കർണാടകയിൽ നിന്നും ഇസ്രായേലിലേക്കുള്ള തപാൽ സേവനങ്ങൾ നിർത്തിവച്ചു

ബെംഗളൂരു: ഗാസയിൽ ഹമാസിനെതിരായ ആക്രമണത്തിന്റെയും അയൽ മേഖലയിലെ സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ ഇസ്രയേലിലേക്കുള്ള തപാൽ ബുക്കിംഗ് അടിയന്തര പ്രാബല്യത്തിൽ ഇന്ത്യ പോസ്റ്റ് താൽക്കാലികമായി നിർത്തിവച്ചു.

തപാൽ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ അനുസരിച്ച്, ഇസ്രായേലിലെ വിലാസങ്ങളിലേക്ക് ഡെലിവറി ചെയ്യുന്നതിനായി ഇതിനകം ബുക്ക് ചെയ്ത വസ്തുക്കളോ ലേഖനങ്ങളോ തിരിച്ചു കിട്ടാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് പോസ്റ്റ് ക്യാൻസൽ ചെയ്യാമെന്ന് കർണാടക സർക്കിൾ ഓഫ് ഇന്ത്യ പോസ്റ്റിൽ നിന്നുള്ള പത്രക്കുറിപ്പ് അറിയിച്ചു.

  ഭാര്യയ്ക്ക് വൈകൃതമായ ലൈംഗിക ആവശ്യങ്ങൾ; മാനസികമായി പീഡിപ്പിക്കുന്നു: ന​ഗരത്തിൽ പരാതിയുമായി യുവാവ്

അതിനായി അവർ ബുക്കിംഗ് നടത്തിയ അതാത് തപാൽ ഓഫീസിൽ രേഖാമൂലം അപേക്ഷ സമർപ്പിക്കണം.

ഇസ്രയേലിലേക്ക്  ഡെലിവറി ചെയ്യുന്നതിനായി ഇന്ത്യയിൽ ഇപ്പോഴും കുടുങ്ങി കിടക്കുന്നതും വിദേശത്തേക്ക് അയച്ചതുമായ ചരക്കുകൾക്ക് ഇത് ബാധകമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കത്തുന്ന വെയിലിൽ നിന്ന് രക്ഷപ്പെടാൻ കബനിയിൽ നീരാട്ടിനിറങ്ങിയ കടുവക്കുട്ടൻ; വൈറൽ വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us