ഓട്ടോറിക്ഷയ്ക്കുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ 4 കുട്ടികളുടെ അമ്മയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ബെംഗളൂരു: തിലക് നഗർ പ്രദേശത്തെ പ്രധാന റോഡിൽ പാർക്ക് ചെയ്തിരുന്ന ഒരു ഓട്ടോറിക്ഷയ്ക്കുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

നാല് കുട്ടികളുടെ അമ്മയായ സൽമ (35) ആണ് കൊല്ലപ്പെട്ടത്. സുബ്രഹ്മണി എന്ന വ്യക്തിയുമായി സൽമയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സുബ്രഹ്മണിയാണ് സൽമയെ കൊലപ്പെടുത്തിയതെന്നാണ് കരുതപ്പെടുന്നത്.

പോലീസ് അന്വേഷണത്തിൽ സൽമയുടെ ഭർത്താവ് ഏതാനും മാസങ്ങൾക്ക് മുമ്പ് മരിച്ചുപോയിരുന്നുവെന്നും അതേ പ്രദേശത്ത് താമസിക്കുന്ന സുബ്രഹ്മണിയുമായി അവർ പ്രണയത്തിലായിരുന്നുവെന്നും കണ്ടെത്തി.

  ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും

ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് സുബ്രഹ്മണി സൽമയുടെ തലയിൽ അടിച്ചു കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം തുണിയിൽ പൊതിഞ്ഞ് പ്രധാന റോഡിൽ നിർത്തിയിട്ടിരുന്ന ഒരു ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ചുവെന്നും പറയപ്പെടുന്നു.

ഓട്ടോറിക്ഷയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സുബ്രഹ്മണി ഒളിവിലാണ്. പോലീസ് ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!
[masterslider id="10"]

Related posts