കാളപ്പോരിനിടെ മുൻ എംഎൽഎയ്ക്ക് പരിക്ക്

ബെംഗളൂരു : കാളപ്പോര് മത്സരത്തിനിടെ വിരണ്ടോടിയ കാളയുടെ കുത്തേറ്റ് മുൻ എംഎൽഎ ബി.എൻ. മഹാലിംഗപ്പയ്ക്ക് പരിക്ക്. സ്വന്തംസ്ഥലമായ ഷിരാലകൊപ്പയിൽ നടന്ന കാളപ്പോര് കാണാൻ എത്തിയതായിരുന്നു മഹാലിംഗപ്പ. കാണികൾക്ക് നേരേ ഓടിയടുത്ത കാള മഹാലിംഗപ്പയെ കുത്തിവീഴ്ത്തി. കുറച്ചുസമയം അബോധാവസ്ഥയിലായെങ്കിലും പിന്നീട് ആരോഗ്യം വീണ്ടെടുത്തു. പരിക്ക് നിസ്സാരമാണെന്ന് മഹാലിംഗപ്പ അറിയിച്ചു.

Read More

യാത്രക്കാരുടെ ഓരോ ബാഗും പരിശോധിക്കും; ഈ സാധനങ്ങൾ ഇനി കെഎസ്ആർടിസി ബസുകളിൽ കൊണ്ടുപോകാൻ കഴിയില്ല.

ബെംഗളൂരു : ആന്ധ്രാപ്രദേശിലെ കുർണൂലിനടുത്ത് ഒരു സ്വകാര്യ ബസിൽ തീപിടുത്തമുണ്ടായി 20 പേർ ജീവനോടെ വെന്തുമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കെഎസ്ആർടിസി ബസ് യാത്രക്കാരുടെ സുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ സുപ്രധാന നടപടികൾ സ്വീകരിച്ചു. ഇനി മുതൽ, പൊതുഗതാഗത ബസുകളിൽ സ്‌ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നത് യാത്രക്കാർക്ക് വിലക്കുണ്ട്. സുരക്ഷാ കാരണങ്ങളാൽ യാത്രക്കാരുടെ ഓരോ ബാഗും പരിശോധിക്കാനും സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഗതാഗത, എക്സൈസ് മന്ത്രി രാമലിംഗ റെഡ്ഡി എല്ലാ കോർപ്പറേഷനുകളുടെയും മാനേജിംഗ് ഡയറക്ടർമാർക്ക് ഒരു കത്തെഴുതി, അടുത്തിടെയുണ്ടായ കുർണൂൽ ബസ് ദുരന്തം വളരെ ദുഃഖകരമായ സംഭവമാണെന്ന്…

Read More

‘അദ്ദേഹം നിർദ്ദേശങ്ങൾ നൽകട്ടെ; ദൈവത്തിന് അല്ലാതെ ആർക്കും എന്നെ തടയാൻ കഴിയില്ല’: ബെംഗളൂരു തുരങ്ക പാതയെ തേജസ്വി സൂര്യ എതിർത്തതിനെ കുറിച്ച് ഡി കെ ശിവകുമാർ

ബെംഗളൂരു: ബെംഗളൂരു ടണൽ റോഡ് പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ബിജെപി എംപി തേജസ്വി സൂര്യ തന്നോട് കൂടിക്കാഴ്ച ആവശ്യപ്പെട്ടതായും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ കേൾക്കാൻ തയ്യാറാണെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഞായറാഴ്ച സ്ഥിരീകരിച്ചു. “അദ്ദേഹം (തേജസ്വി സൂര്യ) സമയം ചോദിച്ചു, ചൊവ്വാഴ്ച നമുക്ക് കൂടിക്കാഴ്ച നടത്താമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം നിർദ്ദേശങ്ങൾ നൽകട്ടെ; ആർക്കും എന്നെ തടയാൻ കഴിയില്ല. ദൈവത്തിന് മാത്രമേ എന്നെ തടയാൻ കഴിയൂ. ഈ രാജ്യത്ത് ഒരു നിയമമുണ്ട്,” ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മറ്റ് മെട്രോപൊളിറ്റൻ നഗരങ്ങളിൽ നിന്നുള്ള…

Read More

നഗരത്തിലെ എംജി റോഡ് വീതി കൂട്ടുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ബെംഗളൂരു : നഗരത്തിലെ മധുഗിരി റോഡിലൂടെ കടന്നുപോകുന്ന ദേശീയപാത വീതി കൂട്ടുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു, നിലവിലുള്ള റോഡ് 80 അടി റോഡായി വികസിപ്പിക്കുന്നതിനുള്ള അടയാളപ്പെടുത്തൽ ജോലികൾ ആണ് ശനിയാഴ്ച ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ആരംഭിച്ചത്. നിലവിലുള്ള റോഡിന്റെ മധ്യഭാഗത്തു നിന്ന് ഇരുവശത്തും നാൽപ്പത് അടി വീതി കൂട്ടുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌എച്ച്‌എ‌ഐ) ജീവനക്കാർ പൊളിക്കേണ്ട കെട്ടിടങ്ങളുടെ ചുവരുകൾ അളന്ന് ചുവന്ന പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തുകയാണ് ഇപ്പോൾ, ഇത് വീട്ടുടമകളിലും കട ഉടമകളിലും ആശങ്ക വർദ്ധിപ്പിച്ചു. ചില സ്ഥലങ്ങളിൽ, റോഡ് അളക്കൽ…

Read More

അധികാരത്തർക്കത്തിനിടെ ഡി.കെ. ശിവകുമാർ ഡൽഹിയിൽ; പതിവ് സന്ദർശനമെന്ന് വിശദീകരണം

dk shivakumar

ബെംഗളൂരു : കർണാടകത്തിലെ അധികാരമാറ്റം സംബന്ധിച്ച തർക്കത്തിനിടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഡൽഹി സന്ദർശനം. മുൻധാരണപ്രകാരമുള്ള രണ്ടരവർഷം അടുത്തമാസം പൂർത്തിയാകുമെങ്കിലും മുഖ്യമന്ത്രിസ്ഥാനത്ത് തുടരാൻ സിദ്ധരാമയ്യ നടത്തുന്ന നീക്കങ്ങളാണ് പോര് കടുപ്പിച്ചിരിക്കുന്നത്. ഭാവിമുഖ്യമന്ത്രിയായി പൊതുമരാമത്ത് വകുപ്പുമന്ത്രി സതീഷ് ജാർക്കിഹോളിയെ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര ഉയർത്തിക്കാട്ടിയതും തർക്കം രൂക്ഷമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ശിവകുമാർ ദേശീയ നേതൃത്വത്തെ കാണാൻ ഡൽഹിയിലേക്ക് തിരിച്ചത്.

Read More

പണത്തൂര്‍ – ബെളഗരെ റോഡ് നവീകരണം വീണ്ടും വഴിമുട്ടി

ബെംഗളൂരു: കേബിളുകളും പൈപ്പുകളും മാറ്റി സ്ഥാപിക്കുന്നത് വൈകിയതോടെ പണത്തൂര്‍ – ബെളഗരെ റോഡ് നവീകരണ പ്രവര്‍ത്തികള്‍ ഈ മാസം പൂര്‍ത്തിയാകില്ല. 31നുള്ളിൽ ഇതുവഴി ഗതാഗതം പുനസ്ഥാപിക്കുമെന്നാണ് ജിബിഎ ചീഫ് കമ്മീഷമര്‍ മഹേശ്വര റാവു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ബെസ്‌കോം ബിഡബ്യൂഎസ്എസ്ബി, കെപിടിസിഎല്‍ എന്നിവയുടെ കേബിളുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ഇനിയും രണ്ടാഴ്ച വേണ്ടിവരും. പണത്തൂര്‍ റെയില്‍വേ അടിപ്പാതയ്ക്ക് സമീപത്തെ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഉയര്‍ത്തുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്. പണത്തൂര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ഔട്ടര്‍ റിങ് റോഡിലെ സര്‍വ്വീസ് റോഡുകളില്‍ ഉള്‍പ്പെടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീതികുറഞ്ഞ…

