത്തള്ളിയെന്ന് പ്രഖ്യാപിച്ചിട്ടും അനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ലെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി രം​ഗത്തെത്തി.സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്നും കാർഷിക വായ്പകളുടെ തിരിച്ചടവ് സംബന്ധിച്ച സർക്കാർ നിർദ്ദേശം പൊതുമേഖലാ ബാങ്കുകൾ അംഗീകരിച്ചിട്ടില്ലെന്നും യെദ്യൂരപ്പ ആരോപിച്ചു.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

സർക്കാർ നടപടിയെ അട്ടിമറിക്കാനാണ് യെദ്യൂരപ്പ പൊതുമേഖല ബാങ്കുകളുമായി ബന്ധപ്പെട്ട് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി ആരോപിച്ചു. ഇതിനെതിരേ ബി. ജെ.പി. അംഗങ്ങൾ സഭയിൽ ബഹളം വെക്കുകയും പരാമർശത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts