കൊഴിഞ്ഞു പോക്ക് തുടരുന്നു; കർണാടകയിലെ ജെഡി(എസ്), കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു

ബെംഗളൂരു : ജെഡിഎസ്സിന് തിരിച്ചടിയായി ദേവനഹള്ളിയിലെ മുൻ എംഎൽഎ പിള്ള മുനിഷാമപ്പ ചൊവ്വാഴ്ച ബിജെപിയിൽ ചേർന്നു.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജെഡിഎസ്, കോൺഗ്രസ്, സ്വതന്ത്രർ എന്നിവരിൽ നിന്ന് 13 പേരും ബിജിപിയിൽ ചേർന്നു.

ജെഡി(എസ്) ഓർഗനൈസിംഗ് സെക്രട്ടറി അശ്വത, ജെഡി(എസ്) സോഷ്യൽ മീഡിയ പ്രസിഡന്റ് അനിൽ യാദവ്, ദേവനഹള്ളിയിലെ കോൺഗ്രസ് നേതാവ് ജോല്ലപ്പനവർ നാരായണസ്വാമി തുടങ്ങിയവരാണ് ബിജെപിയിൽ ചേർന്നത്.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

കർണാടകയിൽ ഒരു രാഷ്ട്രീയ ഏകീകരണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ കോൺഗ്രസ്, ജെഡിഎസ് നേതാക്കൾ ഉടൻ ബിജെപിയിൽ ചേരുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലിപ്പല്ല് കേസിൽ വേടന് പണി കിട്ടി;' ലാബ് റിപ്പോർട്ട് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts