ബെംഗളൂരു: ഉത്തർപ്രദേശ് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ വൻ വിജയത്തിന് ശേഷം ബിജെപി നേതൃത്വം ശക്തമായി ഉയർന്നുവന്നതിന്റെ ഫലമായി കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും ഇളയ മകൻ ബി വൈ വിജയേന്ദ്രയും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ പാർട്ടിയെ അധികാരത്തിലെത്തിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ പദ്ധതികളിൽ പ്രധാന പങ്കുവഹിക്കാൻ തീരുമാനിച്ചു. 2019 ജൂലൈ മുതൽ 2021 ജൂലൈ വരെ പിതാവ് അധികാരത്തിലിരുന്നപ്പോൾ ബിജെപി സർക്കാരിൽ തിരശ്ശീലയ്ക്ക് പിന്നിൽ പങ്ക് വഹിക്കുകയും ചിലപ്പോൾ സൂപ്പർ മുഖ്യമന്ത്രി എന്ന് വിളിക്കപ്പെടുകയും ചെയ്ത യെദ്യൂരപ്പയുടെ മകൻ അടുത്ത…
Read MoreTag: bjp
അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിനു കനത്ത തിരിച്ചടി
ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചരിത്രത്തിൽ ഏറ്റവും മോശം തോൽവിയാണ് ഇതെന്ന് ബി. ജെ പി. തെരഞ്ഞെടുപ്പു നടക്കുന്ന ഒരു സംസ്ഥാനത്ത് പോലും കോണ്‍ഗ്രസിന് മുന്നേറ്റം കാഴ്ച്ചവയ്ക്കാനായില്ല. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും കെസി വേണുഗോപാലിന്റെ തന്ത്രങ്ങള്‍ അടപടം പാളിയെന്നു തന്നെ പറയാം . അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും പുറത്തുവരുന്ന ഫല സൂചനകള്‍ ഒന്നും തന്നെ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതല്ല. ഒരിടത്തും ഒന്നാം സ്ഥാനത്തെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഭരിച്ചിരുന്ന പഞ്ചാബില്‍ പോലും അധികാരം നിലനിര്‍ത്താന്‍ പറ്റാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. ബി.ജെ.പി വ്യക്തമായ …
Read Moreഗോവ വിജയമുറപ്പിച്ചു ബി ജെ പി
പനാജി: വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കടുക്കുമ്പോള്‍ ഗോവയില്‍ ഭരണത്തുടര്‍ച്ചയ്ക്കൊരുങ്ങി ബി ജെ പി. 19 സീറ്റുകളിലായി ബി ജെ പി ലീഡ് ചെയ്യുകയാണ്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് മണ്ഡലം തിരിച്ചു പിടിച്ചു. 40 നിയമസഭാ സീറ്റുകളിലായി 332 സ്ഥാനാര്‍ത്ഥികളാണ് അങ്കം കുറിക്കുന്നത്. 21 സീറ്റുകള്‍ നേടിയാല്‍ ബി ജെ പിക്ക് വിജയം ഉറപ്പിക്കാം. തൃണമൂല്‍ അഞ്ച് സീറ്റും മറ്റുള്ളവര്‍ നാല് സീറ്റുകളുമാണ് ഇതുവരെ നേടിയത്. 12 സീറ്റുകളുമായി കോൺഗ്രസ് തൊട്ടു പുറകിലാണ്. ഇത്തവണയും ആപ്പിന് ഗോവയില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Read Moreഗോവയിൽ ലീഡ് ഉയർത്തി ബിജെപി.
ഗോവ: 50 ശതമാനത്തിലേറെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബി ജെ പി ലീഡ് ചെയ്യുന്നു. തുടക്കത്തിലെ ഒരു ഘട്ടത്തിൽ 21 സീറ്റ് വരെ ലീഡ് ഉയർത്തിയ കോൺഗ്രസിനെ പിന്നിലാക്കിയാണ് ബി ജെ പി മുന്നേറുന്നത്. അതേസമയം ബിജെപി ലീഡ് ചെയ്യുമ്പോഴും മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്റെ ലീഡ് നില മാറി മറിയുകയാണ്. നിലവിൽ ചെറിയ വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ് പ്രമോദ് സാവന്ദ്. അതേസമയം നിലവിലെ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ വളരെ മുന്നിലാണ്.
