ബിബിഎംപിയിൽ ബിജെപി അധികാരം തിരിച്ചുപിടിക്കും; മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈ പറഞ്ഞു.

ബെംഗളൂരു: ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാൻ സാധ്യതയുള്ള സിവിൽ ബോഡി തിരഞ്ഞെടുപ്പിൽ ബിബിഎംപിയിൽ ബിജെപി അധികാരം തിരിച്ചുപിടിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആത്മവിശ്വാസത്തോടെ പറഞ്ഞു. ബിജെപിയുടെ കീഴിലുള്ള ബെംഗളൂരുവിന്റെ മൊത്തത്തിലുള്ള വികസനം കണക്കിലെടുക്കുമ്പോൾ തന്നെ നഗരത്തിലെ ജനങ്ങൾ പാർട്ടിയെ വീണ്ടും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭരണത്തിൻ്റെ ആറ് മാസം തികയുന്നതിന്റെ ഭാഗമായി ബിജെപി ഓഫീസിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്. ബെംഗളൂരുവിന്റെ സമഗ്രവികസനത്തിനായി 7500 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നതെന്നും ബംഗളൂരുവിനെ അന്താരാഷ്ട്ര നിലവാരമുള്ള നഗരമാക്കി മാറ്റാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ…

Read More

യുഎൽബി തിരഞ്ഞെടുപ്പ് ; ആനിഗേരി ടൗൺ പഞ്ചായത്തിൽ കോൺഗ്രസിന് ലീഡ്

ബെംഗളൂരു : കർണാടകയിൽ അർബൻ ലോക്കൽ ബോഡി (യുഎൽബി) തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. മിക്ക യുഎൽബി-കളും ടൗൺ മുനിസിപ്പൽ കോർപ്പറേഷനുകളും കുറച്ച് സിറ്റി മുനിസിപ്പൽ കോർപ്പറേഷനുകളുമാണ്. ഉപതിരഞ്ഞെടുപ്പിനും എം.എൽ.സി തെരഞ്ഞെടുപ്പിനും ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് തന്റെ നേതൃപാടവം തെളിയിക്കാനുള്ള മറ്റൊരു പരീക്ഷണമാണ് തിരഞ്ഞെടുപ്പ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, 2023-ലെ തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് മുമ്പുള്ള പിന്തുണയുടെ സൂചകമായിരിക്കും ഇത്. അന്നിഗെരി ടൗൺ പഞ്ചായത്തിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു ധാർവാഡ് ജില്ലയിലെ അന്നിഗേരി ടൗൺ പഞ്ചായത്തിലെ 23 സീറ്റുകളിൽ 12 എണ്ണത്തിലും കോൺഗ്രസ് വിജയിച്ചു. ബിജെപിക്കും സ്വതന്ത്രർക്കും…

Read More

കർണാടക മുഖ്യമന്ത്രിയായി ബൊമ്മൈ തുടരും, നേതൃമാറ്റ അഭ്യൂഹങ്ങള്‍ തള്ളി ബിജെപി

ബെംഗളൂരു : സംസ്ഥാനത്ത് നേതൃമാറ്റം തള്ളിക്കളഞ്ഞു ബിജെപി, നേതൃമാറ്റം ഒന്നുമില്ല എന്നും 2023ലെ അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പ് വരെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തുടരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും ബിജെപിയുടെ കർണാടക യൂണിറ്റ് ചീഫ് നളിൻ കുമാർ കട്ടീലും ശനിയാഴ്ച ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ അഞ്ച് മാസം തികയുന്ന മുഖ്യമന്ത്രി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്റെ ജന്മനാടായ ഹാവേരി ജില്ലയിലെ ഷിഗ്ഗോവിൽ വികാരാധീനനായി, ഒരു സ്ഥാനങ്ങളും ശാശ്വതമല്ലെന്ന് തനിക്ക് അറിയാമെന്ന് പറഞ്ഞിരുന്നു. എന്നാൽ, നേതൃമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ ഗൂഢാലോചനയാണെന്ന് ഫലമാണെന്ന് കട്ടീൽ പറഞ്ഞു.…

Read More

കൗൺസിൽ തിരഞ്ഞെടുപ്പിൽ മുന്നോടിയായി ബിജെപിയുടെ ജൻ സ്വരാജ് യാത്ര

ബെംഗളൂരു : യോഗ്യരായ വോട്ടർമാരുമായി സംവദിക്കാനും വരാനിരിക്കുന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകാനുമാണ് ബിജെപി ജൻ സ്വരാജ് യാത്ര ആരംഭിച്ചത്.മൈസൂരു-ചാമരാജനഗർ മേഖലയിലേക്കുള്ള യാത്രയിൽ പാർട്ടി പ്രവർത്തകരുമായും സ്ഥാനാർത്ഥികളുമായും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിന് ചർച്ച നടത്തി. ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ.എസ്.ഈശ്വരപ്പ, റവന്യൂ മന്ത്രി ആർ. അശോക്, കേന്ദ്ര കൃഷി-കർഷകക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ, മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ മേഖലയിൽ പര്യടനം നടത്തി പ്രവർത്തകരെ അഭിസംബോധന ചെയ്തു.    

Read More

ബിറ്റ്‌കോയിൻ ആരോപണങ്ങൾ പിഎംഒയിൽ എത്തിയതോടെ ബിജെപി സർക്കാർ വെട്ടിലായി

ബെംഗളൂരു : ബിറ്റ്‌കോയിൻ അഴിമതിക്കേസിൽ സംസ്ഥാന പാർട്ടിയുടെ ഉന്നത നേതാക്കൾക്കെതിരായ ആരോപണങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിയതോടെ കർണാടക ഭരണകക്ഷിയായ ബി.ജെ.പി വെട്ടിലായി. ആരോപണങ്ങൾ ഗൗരവമായി കാണുന്നുവെന്നും വിഷയത്തിൽ കൂടുതൽ അന്വേഷണത്തിന് പിഎംഒ ശുപാർശ ചെയ്തിട്ടുണ്ടെന്നും വൃത്തങ്ങൾ പറയുന്നു. ഇത് നേതൃത്വത്തിലെ ഒരു വിഭാഗത്തിൽ, പ്രത്യേകിച്ച് ഉന്നത നേതാക്കൾക്കിടയിൽ കോലാഹലം സൃഷ്ടിച്ചിട്ടുണ്ട്, ഈ വിഷയം വികസനം ഭരണസംവിധാനത്തിൽ വലിയ മാറ്റത്തിന് വഴിവെക്കുമെന്ന് പാർട്ടിയിലെ നേതാക്കൾ പറയുന്നു. ബിറ്റ്‌കോയിൻ അഴിമതിയിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുമെന്ന് പ്രതിപക്ഷമായ കോൺഗ്രസ് വ്യക്തമാക്കിയതായി അതിന്റെ സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ…

Read More

ഇന്ധന നികുതി കുറയ്ക്കില്ല; കേരളത്തിൽ സമരവുമായി കോണ്‍ഗ്രസും ബിജെപിയും

തിരുവനന്തപുരം:  കേന്ദ്രത്തിന് പിന്നാലെ കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചതിനെത്തുടർന്ന് കേരളവും ആനുപാതികമായി കുറച്ചെന്നും, എന്നാല്‍ കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും, അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്ധനവില കുറയ്ക്കാന്‍ പറ്റില്ലെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്. കേന്ദ്രം 30 രൂപയിലതികം വര്‍ദ്ധിപ്പിച്ച ശേഷമാണ് 5 രൂപയുടെ കുറവ് വരുത്തിരിക്കുന്നത്. നികുതി കുറക്കാൻ തീരുമാനിച്ചാൽ സാമൂഹിക ക്ഷേമ വകുപ്പുകൾക്ക് കൊടുക്കാൻ ഖജനാവിൽ പണം ഉണ്ടാവില്ലെന്നും സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും…

Read More

ഇന്ധന നികുതിയില്‍ ഇളവുമായി ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങള്‍; യുപിയിൽ പെട്രോളിനും ഡീസലിനും കുറയുന്നത് 12 രൂപ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 9 രൂപയും വീതം കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളും നികുതി കുറച്ചു. യു.പി, കർണാടക, ഹിമാചൽ പ്രദേശ്, ഗോവ, അസം ത്രിപുര, മണിപ്പൂർ, ഗുജറാത്ത്, ഉത്തരാഖണ്ഡ്,സിക്കിം എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കുറച്ചത്. കേന്ദ്രം പ്രഖ്യാപിച്ച ഇളവിന് പുറമെ യു പി സർക്കാർ പെട്രോളിന്റെ നികുതിയിൽ 7 രൂപയും ഡീസലിന്റെ നികുതിയിൽ 2 രൂപയും കുറച്ചു. ഇതോടെ യുപിയിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും…

Read More

ബിജെപി സംവരണ വിരുദ്ധരാണ്: സിദ്ധരാമയ്യ

വിജയപുര: സംവരണ വിഷയത്തിൽ ഭാരതീയ ജനതാ പാർട്ടിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ബിജെപി ഒരിക്കലും ഭരണഘടനയിൽ വിശ്വസിക്കുന്നില്ലെന്നും അവർ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ല എന്നും സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസ് എല്ലാവരേയും ഒരുപോലെ പരിഗണിക്കുകയും ഭരണഘടനയിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്യ പ്രചാരണം അവസാനിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ സിന്ദഗി മണ്ഡലത്തിലെ വിവിധ സമുദായങ്ങളിലെ നേതാക്കളുമായും ജനങ്ങളുമായും സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതി–പട്ടികവർഗങ്ങളിലെ ചില വിഭാഗങ്ങൾ എന്നിവരുമായി അദ്ദേഹം ഇതിനകം കൂടിക്കാഴ്ച നടത്തി.

Read More

രൂക്ഷമായ മഴക്കെടുതി; കേരളത്തിലേക്ക് ബിജെപി കർണ്ണാടകയുടെ കൈത്താങ്ങ്

ബെം​ഗളുരു; മഴക്കെടുതി മൂലം കനത്ത പ്രതിസന്ധിയിലായ കേരളത്തിനും ജനങ്ങൾക്കും അടിയന്തിര ഘട്ടത്തിൽ സഹായവുമായി ബിജെപി കർണ്ണാടക രം​ഗത്തെത്തി. ബിജെപി കർണ്ണാടകയുടെ നേതൃത്വത്തിൽ സമാഹരിച്ച അവശ്യവസ്തുക്കൾ റോഡ് മാർ​ഗമാണ് അയച്ചിരിക്കുന്നത്. ഏറെ നാളുകളായി കനത്ത മഴയും വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും മറ്റ് നാശനഷ്ടങ്ങളും എല്ലാം നേരിടേണ്ടി വന്ന കേരള മക്കൾക്ക് കൈത്താങ്ങാകുവാനാണ് ബിജെപി കർണ്ണാടക രം​ഗത്തെത്തിയത്. ആവശ്യവസ്തുക്കൾ അടങ്ങിയ ലോറികളുടെ ഫ്ലാ​ഗ് ഓഫ് മന്ത്രി ഡോ. അശ്വന്ഥ് നാരായൺ, എംഎൽഎ സതീഷ് റെഡ്ഡി, പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് നിർമ്മൽ സുരാന എന്നിവർ ചേർന്ന് നിർവഹിച്ചു. എഎൽ…

Read More

“രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമ”! പ്രസ്താവന;വിവാദം

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റിലൂടെ കോൺഗ്രസ് വിവാദം സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെ, ബിജെപി സംസ്ഥാന അധ്യക്ഷനും എം പിയുമായ നളിൻ കുമാർ കട്ടീൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനെന്നും അഭിപ്രായപ്പെട്ടു. ”ഞാൻ രാഹുൽ ഗാന്ധിയെക്കുറിച്ച് ഇത്തരത്തിൽ അഭിപ്രായപ്പെടുന്നതല്ല മറിച്ച്, മാധ്യമ റിപ്പോർട്ടുകളാണ് ഇത് പറയുന്നത്” എന്നും  “ഒരുപാർട്ടിയെ നയിക്കാൻ കഴിയാത്ത ഒരാൾക്ക് എങ്ങനെ ഒരു രാജ്യത്തെ നയിക്കാനാകും?” എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച പ്രധാനമന്ത്രിയെ ‘അങ്കൂത ഛാപ്‘ (നിരക്ഷരൻ) എന്ന് പരാമർശിച്ചുകൊണ്ടുള്ള കോൺഗ്രസ് ട്വീറ്റിന്മറുപടിയായാണ് കട്ടീലിന്റെ പ്രസ്താവനയെന്ന് ബിജെപി വൃത്തങ്ങൾ അവകാശപ്പെടുന്നു. രാഹുൽ…

Read More
Click Here to Follow Us