തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ മുന്നേറ്റത്തിനായി പ്രവർത്തിക്കുക ; ജെ പി നഡ്ഡ

ബെംഗളൂരു: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ മുന്നേറ്റത്തിനായി മാറ്റത്തിന്റെ ഉപകരണങ്ങളാകാൻ ബിജെപി പ്രവർത്തകരോട് ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ. വിജയനഗറിൽ നടന്ന ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യമാണ് ഒന്നാം സ്ഥാനത്ത്, പാർട്ടി പിന്നെ. വ്യക്തി അവസാനമേ വരുന്നുള്ളൂ. നേതാക്കൾ കസേരയ്ക്കു പിന്നാലെ പോകാനല്ല, സമൂഹത്തിൽ മാറ്റമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. കേന്ദ്ര സർക്കാർ നടപ്പാക്കിയ ജനോപകാര പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ കർണാടകയിലെ ജനങ്ങളിലെത്തിക്കാനും നേതാക്കളോടും അണികളോടും അദ്ദേഹം ആവശ്യപ്പെട്ടു.

  ഓർഡർ നൽകിയത് 2000 രൂപയുടെ സാധനങ്ങൾ; മടങ്ങിയത് നോട്ടുമാലയുമായി: വൈറലായി ബ്ലിങ്കിറ്റ് ഡെലിവറി ബോയിയുടെ വീഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയുടെയും ആശീർവാദത്തോടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ കർണാടകയ്ക്ക് വികസനത്തിലേക്ക് മുന്നോട്ട് പോകാനും ഭരണത്തുടർച്ച കൈവരിക്കാനുമുള്ള അവസരമാണിത്. ബിജെപിക്കേ അതിനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ തിരക്കേറിയ ഈ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം; മെയ് 21 വരെ വഴിതിരിച്ചുവിടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts