കർണാടകയിൽ സിഐഎസ്എഫ് സബ് ഇൻസ്പെക്ടർ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവച്ചു മരിച്ചു

ബെംഗളൂരു: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ (സിഐഎസ്‌എഫ്) സബ് ഇൻസ്‌പെക്ടർ ഞായറാഴ്ച പനമ്പൂരിലെ ന്യൂ മംഗളൂരു തുറമുഖത്തിന്റെ പ്രധാന ഗേറ്റിന് സമീപമുള്ള ശുചിമുറിയിൽ തന്റെ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെച്ച് ജീവനൊടുക്കി.

റായ്ച്ചൂർ സ്വദേശി സക്കീർ ഹുസൈൻ (58) ആണ് മരിച്ചത്.

ന്യൂ മംഗളൂരു തുറമുഖ അതോറിറ്റി (എൻഎംപിഎ) പ്രധാന ഗേറ്റിൽ രാത്രി ഷിഫ്റ്റിലാണ് സക്കീർ ഹുസൈനെ നിയമിച്ചതെന്ന് മംഗളൂരു പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

തന്റെ ഷിഫ്റ്റ് പൂർത്തിയാക്കി മോണിംഗ് ഷിഫ്റ്റ് ഇൻചാർജിനെ ചുമതല ഏൽപ്പിച്ച ശേഷം രാവിലെ 6.30 ഓടെ മെയിൻ ഗേറ്റിന് അടുത്തുള്ള വാഷ്റൂമിലേക്ക് പോയി സ്വയം വെടിവെക്കുകയായിരുന്നു.

പനമ്പൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts