കർണാടക കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് ബിജെപി യിലേക്ക്

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റും മുന്‍ മന്ത്രിയുമായ പ്രമോദ് മദ്വരാജ് ബി.ജെ.പി പ്രവേശനത്തിന് ഒരുങ്ങുന്നു. പ്രമോദ് പാര്‍ട്ടിയിലേക്കെത്തുന്നതില്‍ ഒരെതിര്‍പ്പുമില്ലെന്ന് ബി.ജെ.പി ഉഡുപ്പി ജില്ല കമ്മിറ്റി പ്രസിഡന്റ് കുയിലാടി സുരേഷ് നായക് അറിയിച്ചു. ഉഡുപ്പി മേഖലയില്‍ ഏറെ സ്വാധീനമുള്ള മൊഗവീര സമുദായ അംഗമാണ് പ്രമോദ് മദ്വരാജ്. ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ച്‌ ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രമോദ് മദ്വരാജിനൊപ്പം ഉഡുപ്പി കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റ് മുനിയലു ഉദയകുമാര്‍…

Read More

ഓൾഡ് മൈസൂരു ബി ജെ പി യുടെ ദിവാസ്വപ്നം മാത്രം ; സിദ്ധരാമയ്യ

ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാള്‍ മാതൃകയില്‍ കര്‍ണാടകയിലെ ഓള്‍ഡ് മൈസൂര്‍ മേഖലയിലും പ്രബലകക്ഷിയാകാനുള്ള ബി ജെ പിയുടെ നീക്കം പരാജയപ്പെടുമെന്ന് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. പശ്ചിമ ബംഗാളിന്റെ നിയന്ത്രണം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കാന്‍ ബി ജെ പി പല വിധത്തിലുള്ള പ്രചാരണങ്ങളായിരുന്നു തെരഞ്ഞെടുപ്പു സമയത്ത് അഴിച്ചു വിട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ അവര്‍ അവിടെ പരാജയപ്പെട്ടു. സമാനമായ സാഹചര്യമായിരിക്കും ഓള്‍ഡ് മൈസൂര്‍ മേഖലയിലും ബി ജെ പിക്ക് നേരിടേണ്ടി വരികയെന്നും സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…

Read More

സീറ്റുകൾ ഉറപ്പിക്കാനുള്ള തന്ത്രവുമായി കർണാടക ബിജെപി

ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സജീവമാക്കി ബി ജെ പി സംസ്ഥാന നേതൃത്വം. 224 സീറ്റുകളില്‍ 150 സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തിലെത്താന്‍ പ്രധാനമായും നാല് മേഖലകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കാനാണ് ബി ജെ പി പദ്ധതിയിട്ടിരിക്കുന്നത്. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനത്തുടനീളം യാത്ര ചെയ്യാന്‍ നിയോഗിക്കപ്പെട്ട മുതിര്‍ന്ന നേതാക്കളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശങ്ങള്‍ കണ്ടെത്തിയത്.   ഇതോടൊപ്പം തന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ സംസ്ഥാനത്തെ സാധാരണക്കാരന്റെ മുഖം ആയി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടും. എന്നാല്‍ അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ബിഎസ്…

Read More

പൊതു സ്ഥലങ്ങളിൽ ഹിജാബ് നിരോധിക്കണം, വിവാദ പ്രസ്താവനയുമായി ബി ജെ പി നേതാവ്

ബെംഗളൂരു: ഹിജാബിനെതിരേ വിവാദ പ്രസ്താവനയുമായി കര്‍ണാടകയില്‍ നിന്നുള്ള ബിജെപി ദേശീയ നേതാവ്. ഭാവിയില്‍ പൊതു ഇടങ്ങളിലും ഹിജാബ് നിരോധിക്കുമെന്ന പ്രസ്താവനയാണ് വിവാദമായത്. ബിജെപി നേതാവും ഒബിസി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറിയുമായ യശ്പാല്‍ ആനന്ദാണ് വിവാദ പ്രസ്ഥാവനയുമായി എത്തിയത്. ഞങ്ങള്‍ ഹിന്ദുരാഷ്ട്രയുടെ വക്താക്കളാണ്. ഒരു പക്ഷെ ഫ്രാന്‍സിന് മുമ്ബ് ഞങ്ങള്‍ ഹിജാബ് നിരോധനം നടപ്പാക്കും. ലോകത്ത് ഒരു നല്ല സന്ദേശം നല്‍കുമെന്നും ബിജെപി നേതാവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഹിന്ദുത്വ ഭീഷണിയെ തുടര്‍ന്ന് കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു.…

Read More

തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ മുന്നേറ്റത്തിനായി പ്രവർത്തിക്കുക ; ജെ പി നഡ്ഡ

ബെംഗളൂരു: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ മുന്നേറ്റത്തിനായി മാറ്റത്തിന്റെ ഉപകരണങ്ങളാകാൻ ബിജെപി പ്രവർത്തകരോട് ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ. വിജയനഗറിൽ നടന്ന ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യമാണ് ഒന്നാം സ്ഥാനത്ത്, പാർട്ടി പിന്നെ. വ്യക്തി അവസാനമേ വരുന്നുള്ളൂ. നേതാക്കൾ കസേരയ്ക്കു പിന്നാലെ പോകാനല്ല, സമൂഹത്തിൽ മാറ്റമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. കേന്ദ്ര സർക്കാർ നടപ്പാക്കിയ ജനോപകാര പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ കർണാടകയിലെ ജനങ്ങളിലെത്തിക്കാനും നേതാക്കളോടും അണികളോടും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയുടെയും ആശീർവാദത്തോടെ…

Read More

കർണാടക ബിജെപി, അഴിമതിയിൽ മുൻപന്തിയിൽ ; പത്മജ വേണുഗോപാൽ

തിരുവനന്തപുരം : കര്‍ണാടക ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ അഴിമതിയില്‍ മറ്റു ബിജെപി സംസ്ഥാന സര്‍ക്കാരുകളെക്കാള്‍ മുന്‍പന്തിയില്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. താന്റെ ഫേസ്ബുക് പേജിലൂടെയാണ് ഈ കാര്യം പറഞ്ഞത്. കരാറുകാരന്റെ ആത്മഹത്യയെ തുടര്‍ന്ന് മന്ത്രി ഈശ്വരപ്പ രാജി വെച്ച പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു പത്മജ. സന്തോഷ്‌ പാട്ടീല്‍ എന്ന കരാറുകാരന്റെ ആത്മഹത്യയ്ക്ക് കാരണം സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന കൊടിയ അഴിമതിയാണെന്നും അവർ ആരോപിക്കുന്നു. മാത്രമല്ല കേരളത്തില്‍ കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പില്‍ കൊടകരയില്‍ നിന്നും പിടിച്ച ബിജെപിയുടെ കുഴല്‍പണം എത്തിയത് കര്‍ണാടകയില്‍ നിന്നാണെന്നും പത്മജ…

Read More

ബിജെപി സർക്കാരിനെതീരെ കടന്നാക്രമിച്ച് കുമാരസ്വാമി

വിലക്കയറ്റത്തിനെതിരെ ജെഡി(എസ്) വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടത്തുകയും ബിജെപി സർക്കാരിനെ കടന്നാക്രമിക്കുകയും ചെയ്തു. “ബൊമ്മൈ ‘മൗന’ ബൊമ്മായിയായി പ്രതിഷേധത്തിൽ സംസാരിച്ച ജെഡി(എസ്) നിയമസഭാ കക്ഷി നേതാവ് എച്ച്‌ഡി കുമാരസ്വാമി പറഞ്ഞു,. മൻമോഹൻ സിങ്ങിന്റെ മൗനത്തെ ബിജെപി നേരത്തെ ചോദ്യം ചെയ്തിരുന്നെങ്കിലും ഇന്ന് ബൊമ്മൈ അതേപടി മാറിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ധനം, പാചക വാതകം, അവശ്യസാധനങ്ങൾ എന്നിവയുടെ വിലക്കയറ്റത്തിൽ കേന്ദ്രത്തെയും സംസ്ഥാനത്തെയും കടന്നാക്രമിച്ച കുമാരസ്വാമി, വർഗീയ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി ബിജെപി ജനങ്ങളെ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുകയാണെന്ന് പറഞ്ഞു. സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം…

Read More

കർണാടക, ഗുജറാത്ത്‌, പിന്നെ രാജസ്ഥാനും നോട്ടമിട്ട് ബി ജെ പി

ദില്ലി:  ഈ വര്‍ഷം അവസാനവും അടുത്ത വര്‍ഷവുമായി നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുകയാണ് ബി ജെ പി. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ബി ജെ പി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഈ വര്‍ഷം അവസാനമാണ് തിരഞ്ഞെടുപ്പ്. ബി ജെ പിയെ സംബന്ധിച്ച്‌ ഗുജറാത്ത് പാര്‍ട്ടി കോട്ടയാണെങ്കിലും ഇക്കുറി സംസ്ഥാനത്തേക്കുള്ള ആം ആദ്മിയുടെ കടന്ന് വരവോടെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങുകയാണ്. ഹിമാചല്‍ പ്രദേശില്‍ ബി ജെ പിയും കോണ്‍ഗ്രസുമാണ് നേരത്തേ…

Read More

ദി കശ്മീർ ഫയൽസ്’ പ്രദർശിപ്പിക്കാൻ പുനീത് രാജ്കുമാറിന്റെ ചിത്രപ്രദർശനം തടയാൻ ശ്രമിക്കുന്നു; സിദ്ധരാമയ്യ

ബെംഗളൂരു: അന്തരിച്ച സൂപ്പർസ്റ്റാർ പുനീത് രാജ് കുമാറിന്‍റെ അവസാന ചിത്രമായ ‘ജെയിംസ്’ ന്‍റെ പ്രദർശനം കാശ്മീരി ഫയൽസിന്റെ പ്രദർശനത്തിനായി തടയാൻ ബിജെപി കർണാടക നിയമസഭാംഗങ്ങളും പ്രവർത്തകരും തീയറ്ററുകളിൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. ജയിംസ് സംവിധായകൻ ചേതനെയും നിർമ്മാതാവ് കിഷോർ പത്തികൊണ്ടയെയും താൻ കണ്ടിരുന്നുവെന്നും അവർ മാസങ്ങൾക്ക് മുമ്പ് സിനിമാ പ്രദർശനത്തിനായി തിയറ്ററുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും അതിനായി അഡ്വാൻസ് നൽകിയിരുന്നതായി പറഞ്ഞതായും സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ കന്നഡ ചിത്രം ജെയിംസ് ‘ എന്ന സിനിമയക്ക് പകരം ദ കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ…

Read More

യുപി മുഖ്യമന്ത്രിയായി മാർച്ച്‌ 25 ന് യോഗി ആദിത്യനാഥിന്റെ സത്യ പ്രതിജ്ഞ

ഉത്തർപ്രദേശ് : മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് മാര്‍ച്ച്‌ 25 ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകുന്നേരം 4 മണിക്ക് ലഖ്‌നൗവിലെ ഭാരതരത്‌ന അടല്‍ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചടങ്ങ് നടക്കും. 50,000 ത്തോളം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തില്‍ 200 ഓളം വിവിഐപികള്‍ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ…

Read More
Click Here to Follow Us