ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെ കത്തികൊണ്ട് കുത്താൻ ശ്രമിച്ച ജില്ലാ കോടതി ജീവനക്കാരൻ അറസ്റ്റിൽ

ചെന്നൈ : സേലം ജില്ലാ കോടതി സമുച്ചയത്തിൽ വെച്ച് ജഡ്ജിയെ കത്തികൊണ്ട് കുത്താൻ ശ്രമിച്ച കോടതി ജീവനക്കാരൻ അറസ്റ്റിൽ. ഓഫീസ് അസിസ്റ്റന്റ് പ്രകാശ് ആണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഐവി എം പൊൻപാണ്ടിയെ ജഡ്ജിയുടെ ചേംബറിൽ വച്ച് കത്തി ഉപയോഗിച്ച് ആക്രമിച്ചത്.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

പ്രകാശിനെ ഹസ്തംപട്ടി പോലീസ് കസ്റ്റഡിയിലെടുക്കയും, ജഡ്ജിയെ സേലത്തെ സർക്കാർ മോഹൻ കുമാരമംഗലം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രകാശിനെ കസ്റ്റഡിയിലെടുത്തെങ്കിലും ആക്രമണത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് ഹസ്തംപട്ടി പോലീസ് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുണ്ടെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts