പ്രശാന്ത്‌ കിഷോർനു”ഘര്‍ വാപസി” 2014 ല്‍ മോഡിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച്,പിന്നീട് നിതീഷ് കുമാറിന് ഒപ്പം ചേര്‍ന്ന് 2019 ലക്‌ഷ്യം വച്ച് മടങ്ങിവരവ്.

ന്യൂഡൽഹി: 2014 ൽ നരേന്ദ്ര മോദിയെയും ബിജെപിയെയും കേന്ദ്രത്തിലെത്താൻ അണിയറയിൽ തന്ത്രങ്ങളൊരുക്കിയ ‘രാഷ്ട്രീയ തന്ത്രജ്ഞൻ’ പ്രശാന്ത് കിഷോർ വീണ്ടും ബിജെപി പാളയത്തിലെത്തിയതായി റിപ്പോർട്ട്. ദേശീയ മാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ബിജെപിയുടെ ബദ്ധശത്രുക്കൾക്കൊപ്പം ബിഹാറിലും ഉത്തർപ്രദേശിലും പ്രശാന്ത് കിഷോർ പ്രവർത്തിച്ചിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ഭൂസ്ഥിതിയെ ഒരു ദശകം കൊണ്ടു മാറ്റിമറിക്കുന്ന നീക്കങ്ങളാണ് പ്രശാന്ത് പല പാർട്ടികളുമായും ചേർന്നു പ്രവർത്തിച്ചു നടപ്പാക്കിയത്.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് പ്രശാന്ത് ‘ഘർ വാപസി’ നടത്തിയെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചു വരുന്ന സൂചനകൾ. കഴിഞ്ഞ കുറച്ചുമാസങ്ങളായി കിഷോർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാർട്ടി നേതൃത്വവുമായി ദീർഘ മണിക്കൂറുകൾ ചർച്ച നടത്തി വരികയായിരുന്നു. മോദിയുമായുള്ള പലപ്പോഴും അനുവദിക്കപ്പെട്ട സമയം കടന്നും പോയിരുന്നതായാണ് റിപ്പോർട്ട്.

As the nation gears up to celebrate Mahatma Gandhi’s 150th Birth Anniversary, I-PAC pays tribute to the Father of the Nation through the launch of #NationalAgendaForum (NAF). To join the movement, log in to the NAF website https://t.co/1aJM5gQXWO

യുവജനതയുടെ പിന്തുണ വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് പ്രശാന്ത് ബിജെപിക്ക് നൽകിയ നിർദേശങ്ങളിൽ പ്രധാനപ്പെട്ടത്. 2014ലേതുപോലെ യുവ വോട്ടർമാരെ പിടിക്കാൻ മോദി കാര്യമായ പ്രചാരണം നടത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ വീട്ടിലെത്തിയാണ് പ്രശാന്ത് പലപ്പോഴും കണ്ടിരുന്നത്. പല വേളകളിലും ഇരുവരും ഒന്നിച്ച് ഉച്ചഭക്ഷണവും അത്താഴവും കഴിച്ചിരുന്നതായും ഒരുമിച്ചു പ്രവർത്തിക്കാനല്ലെങ്കിൽ ഇത്തരമൊരു നീക്കം എന്തിനെന്നും പാർട്ടി വൃത്തങ്ങൾ ചോദിക്കുന്നു. എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടാൽ, അത് അനുസരിക്കും. ആരും പ്രധാനമന്ത്രിയുടെ നിർദേശത്തെ ധിക്കരിക്കില്ല – പാർട്ടിയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

‘Be the Change you wish to see in the World’ #NationalAgendaForum pic.twitter.com/MtoMbgA00Y

2014ലെ വിജയത്തിനുശേഷം അമിത് ഷായും പ്രശാന്ത് കിഷോറും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ലായിരുന്നു. പാർട്ടിയിൽ കാര്യമായ സ്ഥാനം വേണമെന്ന പ്രശാന്തിന്റെ ആവശ്യം അമിത് ഷാ തള്ളിയതാണ് കാരണമെന്നാണ് നിഗമനം. ഐ–പിഎസി എന്ന പേരിലുള്ള പ്രസ്ഥാനവുമായാണ് പ്രശാന്ത് ഇപ്പോൾ ബിജെപിക്കായി തന്ത്രങ്ങളൊരുക്കുന്നത്. നിലവിൽ ഇതിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു തുടങ്ങി. എല്ലാ ട്വീറ്റുകളിലും #NationalAgendaForum എന്ന ഹാഷ്ടാഗ് ഉൾപ്പെടുത്തിയാണ് സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us