Read More

23 ദിവസത്തിനിടെ മാണ്ഡ്യ തുടർച്ചയായി പെയ്ത മഴയിൽ വ്യാപകനാശം

ബെംഗളൂരു : മാണ്ഡ്യയിൽ മൂന്നാഴ്ചയായി പെയ്യുന്ന കനത്തമഴയിൽ വ്യാപകനാശം. 23 ദിവസത്തിനിടെ മാണ്ഡ്യ ജില്ലയിൽ തുടർച്ചയായിപെയ്ത മഴയെത്തുടർന്ന് കെആർ പേട്ട് താലൂക്കിൽ 24 സ്കൂൾ കെട്ടിടങ്ങളും 74 വീടുകളും തകർന്നതായി ഡെപ്യൂട്ടി കമ്മിഷണർ ഡോ. കുമാർ പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി ജില്ലയിൽ കനത്തമഴയാണ്. അടുത്ത നാലുദിവസംവരെ കൂടുതൽമഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുകയുംചെയ്ത സാഹചര്യത്തിൽ എല്ലാമുൻകരുതലുകളും ദുരന്തനിവാരണ നടപടികളും സ്വീകരിക്കാൻ ഡെപ്യൂട്ടി കമ്മിഷണർ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. കനത്തമഴയിൽ കെഎച്ച്ബി കോളനി ഉൾപ്പെടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. അടുത്ത ദിവസങ്ങളിൽക്കൂടി മഴ തുടരുന്നതിനാൽ, കെഎച്ച്ബി കോളനിയിൽ…

Read More

മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളിയായ പി.വി.ഉഷാകുമാരി

ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു. തിരുവനന്തപുരം ആനയറ സ്വദേശിനിയായ പി.വി. ഉഷാകുമാരി 31ന് ചുമതലയേൽക്കുന്നത്. നിലവിൽ കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡെപ്യൂട്ടി ജനറൽ മാനേജറും എയർസൈഡ് ഓപ്പറേഷൻസ് വിഭാഗം മേധാവിയുമാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓപ്പറേഷൻസ് വിഭാഗത്തിൽ സുരക്ഷാ സൂപ്പർവൈസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിലെ സേവനകാലത്ത്, AOCC (Airport Operations Control Centre) സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. 2015-ലെ ചെന്നൈ പ്രളയസമയത്ത് വിമാന ഓപ്പറേഷനുകൾ സുതാര്യമായി മുന്നോട്ട് നയിക്കുന്നതിൽ നേതൃത്വം നൽകിയത് വലിയ അംഗീകാരം നേടി .…

Read More

മുട്ടില്‍ മരംമുറി കേസ്; വനം വകുപ്പ് പിടിച്ചെടുത്ത 15 കോടി രൂപ വില നിശ്ചയിച്ച തടികള്‍ മഴയേറ്റ് നശിക്കുന്നു

വയനാട് മുട്ടില്‍ മരംമുറി കേസില്‍ വനം വകുപ്പ് പിടിച്ചെടുത്ത തടികള്‍ മഴയേറ്റ് നശിക്കുന്നു. 15 കോടി രൂപ വില നിശ്ചയിച്ച മരങ്ങളാണ് നശിക്കുന്നത്. തുറസായ സ്ഥലത്താണ് ഈട്ടി അടക്കമുള്ള മരങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. മരം ലേലം ചെയ്യാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. അഞ്ച് വര്‍ഷമായി മരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണ്. മരങ്ങള്‍ സംരക്ഷിക്കണമെന്ന ജില്ലാ കോടതി ഉത്തരവും വനം വകുപ്പ് പാലിച്ചില്ല. ലേലം ചെയ്ത് തുക കോടതിയില്‍ കെട്ടി വയ്ക്കുന്ന കാര്യത്തിലും വനം വകുപ്പ് തീരുമാനം കൈക്കൊണ്ടിട്ടില്ല. മുട്ടില്‍…

Read More

അടിമാലി മണ്ണിടിച്ചിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ഇടുക്കി: അടിമാലിയിൽ മണ്ണിടിച്ചിലിൽ 45 കാരനായ ബിജു മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിനു ശേഷം എൻഎച്ച്എഐയെ പ്രതി ചേർക്കണോ എന്നതിൽ തീരുമാനമെടുക്കും. ദേശീയപാത നിർമാണത്തിനായി അശാസ്ത്രീയമായി മണ്ണെടുത്തതിനെ തുടർന്നാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായതെന്നാണ് ആരോപണം കഴിഞ്ഞ ദിവസമാണ് അടിമാലി കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് നെടുമ്പള്ളിക്കുടിയിൽ ബിജു മരിച്ചത്. ഭാര്യ സന്ധ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്നും ബിജുവിന്റെതടക്കം 22 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. എന്നാൽ രാത്രിയിൽ ഭക്ഷണം കഴിക്കാനായി വീട്ടിലെത്തി 20…

Read More
Click Here to Follow Us