Read Moreനിയമസഭാ തിരഞ്ഞെടുപ്പ് 2022: അഞ്ച് സംസ്ഥാനങ്ങളുടെ വിധി ഇന്ന് പ്രഖ്യാപിക്കും
ഫെബ്രുവരി 10 ന് ആരംഭിച്ച ഒരു മാസം നീണ്ടുനിൽക്കുന്ന പോളിംഗ് സെഷനുമായി അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. വോട്ടെണ്ണൽ അൽപ്പസമയത്തിനകം തുടങ്ങാനിരിക്കെ സംസ്ഥാനങ്ങളിൽ കനത്ത സുരക്ഷ ഉറപ്പാക്കി. പ്രാഥമികമായി ബിജെപിയും കോൺഗ്രസും തമ്മിൽ പല മേഖലകളിലും നടന്ന മത്സരം ഇപ്പോൾ എഎപിയുടെയും ടിഎംസിയുടെയും പ്രവേശനവുമായി ബഹുമുഖമാണ്. ഉത്തർപ്രദേശിൽ അഖിലേഷ് യാദവിനെതിരെ അധികാരം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ നിർണായക പരീക്ഷണം. ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രവചിച്ച എക്‌സിറ്റ് പോൾ ഫലങ്ങളെ പ്രതിപക്ഷ നേതാക്കൾ തള്ളിക്കളഞ്ഞിരുന്നു. എക്‌സിറ്റ് പോളുകളുടെ ഒരു…
Read Moreവിവാദ പ്രസ്താവനയുമായി മന്ത്രി
ബെംഗളൂരു: അക്രമത്തിൽ പരുക്കേറ്റ ബി ജെ പി പ്രവർത്തകനെ ആശുപത്രിയിൽ എത്തി സന്ദർശിച്ച ശേഷം വിവാദ പ്രസ്താവനയുമായി ഗ്രാമ വികസന മന്ത്രി കെ എസ് ഈശ്വരപ്പ. ഹിന്ദുക്കൾക്ക് ക്ഷമയ്ക്ക് അതിരുണ്ടെന്ന പ്രസ്താവനയാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. കൊല്ലപ്പെട്ട ഹർഷയുടെ കൊലയാളികളെ അറസ്റ്റ് ചെയ്തിട്ടും ചില സമുദായങ്ങളുടെ ഗുണ്ടാ മനോഭാവത്തിൽ മാറ്റം വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ ഒരു അക്രമണത്തിലാണ് വെങ്കിടേഷിനും പരിക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു. ചിലരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്ന മോശം പ്രവർത്തികൾ ഒരു സമുദായത്തെ മൊത്തം തെറ്റുധരിക്കാൻ ഇടാവുകയാണ് ഇന്ന്.
Read Moreകൊഴിഞ്ഞു പോക്ക് തുടരുന്നു; കർണാടകയിലെ ജെഡി(എസ്), കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു
ബെംഗളൂരു : ജെഡിഎസ്സിന് തിരിച്ചടിയായി ദേവനഹള്ളിയിലെ മുൻ എംഎൽഎ പിള്ള മുനിഷാമപ്പ ചൊവ്വാഴ്ച ബിജെപിയിൽ ചേർന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജെഡിഎസ്, കോൺഗ്രസ്, സ്വതന്ത്രർ എന്നിവരിൽ നിന്ന് 13 പേരും ബിജിപിയിൽ ചേർന്നു. ജെഡി(എസ്) ഓർഗനൈസിംഗ് സെക്രട്ടറി അശ്വത, ജെഡി(എസ്) സോഷ്യൽ മീഡിയ പ്രസിഡന്റ് അനിൽ യാദവ്, ദേവനഹള്ളിയിലെ കോൺഗ്രസ് നേതാവ് ജോല്ലപ്പനവർ നാരായണസ്വാമി തുടങ്ങിയവരാണ് ബിജെപിയിൽ ചേർന്നത്. കർണാടകയിൽ ഒരു രാഷ്ട്രീയ ഏകീകരണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ കോൺഗ്രസ്, ജെഡിഎസ് നേതാക്കൾ ഉടൻ ബിജെപിയിൽ ചേരുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
Read Moreതമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; ബിജെപിക്ക് 308 വാർഡുകളിൽ വിജയം..
ചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് 308 വാർഡുകളിൽ വിജയം ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയായി ബിജെപി മാറിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അവകാശപ്പെട്ടു. ബിജെപിയുടെ നേട്ടം പാർട്ടി പ്രവർത്തകരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നുവെന്ന് മുതിർന്ന നേതാക്കളിലൊരാളായ ആർ ശ്രീനിവാസൻ പറഞ്ഞു. ബിജെപിക്ക് ജനപ്രതിനിധികൾ ഇല്ലാത്ത കടലൂർ, വെല്ലൂർ, മധുരൈ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ആ മേഖലകളിലേക്ക് പാർട്ടി കടന്നുകയറി. എന്നാൽ പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയതായും അണ്ണാമലൈ ചെന്നൈയില്‍ നടത്തിയ വാര്‍ത്ത…
Read Moreവീണ്ടും അരുംകൊല; തലശ്ശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു.
കണ്ണൂർ: കണ്ണൂരിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലിലാണ് CPM പ്രവർത്തകൻ വെട്ടേറ്റ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ പുന്നോൽ സ്വദേശി ഹരിദാസാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് വെട്ടേറ്റത്. പുലർച്ചെ രണ്ട് മണിയോടെ രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു ഇദ്ദേഹം തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. ക്രൂരമായി വെട്ടേറ്റ ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാൽ ബഹളം…
Read Moreലൈബ്രറി ഉദ്ഘാടന വേളയിൽ പ്രോട്ടോകോളിനെ ചൊല്ലി തർക്കിച്ച് ബിജെപി മന്ത്രിയും കോൺഗ്രസ് എംഎൽഎയും
ബെംഗളൂരു : ബെംഗളൂരു റൂറൽ ജില്ലയിൽ ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോൺഗ്രസ് എംഎൽഎയും അദ്ദേഹത്തോട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു ബിജെപി മന്ത്രിയും കൊമ്പുകോർത്തു. ഹൊസ്‌കോട്ട് നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ശരത് ബച്ചെഗൗഡ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനംവേളയിൽ പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് ചെറുകിട വ്യവസായ, മുനിസിപ്പൽ അഡ്മിനിസ്‌ട്രേഷൻ മന്ത്രി എംടിബി നാഗരാജ് പറഞ്ഞത് രൂക്ഷമായ തർക്കത്തിന് കാരണമായി. ബിജെപിയിൽ നിന്ന് പുറത്താക്കിയ ശേഷം, 2019 ലെ ഹൊസ്‌കോട്ട് ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച ശരത്, കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നാഗരാജിനെ പരാജയപ്പെടുത്തി. നാഗരാജ് പിന്നീട് 2020…
Read More