പണത്തൂര്‍ – ബെളഗരെ റോഡ് നവീകരണം വീണ്ടും വഴിമുട്ടി

ബെംഗളൂരു: കേബിളുകളും പൈപ്പുകളും മാറ്റി സ്ഥാപിക്കുന്നത് വൈകിയതോടെ പണത്തൂര്‍ – ബെളഗരെ റോഡ് നവീകരണ പ്രവര്‍ത്തികള്‍ ഈ മാസം പൂര്‍ത്തിയാകില്ല.

31നുള്ളിൽ ഇതുവഴി ഗതാഗതം പുനസ്ഥാപിക്കുമെന്നാണ് ജിബിഎ ചീഫ് കമ്മീഷമര്‍ മഹേശ്വര റാവു പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ ബെസ്‌കോം ബിഡബ്യൂഎസ്എസ്ബി, കെപിടിസിഎല്‍ എന്നിവയുടെ കേബിളുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ഇനിയും രണ്ടാഴ്ച വേണ്ടിവരും.

  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

പണത്തൂര്‍ റെയില്‍വേ അടിപ്പാതയ്ക്ക് സമീപത്തെ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഉയര്‍ത്തുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്.

പണത്തൂര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ഔട്ടര്‍ റിങ് റോഡിലെ സര്‍വ്വീസ് റോഡുകളില്‍ ഉള്‍പ്പെടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വീതികുറഞ്ഞ റോഡില്‍ ഗതാഗത ക്കുരുക്ക് പതിവായതോടെ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ പൊളിച്ച് നീക്കിയാണ് വീതികൂട്ടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts